അരീക്കോട് : എ എഫ് ഡി എം അരീക്കോട് വടശ്ശേരിയിലെ സ്പോർട്സ് സിറ്റിയിൽ സംഘടിപ്പിച്ച മലപ്പുറത്തെ പത്തു വയസ്സിനു താഴെയുള്ള കുട്ടി ഫുട്ബോൾ താരങ്ങളുടെ ‘ഗോൾഡൻ കബ്ബ്സ്’ ഫുട്ബോൾ ഫെസ്റ്റ് കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ യു.ഷറഫലി ഉദ്ഘാടനം ചെയ്തു. ഭാവിയിലെ ഇന്ത്യൻ ഫുട്ബോൾ താരങ്ങളെ വാർത്തെടുക്കാൻ മുതൽക്കൂട്ടാവാവുന്ന പ്രൊജക്ടിനാണ് ഇന്ന് തുടക്കമായത്. 500 കുഞ്ഞുഫുട്ബോൾ താരങ്ങളാണ് ഈ ടൂർണമെന്റിൽ ഒരേ ദിവസം ബൂട്ടണിഞ്ഞത് എന്ന പ്രത്യേകത കൂടി ഇതിലുണ്ട്. കൂടാതെ 24 ടീമുകൾ 36 മാച്ചുകൾ കളിക്കുകയും മികച്ച 12 ടീമുകൾക്ക് പ്രൊമോഷൻ ലഭിക്കുകയും ചെയ്തു. ഓരോ മാച്ചിലും മികച്ച താരത്തെ കണ്ടെത്തി മൊമെന്റോ നൽകി. എ എഫ് ഡി എം സൂപ്പർ ലീഗിനും, ആറുമാസം നീണ്ടു നിന്ന ഹോം ആൻഡ് എവേ ബേബിലീഗിനും ശേഷം മലപ്പുറത്തെഫുട്ബോൾ വളർച്ചക്ക് സമ്മാനിച്ച പുതിയ പ്രൊജക്റ്റ്‌ കൂടിയാണ് ‘എ എഫ് ഡി എം ഗോൾഡൻ കബ്ബ്സ് ഗ്രാസ്സ്‌റൂട്ട് ഫെസ്റ്റ് ‘. നാളെ സ്പോർട്സ് സിറ്റിയിൽ വെച്ച് ഈ ടൂർണമെന്റിലെ ബാക്കി മത്സരങ്ങൾ നടക്കും. ടൂർണമെന്റിലെ ബെസ്റ്റ് ഗോൾകീപ്പർ, ബെസ്റ്റ് ഡിഫെൻഡർ, ബെസ്റ്റ് സ്ട്രൈക്കർ എന്നിവർക്കും വിജയികൾക്കും പുരസ്‌കാരങ്ങൾ നൽകും. ഈ പ്രൊജക്റ്റ്‌ പൂർണ്ണമായും മലപ്പുറം ജില്ലയിലെ ഫുട്ബോൾ അക്കാഡമികളുടെയും കിബിറ്റ്സ് ഫിസിയോ ക്ലിനിക്കിന്റെയും സഹായസകരണത്തോടെയാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഗോൾഡൻ കബ്ബ്സ് ചെയർമാൻ ജവാദ് കോച്ച് സ്വാഗതം ആശംസിച്ചു. ജനറൽ സെക്രട്ടറി ഷമീർ സാർ അധ്യക്ഷത വഹിച്ചു. സ്പോർട്സിറ്റി എം ഡി ഗഫൂർ ആൻഡ് ലത്തീഫ് എന്നിവർ ആശംസകൾ നേർന്നു. എക്സിക്യൂട്ടീവ് മെമ്പർമാർ ഫെസ്റ്റിന് ആശംസകളറിയിച്ചു സംസാരിച്ചു.

Author

Comments are closed.