Author

admin

Browsing

അരീക്കോട്: അരീക്കോട് ബ്ലോക്ക്‌ പഞ്ചായത്ത് സഹകരണത്തോടെ മൈത്ര വൈറ്റ് സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌ സംഘടിപ്പിക്കുന്ന 7th സീതിഹാജി സമാരക ഏറനാട് ജലോത്സവം ജനുവരി 12 ഞായർ മൈത്രകടവിൽ വെച്ച് നടക്കും. സ്വാഗതം സംഘം ഓഫീസ് ഉദ്ഘാടനം ഊർങ്ങാട്ടിരി പഞ്ചായത്ത് പ്രസിഡന്റ്‌ ജിഷ സി യുടെ സാന്നിദ്ധ്യത്തിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ റുക്കിയ ഷംസു ഉദ്ഘാടനം ചെയ്തു.

പരിപാടിയിൽ ജനപ്രതിനിധികളായ ജമീല അയ്യൂബ് , ഹലീമ കെ, സൈനബ കെ എന്നിവരും, സ്വാഗത സംഘം കമ്മിറ്റി ഭാരവാഹികളായ സൈതലവി മാസ്റ്റർ, ജാഫർ ചാലക്കണ്ടി, മുഹമ്മദ്‌ പാറക്കൽ, ഫസൽ റഹ്മാൻ പി കെ, അഷ്‌റഫ്‌ പി കെ , യുജി മുജീബ്, സത്താർ കരിമ്പന, നിയാസ് ഓ, അബ്ദുറഹൂഫ്, കുഞ്ഞാൻ, ഷൌക്കത്തലി, ശുകൂർ, അഹമ്മദ്‌ കുട്ടിമാൻ, ജാബിർ, ഇല്യാസ്, അഷ്‌റഫ്‌ കെ പി, വാസു, ജാഫർ, ഷബീർ മൈത്ര, അലി പി വി, സമീർ, റഫീഖ് കുഞ്ഞിപ്പ, എന്നിവർ പങ്കെടുത്തു, ഷംസു മൈത്ര സ്വാഗതം പറഞ്ഞ പരിപാടിയില്‍ ഇല്യാസ് കുട്ടൻ നന്ദി പറഞ്ഞു.

കീഴുപറമ്പ്: കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ NRGS പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചിലവഴിച്ച് കോൺക്രീറ്റ് നവീകരണം പൂർത്തിയാക്കിയ മൂത്തേടത്ത് – തച്ചമ്പലം കോൺഗ്രീറ്റ് റോഡ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി പി സഫിയ ഉദ്ഘാടനം ചെയ്തു. ഈ പ്രദേശത്തുകാർ ഏറെക്കാലമായി ആവശ്യപ്പെടുന്ന റോഡാണ് ഇപ്പോൾ യാഥാർത്ഥ്യമായത്.

അരീക്കോട് : കേരള സർക്കാരിന്റെ സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണം 2024 ന്റെ ഭാഗമായി സംസ്ഥാന ആയുഷ് വകുപ്പിന്റെയും പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക വികസന വകുപ്പിന്റെയും സഹകരണത്തോടെ അരീക്കോട് ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറിയുടെയും അരീക്കോട് ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ2024 ഡിസംബർ 11 ബുധനാഴ്ച ആയുഷ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

