എടവണ്ണ: സീതീഹാജി പാലം പരിസരത്തെ കൈവരിയിൽ ഇരിക്കുന്നത് കർശനമായി വിലക്കി പോലീസ്. അപകടസാധ്യത മുന്നിൽക്കണ്ടാണ് നടപടി. ഇവിടെ സൂചനാബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.

വൈകീട്ടും രാത്രിസമയങ്ങളിലും ഒട്ടേറെ യാത്രക്കാർ മേഖലയിൽ വിശ്രമിക്കാനായി എത്തുന്നുണ്ട്. എന്നാൽ കുട്ടികൾ ഉൾപ്പെടെയുള്ളവർ കൈവരിയിൽ ഇരിക്കുന്നത് വലിയ അപകടങ്ങൾക്കു കാരണമാകുമെന്ന വിലയിരുത്തലിന്റെ ഭാഗമായാണ് പോലീസ് സൂചനാബോർഡുകൾ സ്ഥാപിച്ചത്. എമർജൻസി റെസ്ക്യു ഫോഴ്സ് എടവണ്ണ യൂണിറ്റിന്റെ സഹായത്തോടെ എടവണ്ണ സാറ ഗോൾഡാണ് ബോർഡുകൾ അനുവദിച്ചത്. എടവണ്ണ അങ്ങാടിയിൽ പാർക്ക് നിർമ്മാണത്തിന് ആറുലക്ഷം രൂപയും അങ്ങാടിയിലും പാലങ്ങളിലുമായി വൈദ്യുതവിളക്കുകൾ സ്ഥാപിക്കാൻ 15 ലക്ഷം രൂപയും പഞ്ചായത്ത് അനുവദിച്ചെന്ന് വാർഡംഗം ഇ. സുൽഫിക്കർ അറിയിച്ചു.

Author

Comments are closed.