Category

OBITUARIES

Category

അരീക്കോട്: അരീക്കോട് താഴത്തങ്ങാടി സ്വദേശി ജോളി ഹോട്ടലിൽ ജോലി ചെയ്യുന്ന മുസ്ലിയാരകത്ത് ശരീഫ് (48) മരണപെട്ടു. ഇന്നലെ രാത്രി 10 മണിക്ക് മദർ ഹോസ്പിറ്റലിന് എതിർവശം ചെങ്കുത്തായ ഇറക്കമുള്ള ചെറിയ റോഡിൽ പാർസലുമായി പോകുന്ന സമയത്ത് നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അവരെ ഉടൻതന്നെ മദർ ഹോസ്പിറ്റൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. പുലർച്ചെ 2 മണിയോടെ മരണം സ്ഥിരീകരിച്ചു. രാവിലെ 8 മണിക്ക് പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോകും.

അരീക്കോട്: അരീക്കോട് പത്തനാപുരം പള്ളിപ്പടി സ്വദേശി സഖാവ് പുവ്വത്തി അഹമ്മത് കുട്ടി (87) എന്നവർ മരണപ്പെട്ടു. ഭാര്യ പരേതയായ ആയിഷക്കുട്ടി, മക്കൾ ആരിഫ, ജസീന, ഹാരിസ്, ഹാമിറാബി, സർജിന, മരുമക്കൾ മുസ്തഫ, അഹമ്മദ്…

അരീക്കോട് കുറ്റൂളിയിൽ താമസിക്കുന്ന മൂർക്കനാട് എസ്എസ്എച്ച്എസ്എസ് മുൻ അദ്ധ്യാപിക ലിസി ടീച്ചർ നിര്യാതയായി. രോഗബാധിതയായി കോഴിക്കോട് ആശുപത്രിയിൽ വിദഗ്ധ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചക്ക് 12:10ഓടെ യാണ് വിയോഗം.

കൊഴക്കോട്ടൂർ : സിപിഐഎം താഴെ കൊഴക്കോട്ടൂർ കുഞ്ഞാലി മന്ദിരം നിർമാണ ഫണ്ടിലേക്ക് താഴെ കൊഴക്കോട്ടുർ പ്രവാസികൾ ഫണ്ട് കൈമാറി. ചടങ്ങിൽ വാർഡ് മെമ്പറും ചെയർമാനുമായ കൊല്ലത്തൊടി മുക്താർ, കൺവീനർ സുന്ദരൻ കുട്ടൻ കുന്നതൊടി. ബ്രാഞ്ച്…

മുക്കം: മുക്കം മാങ്ങാപ്പൊയിലിൽ കാർ അപകടത്തിൽ പെട്ടു യുവാവ് മരിച്ചു. എരഞ്ഞിമാവ് മാവ് സ്വദേശി ഫഹദ് സമാൻ 24 ആണ് മരിച്ചത്. നിർത്തിയിട്ട ടൂറിസ്റ്റു ബസിന്റെ പുറകിൽ ഇടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ…

കേരള മാപ്പിള കലാ അക്കാദമി ചെയര്‍മാനും മുസ്ലിംലീഗ് പ്രഭാഷകനുമായിരുന്ന പി എച്ച് അബ്ദുള്ള മാസ്റ്റർ മരണപെട്ടു. മയ്യിത്ത് രാവിലെ 10 മണിവരെ കാരാടുള്ള വസതിയിലും തുടർന്ന് കാരാട് ഇ കെ ഓഡിറ്റോറിയത്തിലും പൊതു…

അരീക്കോട്: നോർത്ത് കൊഴക്കോട്ടൂർ, കൊടപ്പത്തൂർ പറമ്പ്, മുഹമ്മദ്‌ കുട്ടി ദേവശ്ശേരി, (കൊടപ്പത്തൂർ ഇണ്ണി ) മരണപ്പെട്ടു. മയ്യിത്ത് നമസ്കാരം ഇന്ന് രാത്രി 8:30ന് നോർത്ത് കൊഴക്കോട്ടൂർ വലിയ ജുമ്അത്ത് പള്ളിയിൽ വെച്ച് നടക്കും.

അരീക്കോട് : കാരങ്ങാടൻ കുരിക്കത്തൊടി അബ്ദു ഹാജി മരണപ്പെട്ടു. മയ്യത്ത് നമസ്കാരം അരീക്കോട് താഴത്തങ്ങാടി ജുമാ മസ്ജിദിൽ ഇന്ന് ഉച്ചക്ക് 12 മണിക്ക്. അരീക്കോട് പുളിക്കൽ സ്കൂളിൻ്റെ പിറകിലുള്ള വീട്.

തൃക്കളയൂർ : കീഴുപറമ്പ് തൃക്കളയൂർ കുറുവങ്ങാടൻ മുഹമ്മദിന്റെ ഭാര്യ പാത്തുമ്മ മരണപെട്ടു. മക്കൾ പരേതരായ ഇസ്മായീൽ, അബ്ബാസലി മാസ്റ്റർ. മയ്യിത്ത് നമസ്കാരം ഇന്ന് 12മണിക്ക് കീഴുപറമ്പ് ചൂരോട്ടു ജുമാ മസ്ജിദ്. മയ്യിത്ത് കീഴുപറമ്പ്…

കിഴിശ്ശേരി: കുഴിഞ്ഞൊളം സ്വദേശി കുന്നൻ അബ്‌ദുറഹിമാൻ മുസ്ല്യാർ കണ്ണൂരിൽ ജോലി സ്ഥലത്ത് കിണർ പണിക്കിടെ കിണറ്റിൽ വീണ് മരണപ്പെട്ടു. മൃതദേഹം കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.