അരീക്കോട് പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് ചെമ്രക്കാട്ടൂർ വെളുത്തപറമ്പ് കോളനിയിലെ വാർഡ് മെമ്പർ അബ്ദുൽ സാദിലിന്റെ വീട്ടിൽ വച്ച് നടന്ന ക്യാമ്പിന് അബ്ദുൽ സാദിൽ.കെ (വാർഡ് മെമ്പർ പന്ത്രണ്ടാം വാർഡ് )സ്വാഗതം പറഞ്ഞു. മുഹമ്മദ് നാണി (ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അരീക്കോട് ഗ്രാമപഞ്ചായത്ത്) അധ്യക്ഷത വഹിച്ച ചടങ്ങ് അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നൗഷർ കല്ലട ഉദ്ഘാടനം ചെയ്തു. ചടങ്ങിന് സുലൈഖ. വൈ.പി (ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അരീക്കോട് ഗ്രാമപഞ്ചായത്ത്) ദിവ്യ. എം (എസ് സി പ്രമോട്ടർ അരീക്കോട് ബ്ലോക്ക് പഞ്ചായത്ത്) സൈനബ പട്ടേരി (വാർഡ് മെമ്പർ പതിനാറാം വാർഡ് അരീക്കോട് ഗ്രാമപഞ്ചായത്ത്), വെള്ളാരി റംലത്ത് (വാർഡ് മെമ്പർ മൂന്നാം വാർഡ് അരീക്കോട് ഗ്രാമപഞ്ചായത്ത്) എന്നിവർ ആശംസ അറിയിച്ചു. ചടങ്ങിന് സഫീറ എം (ഫാർമസിസ്റ്റ് ജി എച്ച് ഡി അരീക്കോട്) നന്ദിയും പറഞ്ഞു.

ഡോക്ടർ രിതു.വി (മെഡിക്കൽ ഓഫീസർ ജി എച്ച് ഡി അരീക്കോട്) ക്യാമ്പിന് നേതൃത്വം നൽകി. ഡോക്ടർ പ്രിയ ശിവരാമൻ ( മെഡിക്കൽ ഓഫീസർ എ പി എച്ച് സി കാവനൂർ ), ഡോക്ടർ സഹല (NAM മെഡിക്കൽ ഓഫീസർ, സദ്ഗമയ), ഡോക്ടർ ബഹിജ എന്നിവർ രോഗികളെ പരിശോധിച്ചു.ഡോക്ടർ രിതു വി (മെഡിക്കൽ ഓഫീസർ ജി എച്ച് ഡി അരീക്കോട്) ബോധവൽക്കരണ ക്ലാസ് നൽകി. ഡോക്ടർ ദിവ്യ ചെമ്പ്രമ്മൽ( യോഗ ഇൻസ്ട്രക്ടർ ജി എച്ച് ഡി അരീക്കോട് )യോഗ ബോധവൽക്കരണ ക്ലാസ് നൽകി.ഡോക്ടർ സഹല( NAM മെഡിക്കൽ ഓഫീസർ, സദ്ഗമയ) ആയുഷ് പ്രോജക്ടുകളെക്കുറിച്ചും സദ്ഗമയെ കുറിച്ചും ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി.

ക്യാമ്പിന്റെ ഭാഗമായി ചെമ്പ്രക്കാട്ടൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ സഹകരണത്തോടെ രക്തപരിശോധന ക്യാമ്പും സംഘടിപ്പിച്ചു. സഫീറ എം ( ഫാർമസിസ്റ്റ് ജി എച്ച് ഡി അരീക്കോട് ), മുർഷിദ.കെ (ഫാർമസിസ്റ്റ് ജി എച്ച് ഡി ഒതുക്കുങ്ങൽ) എന്നിവർ മരുന്ന് വിതരണവും നടത്തി.

