മുക്കം: മാമ്പറ്റ ഡോൺ ബോസ്കോ കോളേജ് എൻഎസ്എസ് യൂണിറ്റും, റെഡ് റിബൺ ക്ലബ്ബും സംയുക്തമായി അരീക്കോട് ബസ് സ്റ്റാൻഡിൽ നാഷണൽ യൂത്ത് ഡേയുടെ ഭാഗമായി എയ്ഡ്സ് വിരുദ്ധ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. ക്യാമ്പയിന്റെ ഉദ്ഘാടനം അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ ഷിബിൻ ലാൽ ഉദ്ഘാടനം ചെയ്തു. പ്രശസ്ത മാധ്യമപ്രവർത്തകൻ സൈഫുദ്ദീൻ കനനാരി എയ്ഡ്സ് വിരുദ്ധ ബോധവൽക്കരണം സന്ദേശം നൽകി. വിദ്യാർഥികൾ ക്യാമ്പയിന്റെ ഭാഗമായി ഫ്ലാഷ് മോബ് നടത്തി. പരിപാടിക്ക് കോഡിനേറ്റേഴ്സ് ആയ ലിജു ജോസഫ്, അമൃത ,കോളേജ് പിആർഒ സന്തോഷ് അഗസ്റ്റിൻ എന്നിവർ നേതൃത്വം നൽകി.
തോട്ടുമുക്കം : യു ജി സി നെറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ തോട്ടുമുക്കം സാലിം അക്കാദമിയിലെ വിദ്യാർഥികളെ ആദരിച്ചു. ഒബിസി വിഭാഗത്തിൽ ഇന്ത്യയിൽ നിന്നും അറബിയിൽ ജെ ആർ ഫ് നേടിയ…
അരീക്കോട്: പുത്തലം വൈസിയയുടെ നാല്പതാം വാർഷികത്തിന്റെ ഭാഗമായി പുത്തലം പ്രദേശത്തെ വനിതകളെ വയനാട്ടിലേക്ക് വിനോദയാത്ര സംഘടിപ്പിച്ചു. രാവിലെ പുത്തലത്തിൽ നിന്നും അരീക്കോട് ഗ്രാമപഞ്ചായത്ത് അംഗം സൂറ ഫ്ലാഗ് ഓഫ് നിർവഹിച്ചു. വയനാട് ചുരം…
വെറ്റിലപ്പാറ: താമരശ്ശേരി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സിഒഡിയുടെ ആശാകിരണം പ്രൊജക്റ്റിന്റെ ഭാഗമായി വെറ്റിലപ്പാറ ഗ്രാമവികസന സമിതിയുടെ നേതൃത്വത്തിൽ വനിതകൾക്കായി ക്യാൻസർ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. സെന്റ് അഗസ്റ്റിൻസ് ഇടവക വികാരി ഫാ.…
അരീക്കോട് : എ എഫ് ഡി എം അരീക്കോട് വടശ്ശേരിയിലെ സ്പോർട്സ് സിറ്റിയിൽ സംഘടിപ്പിച്ച മലപ്പുറത്തെ പത്തു വയസ്സിനു താഴെയുള്ള കുട്ടി ഫുട്ബോൾ താരങ്ങളുടെ ‘ഗോൾഡൻ കബ്ബ്സ്’ ഫുട്ബോൾ ഫെസ്റ്റ് കേരള സ്റ്റേറ്റ്…
ഊർങ്ങാട്ടിരി: ജൻ ശിക്ഷൺ സൻസ്ഥാൻ മലപ്പുറം ഊർങ്ങാട്ടിരി ഗ്രാമ പഞ്ചായത്തിന് കീഴിൽ നടപ്പിലാക്കിയ ടൈലറിംഗ് കോഴ്സ് പൂർത്തിയാക്കിയ പഠിതാക്കൾ ചേർന്ന് തുടങ്ങുന്ന 8 ടൈലറിംഗ് യൂണിറ്റുകളുടെ ഉദ്ഘാടനം പി വി അബ്ദുൾ വഹാബ്…
തച്ചണ്ണ : സമസ്ത സെൻറിനറി കർമ്മ പദ്ധതികളുടെ ഭാഗമായി മഹല്ലുകളുടെ ശാക്തീകരണത്തിന് വേണ്ടിയും തുടർ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിന് വേണ്ടിയും നടപ്പാക്കുന്ന മെമ്പർഷിപ്പിന്റെ ഒന്നാംഘട്ട വിതരണ ഉദ്ഘാടനം പൂർത്തിയായി. വിതരണ ഉദ്ഘാടനം ഉസ്താദ് അബ്ദുസമദ്…
അരീക്കോട്: ലോകത്തുടനീളം മതരാഷ്ട്ര വാദം പ്രയോഗവത്കരിക്കാൻ ആശയങ്ങൾ പകരുകയും അതിനായി കർമ്മ സേനയെ സജ്ജമാക്കുകയും ചെയ്ത തീവ്രനിലപാടുകാരാണ് ജമാഅത്തെ ഇസ്ലാമി എന്ന് അരീക്കോട് മജ്മഅ് അലുംനി സൈക്രിഡ്. ഇസ്ലാമിൻ്റെ സമാധാന മുഖം നശിപ്പിച്ച്…
അരീക്കോട് : സംസ്ഥാന സ്കൂൾ കലോത്സവിൽ ഹൈസ്കൂൾ വിഭാഗം കവിതാരചനയിൽ A ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി സ്വാബിർ ജമീൽ. കേരള സർവകലാശാല പ്രൊഫസർ ജൗഹറിന്റെയും കീഴുപറമ്പ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക…