അരീക്കോട് : എറണാകുളം മഹാരാജാസ്കോളേജ് സിന്തറ്റിക് ഗ്രൗണ്ടിൽ നടന്ന ഓൾ കേരള സീനിയർ അത്‌ലറ്റിക് മീറ്റിൽ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ചു 75 വയസ്സിന് മുകളിലുള്ള വിഭാഗത്തിൽ മൂന്ന് കിലോമീറ്റർ നടത്തത്തിൽ ഒന്നാം സ്ഥാനവും സ്വർണ്ണ മെഡലും, 100 മീറ്റർ ഓട്ടത്തിൽ രണ്ടാം സ്ഥാനവും വെള്ളിമെഡലും നേടി വിളക്കത്തിൽ കുഞ്ഞുമുഹമ്മദ് അരീക്കോടിന്റെ അഭിമാന താരമായി. കൂടാതെ 80 വയസ്സിനു മുകളിലുള്ള വിഭാഗത്തിൽ മൂന്ന് കിലോമീറ്റർ നടത്തത്തിൽ രണ്ടാം സ്ഥാനവും വെള്ളിമെഡലും 200 മീറ്റർ ഓട്ടത്തിൽ രണ്ടാം സ്ഥാനവും വെള്ളിമിടലുംനേടി കെ.സി ഹംസയും നാടിന്റെ യശസ്സ് ഉയർത്തി.
Comments are closed.