Author

admin

Browsing

കുനിയിൽ : സ്ക്കൂൾ തുറക്കുന്നതിൻ്റെ മുന്നോടിയായി കീഴുപറമ്പ മണ്ഡലം ഐ.എസ്.എം യൂണിറ്റി വളണ്ടിയർമാർ കുനിയിൽ അൽ അൻവാർ സ്ക്കൂൾ ക്ലാസ് റൂമുകളും പരിസരവും ശുചീകരിച്ചു. യൂണിറ്റി വളണ്ടിയർമാരായ മുജീബ് കൊട്ടുപ്പുറം, നവാസ്. പി.കെ, മെഹ്ബൂബ് കെ.ടി, വി.പി അമീൻ, ഷമീൽ, റഊഫ് എം.പി തുടങ്ങിയവർ നേതൃത്വം നൽകി. സ്ക്കൂൾ സ്റ്റാഫ് സെക്രട്ടറി കെ.എ. ലത്തീഫ് നിർദ്ദേശങ്ങൾ നൽകി.

മലപ്പുറം: പ്ലസ്‌വൺ ഏകജാലക പ്രവേശനത്തിനുള്ള അപേക്ഷാ സമർപ്പണം ഇന്ന് അവസാനിക്കാനിരിക്കെ ജില്ലയിൽ അപേക്ഷിച്ചത് 81,​785 വിദ്യാർത്ഥികൾ. ഇവരിൽ 81,​122 വിദ്യാർത്ഥികളുടെ അപേക്ഷകൾ കൺഫർമേഷൻ നടത്തിയിട്ടുണ്ട്. ഇന്നലെ വൈകിട്ട് 4.30 വരെയുള്ള കണക്കാണിത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ അപേക്ഷിച്ചത് മലപ്പുറത്താണ്. സംസ്ഥാനത്തൊട്ടാകെ 4,​64,​994 വിദ്യാർത്ഥികളാണ് പ്ലസ്‌വണ്ണിന് ഇതുവരെ അപേക്ഷ സമർപ്പിച്ചത്. സ്‌പോർട്സ് ക്വാട്ടയിലേക്ക് 1,​500 പേർ അപേക്ഷ നൽകി. ഇതിൽ 874 അപേക്ഷകൾ ജില്ലാ സ്‌പോർട്സ് കൗൺസിൽ പരിശോധിച്ചു. 563 അപേക്ഷകൾ ഓൺലൈൻ കൺഫർമേഷൻ നൽകുകയും ചെയ്തു.

സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്‌കൂളിലേക്കുള്ള പ്ലസ്‌വൺ പ്രവേശനത്തിനുള്ള അപേക്ഷാ സമർപ്പണമാണ് ഇന്ന് വൈകിട്ട് അഞ്ചോടെ അവസാനിക്കുക. 29ന് പ്ലസ്‌വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റ് നടക്കും. ആദ്യ അലോട്ട്‌മെന്റ് ജൂൺ അഞ്ചിനും രണ്ടാം അലോട്ട്‌മെന്റ് ജൂൺ 12നും മൂന്നാം അലോട്ട്‌മെന്റ് ജൂൺ 19നും ആയിരിക്കും. ജൂൺ 24ന് ക്ലാസ് തുടങ്ങും.

ജില്ലയിലെ സർക്കാർ സ്‌കൂളുകളിൽ 30 ശതമാനം സീറ്റും എയ്ഡഡ് സ്‌കൂളുകളിൽ 20 ശതമാനം സീറ്റും കൂട്ടുമെന്ന് നേരത്തേ തന്നെ വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചിരുന്നു. അപേക്ഷിക്കുന്ന എയ്ഡഡ് സ്‌കൂളുകൾക്ക് 10 ശതമാനം സീറ്റ് കൂടി അധികമായി നൽകും.

ഊർങ്ങാട്ടിരി: പ്ലസ് വൺ ബാച്ചുകൾ വർധിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് കെ എസ് യു മലപ്പുറം ജില്ലാ കമ്മിറ്റി ആഹ്വാനപ്രകാരം വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയുടെ കോലം കത്തിച്ച് കെ എസ് യു ഏറനാട് അസബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു.

