വാവൂർ : ആരാധനാലയ നിയമം അട്ടിമറിക്കുന്നതിനെതിരെ SKSSF വാവൂർ യൂണിറ്റ് കമ്മിറ്റി പ്രതിഷേധ റാലി സംഘടിപ്പിച്ചു. മഹല്ല് പ്രസിഡണ്ട് ഉസ്താത് മമ്മുദാരിമിയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലിക്ക് തുടക്കം കുറിച്ചു. പ്രതിഷേധ റാലിയുടെ അവസാനത്തിൽ SKSSF മലപ്പുറം ഈസ്റ്റ് ജില്ലാ വൈസ് പ്രസിഡണ്ടും വാവൂർ ടൗൺ മസ്ജിദ് ഖത്തീബുമായ മൻസൂർ വാഫിയുടെ നേതൃത്വത്തിൽ ഉൽബോധനം നടന്നു. ഗ്ലോബൽ കെഎംസിസി പ്രസിഡണ്ട് ടി കെ ഗഫൂർ ഹാജി, വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് അഷ്റഫ് മാസ്റ്റർ, ടൗൺ മസ്ജിദ് പ്രസിഡണ്ട് പട്ടാക്കൽ അബ്ദുല്ല ഹാജി, റസാഖ് വാവൂർ, സത്താർ അൻവരി തുടങ്ങിയവർ ആശംസകൾ അറിയിച്ചുകൊണ്ട് സംസാരിച്ചു. മേഖലാ ട്രഷറർ ഗഫൂർ സാഹിബ്, ക്ലസ്റ്റർ സെക്രട്ടറി അസ്കർ, യൂണിറ്റ് പ്രസിഡണ്ട് നിഷാദ് അശ്അരി സെക്രട്ടറി ശിബിൽ ട്രഷറർ ജിസാർ മറ്റു കമ്മറ്റി ഭാരവാഹികൾ സൈദു, അമാൻ, റിൻഷാദ്, ഫാരിസ്,ഖൈസ്, സഫർ, ഷബീർ തുടങ്ങിയവരും സജീവ പ്രവർത്തകരും, നാട്ടുകാരും കാരണവന്മാരും എല്ലാവരും പ്രതിഷേധ റാലിയിൽ അണിചേർന്നു.
Comments are closed.