ഊർങ്ങാട്ടിരി: ജൻ ശിക്ഷൺ സൻസ്ഥാൻ മലപ്പുറം ഊർങ്ങാട്ടിരി ഗ്രാമ പഞ്ചായത്തിന് കീഴിൽ നടപ്പിലാക്കിയ ടൈലറിംഗ് കോഴ്സ് പൂർത്തിയാക്കിയ പഠിതാക്കൾ ചേർന്ന് തുടങ്ങുന്ന 8 ടൈലറിംഗ് യൂണിറ്റുകളുടെ ഉദ്ഘാടനം പി വി അബ്ദുൾ വഹാബ് എം പി നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജിഷ സി വാസു അധ്യക്ഷത വഹിച്ചു. ജെ എസ് എസ് ഡയറക്ടർ വി. ഉമ്മർ കോയ, വൈസ് പ്രസിഡന്റ് ഷിജോ ആൻ്റണി, കെ ഹലീമ (വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ) കെ കെ ഹസ്നത്ത് (ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ) കെ ടി മുഹമ്മദ്കുട്ടി (ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ), ജമീല നജീബ് (വാർഡ് മെമ്പർ), സൈനബ. കെ, സാജിദ യു, ജെ എസ് എസ് കോഡിനേറ്റർ പി. മുജീബ് റഹ്മാൻ, ഗഫൂർ കുറുമാടൻ , അനൂപ് മൈത്ര, ബിച്ചുട്ടി കണ്ണഞ്ചേരി, പി കെ അബ്ദുറഹിമാൻ,യൂസുഫ് മാസ്റ്റർ, സി ടി അബ്ദു റഹ്മാൻ, ബാപ്പുട്ടി പാലത്തിങ്ങൽ, ഷൗക്കത്തലി എൻ.കെ, പി.എം ലുഖ്മാൻ , റിസോഴ്സ് പേഴ്സൺ റംലാ ബീഗം, ജുമൈല , മുജീബ് ത്രാവോട് , സറഫു എന്നിവർ സംസാരിച്ചു. കൂടാതെ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും സംബന്ധിച്ചു.
Comments are closed.