ഊർങ്ങാട്ടിരി മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ കെ എസ് യു മലപ്പുറം ഉപാധ്യക്ഷൻ ഷമീർ കാസിം മുഖ്യപ്രഭാഷണം നടത്തി. കെ എസ് യു അസബ്ലി പ്രസിഡന്റ്‌ മുഹമ്മദ്‌ ജവാദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ റഷീദ്, ജില്ല ജനറൽ സെക്രട്ടറിമാരായ മുബഷിർ, ഫയാസ്, സഫ്‌വാൻ, മണ്ഡലം പ്രസിഡന്റുമാരായ ഹമീം, മുസ്താഖ് എന്നവർ ആശംസകൾ അർപ്പിച്ചു.

അരീക്കോട്: അരീക്കോട് ബ്ലോക്ക്‌ പഞ്ചായത്തിൻെറ നേതൃത്വത്തിൽ കർഷകർക്ക് കൂൺകൃഷി പരിശീലനം സംഘടിപ്പിക്കുന്നു. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വെച്ച് ഇന്ന് മുതൽ ഒരാഴ്ച (29/5 ബുധൻ) വരെയാണ് 6 ദിവസം കൂൺകൃഷി പരിശീലനം നൽകുന്നത്.

വണ്ടൂരിൽ പ്രവർത്തിക്കുന്ന കേന്ദ്ര ഗ്രാമവികസന മന്ത്രലയത്തിന് കീഴിൽ കാനറാബാങ്ക് നേരിട്ട് നടത്തുന്ന RSETI യാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും ഇതിന് വിപണനം കണ്ടെത്തുന്നതിന് മാർഗ നിർദേശവും നൽകും.

പ്രായപരിധി -18-45
മെയ് 22ന് മുൻപ് ജനിച്ചവരും 17 വയസ്സ് പൂർത്തിയവരും
APL/BPL ബാധകമല്ല
താല്പര്യമുള്ളവർ താഴെ പറയുന്ന രേഖകളുമായി അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ എത്തുക.

ആവശ്യമായ രേഖകൾ 

  • ആധാർ കാർഡ് കോപ്പി
  • റേഷൻ കാർഡ് കോപ്പി
  • വയസ്സ് തെളിയിക്കുന്ന രേഖ
  • രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9497073725

ഊർങ്ങാട്ടിരി: ഊർങ്ങാട്ടിരി ഗ്രാമ പഞ്ചായത്ത് മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം തെരട്ടമ്മൽ അങ്ങാടിയിൽ വെച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിഷ സി വാസു നിർവ്വഹിച്ചു. വാർഡ് മെമ്പർമാർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു. പദ്ധതിയുടെ ഭാഗമായി തെരട്ടമ്മൽ ടൗൺ പരിസരം, പഞ്ചായത്ത് സ്റ്റേഡിയം ഉൾപ്പെടെ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു.

കീഴുപറമ്പ്: തൃക്കളയൂർ ശാഖ എംഎസ്എം കമ്മിറ്റി രണ്ട് ദിവസങ്ങളിലായി നടത്തിയ മോറൽ ക്ലാസും ഉന്നത വിജയികളെ ആദരിക്കലും തൃക്കളയൂർ മദ്രസയിൽ വെച്ചു നടന്നു. ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്തുകൊണ്ട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി റഹ്മാൻ സാഹിബ് ഉദ്ഘാടനം നിർവഹിച്ചു. നജീം റംസാൻ അധ്യക്ഷനായിരുന്നു. എൽഎസ്എസ്, യുഎസ്എസ്, എസ്എസ്എൽസി, പ്ലസ് ടു എന്നീ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ചടങ്ങിൽ ആദരിച്ചു. ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.കെ സഹ് ല മുനീർ, എം. അബൂബക്കർ മാസ്റ്റർ, എൻ. അബ്ദുൽ കരീം മാസ്റ്റർ, അബ്ദുൽ അസീസ് മാസ്റ്റർ, ഫായിദ് എ.വി, ഹുദൈഫ് കെ, നിബിൽ സി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മോറൽ ക്ലാസ്സിന് ശരീഫ് അൻസാരി വാവൂർ, അൻവർ ശകീബ് തൃക്കളയൂർ എന്നിവർ നേതൃത്വം നൽകി. റഫീഖ് ബാബു സ്വാഗതവും വി.പി ശിഹാബുദ്ധീൻ നന്ദിയും പറഞ്ഞു.

