വെറ്റിലപ്പാറ: താമരശ്ശേരി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സിഒഡിയുടെ ആശാകിരണം പ്രൊജക്റ്റിന്റെ ഭാഗമായി വെറ്റിലപ്പാറ ഗ്രാമവികസന സമിതിയുടെ നേതൃത്വത്തിൽ വനിതകൾക്കായി ക്യാൻസർ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു.

സെന്റ് അഗസ്റ്റിൻസ് ഇടവക വികാരി ഫാ. ജോസഫ് വടക്കേൽ ഉദ്ഘാടനം ചെയ്തു. ജിവിഎസ് പ്രസിഡന്റ്‌ മേഴ്‌സി ജെയിംസ് അധ്യക്ഷത വഹിച്ചു.
അരീക്കോട് ബ്ലോക്ക്‌ മെമ്പർ ബീന വിൻസെന്റ് മുഖ്യപ്രഭാഷണവും സിഒഡി ഡയറക്ടർ ഫാ. സായി പാറൻകുളങ്ങര ആമുഖപ്രഭാഷണവും നടത്തി.

ഏരിയ കോർഡിനേറ്റർ ഷൈനി സിബി, പ്രോഗ്രാം കോർഡിനേറ്റർ ജോയി കെസി, ആൽബിൻ സഖറിയാസ് എന്നിവർ പ്രസംഗിച്ചു. റോണി ഗിൽബർട്ട്, വിപിൻ വാസുദേവൻ എ, ധന്യ എം എന്നിവർ ക്ലാസുകൾ നയിച്ചു.

Author

Comments are closed.