അരീക്കോട് : കേരള സർക്കാരിന്റെ സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണം 2024 ന്റെ ഭാഗമായി സംസ്ഥാന ആയുഷ് വകുപ്പിന്റെയും പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക വികസന വകുപ്പിന്റെയും സഹകരണത്തോടെ അരീക്കോട് ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറിയുടെയും അരീക്കോട് ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ2024 ഡിസംബർ 11 ബുധനാഴ്ച ആയുഷ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
അരീക്കോട് പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് ചെമ്രക്കാട്ടൂർ വെളുത്തപറമ്പ് കോളനിയിലെ വാർഡ് മെമ്പർ അബ്ദുൽ സാദിലിന്റെ വീട്ടിൽ വച്ച് നടന്ന ക്യാമ്പിന് അബ്ദുൽ സാദിൽ.കെ (വാർഡ് മെമ്പർ പന്ത്രണ്ടാം വാർഡ് )സ്വാഗതം പറഞ്ഞു. മുഹമ്മദ് നാണി (ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അരീക്കോട് ഗ്രാമപഞ്ചായത്ത്) അധ്യക്ഷത വഹിച്ച ചടങ്ങ് അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നൗഷർ കല്ലട ഉദ്ഘാടനം ചെയ്തു. ചടങ്ങിന് സുലൈഖ. വൈ.പി (ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അരീക്കോട് ഗ്രാമപഞ്ചായത്ത്) ദിവ്യ. എം (എസ് സി പ്രമോട്ടർ അരീക്കോട് ബ്ലോക്ക് പഞ്ചായത്ത്) സൈനബ പട്ടേരി (വാർഡ് മെമ്പർ പതിനാറാം വാർഡ് അരീക്കോട് ഗ്രാമപഞ്ചായത്ത്), വെള്ളാരി റംലത്ത് (വാർഡ് മെമ്പർ മൂന്നാം വാർഡ് അരീക്കോട് ഗ്രാമപഞ്ചായത്ത്) എന്നിവർ ആശംസ അറിയിച്ചു. ചടങ്ങിന് സഫീറ എം (ഫാർമസിസ്റ്റ് ജി എച്ച് ഡി അരീക്കോട്) നന്ദിയും പറഞ്ഞു.
ഡോക്ടർ രിതു.വി (മെഡിക്കൽ ഓഫീസർ ജി എച്ച് ഡി അരീക്കോട്) ക്യാമ്പിന് നേതൃത്വം നൽകി. ഡോക്ടർ പ്രിയ ശിവരാമൻ ( മെഡിക്കൽ ഓഫീസർ എ പി എച്ച് സി കാവനൂർ ), ഡോക്ടർ സഹല (NAM മെഡിക്കൽ ഓഫീസർ, സദ്ഗമയ), ഡോക്ടർ ബഹിജ എന്നിവർ രോഗികളെ പരിശോധിച്ചു.ഡോക്ടർ രിതു വി (മെഡിക്കൽ ഓഫീസർ ജി എച്ച് ഡി അരീക്കോട്) ബോധവൽക്കരണ ക്ലാസ് നൽകി. ഡോക്ടർ ദിവ്യ ചെമ്പ്രമ്മൽ( യോഗ ഇൻസ്ട്രക്ടർ ജി എച്ച് ഡി അരീക്കോട് )യോഗ ബോധവൽക്കരണ ക്ലാസ് നൽകി.ഡോക്ടർ സഹല( NAM മെഡിക്കൽ ഓഫീസർ, സദ്ഗമയ) ആയുഷ് പ്രോജക്ടുകളെക്കുറിച്ചും സദ്ഗമയെ കുറിച്ചും ബോധവൽക്കരണ ക്ലാസ്സ് നടത്തി.
ക്യാമ്പിന്റെ ഭാഗമായി ചെമ്പ്രക്കാട്ടൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ സഹകരണത്തോടെ രക്തപരിശോധന ക്യാമ്പും സംഘടിപ്പിച്ചു. സഫീറ എം ( ഫാർമസിസ്റ്റ് ജി എച്ച് ഡി അരീക്കോട് ), മുർഷിദ.കെ (ഫാർമസിസ്റ്റ് ജി എച്ച് ഡി ഒതുക്കുങ്ങൽ) എന്നിവർ മരുന്ന് വിതരണവും നടത്തി.
Comments are closed.