അരീക്കോട്: അരീക്കോട് പത്തനാപുരം പള്ളിപ്പടി സ്വദേശി സഖാവ് പുവ്വത്തി അഹമ്മത് കുട്ടി (87) എന്നവർ മരണപ്പെട്ടു. ഭാര്യ പരേതയായ ആയിഷക്കുട്ടി, മക്കൾ ആരിഫ, ജസീന, ഹാരിസ്, ഹാമിറാബി, സർജിന, മരുമക്കൾ മുസ്തഫ, അഹമ്മദ് കുട്ടി ഷഫീല, ബീരാൻകുട്ടി, സക്കീർ, ഇല്യാസ് ബാബു. മയ്യിത്ത് നിസ്ക്കാരം രാവിലെ (ബുധൻ) 8 മണിക്ക്.

മലപ്പുറം: മലപ്പുറം ജില്ലയില് സ്കൂള് പരിസരങ്ങളിലെ ലഹരി വില്പ്പന കണ്ടെത്തി തടയുന്നതിനായി സംയുക്ത പരിശോധന നടത്തുമെന്ന് ജില്ലാ കളക്ടര് വി.ആര് വിനോദ്. മലപ്പുറം സൂര്യ റിജന്സിയില് ചേര്ന്ന ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റി എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തില് അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂളുകള്ക്ക് നൂറു വാര (91.44 മീറ്റര്) ചുറ്റളവിലുള്ള കടകളില് പുകയില ഉല്പ്പന്നങ്ങളുടെയും മറ്റു ലഹരി വസ്തുക്കളുടെയും വില്പ്പന നിയമം മൂലം നിരോധിക്കപ്പെട്ടതാണ്. സ്കൂള് തുറക്കുന്നതിന് മുന്നോടിയായി ആരോഗ്യ വകുപ്പ്, എക്സൈസ്, പൊലീസ് എന്നിവയുടെ സഹായത്തോടെ സ്കൂള് പരിസരങ്ങളില് സംയുക്ത പരിശോധന നടത്തും. ജില്ലയില് വര്ധിച്ചു വരുന്ന ഗാര്ഹിക പ്രസവങ്ങള് തടയുന്നതിനും വാക്സിനേഷനോടുള്ള വിമുഖത ഇല്ലാതാക്കുവാനും ബോധവത്കരണമടക്കമുള്ള പ്രവര്ത്തനങ്ങള് നടത്തണമെന്നും യോഗത്തില് ജില്ലാ കളക്ടര് നിര്ദ്ദേശിച്ചു. ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിലുള്ള ജില്ലയിലെ പ്രവര്ത്തനങ്ങളുടെ അവലോകനം യോഗത്തില് നടന്നു.
യോഗത്തില് ജില്ലാ വികസന കമ്മീഷണര് സച്ചിന് കുമാര് യാദവ്, അസി. കളക്ടര് വി.എം ആര്യ, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര് ഡോ. ടി.എന് അനൂപ്, ജില്ലാ പ്ലാനിങ് ഓഫീസര് എം.എം സുമ, വിവിധ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥര് സംബന്ധിച്ചു. ജില്ലാ മെഡിക്കല് ഓഫീസര് ഡോ. കെ രേണുക സ്വാഗതവും ഡെപ്യൂട്ടി ഡി.എം.ഒ ഡോ. നൂന മര്ജ നന്ദിയും പറഞ്ഞു.

തിരുവനന്തപുരം: ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുകയും കരൾ വീക്കത്തിന് കാരണമാവുകയും ചെയ്യുന്നതിനാൽ വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മഞ്ഞപ്പിത്തം ബാധിച്ചവരിൽ അപൂർവമായി രോഗം ഗുരുതരമാവുകയും മരണം വരെ സംഭവിക്കുകയും ചെയ്യും. രണ്ടാഴ്ച വളരെ നിർണ്ണായകമാണ്. പനി, ക്ഷീണം, ഛർദ്ദി തുടങ്ങിയ രോഗലക്ഷണങ്ങൾ പ്രകടമായ ശേഷം രണ്ടാഴ്ച വരെയും അല്ലെങ്കിൽ മഞ്ഞപ്പിത്തം ആരംഭിച്ച ശേഷം ഒരാഴ്ച വരെയും മറ്റുള്ളവരുമായി അടുത്ത സമ്പർക്കം ഒഴിവാക്കണം. മലിനമായ ജലസ്രോതസുകളിലൂടെയും മലിനമായ ജലം ഉപയോഗിച്ച് നിർമ്മിക്കുന്ന ഭക്ഷണ പാനീയങ്ങളിലൂടെയും രോഗം ബാധിച്ചവരുമായി അടുത്ത സമ്പർക്കം പുലർത്തുന്നതിലൂടെയുമാണ് ഹെപ്പറ്റൈറ്റിസ് എ പകരുന്നത്. അതിനാൽ വളരെ ശ്രദ്ധിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

ഒരു സ്ഥലത്ത് മഞ്ഞപ്പിത്ത വ്യാപനമുണ്ടായാൽ വീണ്ടും ആ സ്ഥലത്ത് അവരിൽ നിന്നും പൊതു സമൂഹത്തിലേക്ക് രോഗം പകരാതിരിക്കാൻ വളരെ ശ്രദ്ധിക്കണം. അതിനാൽ ഹെപ്പറ്റൈറ്റിസ് എയുടെ ഇൻക്യുബേഷൻ പീരീഡായ ആറാഴ്ച വിശ്രമിക്കണം. രോഗം മൂർച്ഛിക്കാതിരിക്കാനും മറ്റുള്ളവരിലേക്ക് പകരാതിരിക്കാനും ഇത് പ്രധാനമാണ്. ഭക്ഷ്യ സ്ഥാപനങ്ങളിൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാണ്. ഹെൽത്ത് കാർഡിന്റെ കാലാവധി തീർന്നവർ സമയബന്ധിതമായി പുതുക്കുക. രോഗം സംശയിക്കുന്നവർ ഒരു കാരണവശാലും ഭക്ഷ്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യരുത്. ഭക്ഷ്യ സുരക്ഷാ പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്.

കുടിവെള്ള സ്രോതസുകൾ സൂപ്പർ ക്ലോറിനേറ്റ് ചെയ്യുക വളരെ പ്രധാനമാണ്. പ്യൂരിഫയറുകളിൽ നടക്കുന്ന ശുദ്ധീകരണത്തിലൂടെ മാത്രമായി ഹെപ്പറ്റൈറ്റിസ് എ വൈറസ് നശിക്കില്ല. അതിനാൽ തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതാണ് ഏറ്റവും സുരക്ഷിതം.

മലപ്പുറം: കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ സഹകരണത്തോടെ മലപ്പുറം ജില്ലാ പഞ്ചായത്ത് നടപ്പാക്കി വരുന്ന സുരക്ഷാ പ്രോജെക്ടിൽ ഔട്ട് റീച്ച് വർക്കർ തസ്തികയിൽ താത്കാലിക ഒഴിവിലേക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. യോഗ്യത: ചുരുങ്ങിയത് എട്ടാം ക്ലാസ് പാസ്സായിരിക്കണം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. താല്പര്യമുള്ളവർ ബയോഡാറ്റ, യോഗ്യത, പ്രവൃത്തിപരിചയം, എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം മെയ്‌ 23നു രാവിലെ പത്തു മണിക്ക് ജില്ലാ പഞ്ചയാത്ത് ഭവനിൽ വെച്ച് നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 8078018652.