അരീക്കോട് : പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, പെൻഷൻ പരിഷ്കരണ, ക്ഷാമാശ്വാസ കുടിശ്ശികകൾ അനുവദിക്കുക, പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനയും പ്രതികാര നടപടികളും അവസാനിപ്പിക്കുക, കേരളത്തിന് അർഹതപ്പെട്ട സാമ്പത്തിക വിഹിതം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷൻ യൂണിയൻ അരീക്കോട് പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി. അരീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നൗഷർ കല്ലട ഉദ്ഘാടനം ചെയ്തു. ജില്ലാ ജോ.സെക്രട്ടറി ഇ ഉണ്ണികൃഷ്ണൻ നമ്പൂതിരി, ജില്ലാ സെക്രട്ടറിയറ്റ് കെ അംഗം ബി കെ ഇബ്രാഹീം, കെ വി ഇബ്രാഹീം കുട്ടി, പി നാരായണി, ടി മുഹമ്മദലി സംസാരിച്ചു. അബ്ദുൽ റഷീദ് അറഞ്ഞിക്കൽ സ്വാഗതവും സി ടി ഇബ്രാഹീം കുട്ടി നന്ദിയും പറഞ്ഞു.

Author

Comments are closed.