കുനിയിൽ : കെ.ടി സാബിറ (59) മരണപ്പെട്ടു. ഭർത്താവ്: പാലശ്ശേരി പി.എ മജീദ് മാസ്റ്റർ (CKGMHSS ചിങ്ങപുരം തിക്കോടി. റിട്ട: അധ്യാപകൻ) പിതാവ് പരേതനായ കെ.എ ജബ്ബാർ മാസ്റ്റർ മാതാവ് ആയിശ ബീവി പി.കെ മക്കൾ: നിശിയ ചെറുവാടി, നിശ്ന വണ്ടൂർ, വാസിം സ്റ്റോർ മാനേജർ ഓപ്സിസ് ഒപ്റ്റിക്കൽസ്, കോഴിക്കോട് നിശ്വ (വിദ്യാർത്ഥി ന്യൂറോ ടെക്നോളജി KMCT) മരുമക്കൾ : ലുഖ്മാൻ സി വി ചെറുവാടി, ഫവാസ് നജീബ് വണ്ടൂർ, നാഹിദ കൊടുവള്ളി സഹോദരങ്ങൾ: പ്രൊഫ: കെ.എ നാസർ (മുൻ കിഴുപറമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്) മുഹമ്മദ് അസ്‌ലം കെ.ടി (യാമ്പൂ KSA) ശിഹാബുദ്ദീൻ കെ.ടി (HST JDT ഇസ്ലാം ഹൈസ്കൂൾ) ഡോ. റിഷാദ് കെ.ടി (ഫാറൂഖ് ട്രൈനിംഗ് കോളേജ്) ശരീഫ (കല്ലിടുമ്പ്) മുംതാസ് (ഒതായി) മയ്യിത്ത് നമസ്കാരം നാളെ വ്യാഴം 9.30 എ.എം കുനിയിൽ ഇരുപ്പാം കുളം മസ്ജിദ്.

കീഴുപറമ്പ് : റീ സർവേ പ്രകാരം കുനിയിൽ – പെരുംകടവ് പാലം വരെയുള്ള കയ്യേറ്റം ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് അധികൃതർ നടത്തിയ പ്രവർത്തി തനിച്ച് താമസിക്കുന്ന വയോവൃദ്ധ ദമ്പതികളെ ദുരിതക്കയത്തിലാഴ്ത്തി. ദളിത് കോൺഗ്രസ് നേതാവും മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ കെ. ശ്രീധരനും ഭാര്യയുമാണ് ഈ വീട്ടിലെ താമസക്കാർ. ഹൃദ്രോഗിയായ കെ. ശ്രീധരനും ഭാര്യക്കും പരസഹായമില്ലായത്തെ വീടിന്റെ ഉമ്മറത്ത് നിന്ന് റോഡിലേക്കിറങ്ങാനോ വീട്ടിലേക്ക് കയറാനോ കഴിയാത്ത ദുരവസ്ഥയിലാണുള്ളത്. അശാസ്ത്രീയമായ മണ്ണെടുപ്പിനെ തുടർന്ന് ഉമ്മറത്തു നിന്ന് പുറത്തേക്കിറങ്ങിയ ഭാര്യ വീടിന്റെ സ്റ്റെപ്പിനോട് ചേർന്ന മണ്ണ് ഇളകി റോഡിലേക്ക് വീഴുകയും പരിക്കുകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

നിത്യ രോഗികളായ ഈ വൃദ്ധ ദമ്പതികൾക്ക്‌ വീട്ടിലേക്ക് കയറാനും ഇറങ്ങാനുമുള്ള പടികളും സംരക്ഷണ ഭിത്തിയും നിർമ്മിച്ച് നൽകാൻ മാനുഷിക പരിഗണന വച്ച് ബന്ധപ്പെട്ട അധികൃതർ എത്രയും പെട്ടെന്ന് തയ്യാറാവണമെന്ന് കിഴുപറമ്പ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എംകെ ഫാസിൽ ആവശ്യപ്പെട്ടു.

വാവൂർ : ആരാധനാലയ നിയമം അട്ടിമറിക്കുന്നതിനെതിരെ SKSSF വാവൂർ യൂണിറ്റ് കമ്മിറ്റി പ്രതിഷേധ റാലി സംഘടിപ്പിച്ചു. മഹല്ല് പ്രസിഡണ്ട് ഉസ്താത് മമ്മുദാരിമിയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലിക്ക് തുടക്കം കുറിച്ചു. പ്രതിഷേധ റാലിയുടെ അവസാനത്തിൽ SKSSF മലപ്പുറം ഈസ്റ്റ്‌ ജില്ലാ വൈസ് പ്രസിഡണ്ടും വാവൂർ ടൗൺ മസ്ജിദ് ഖത്തീബുമായ മൻസൂർ വാഫിയുടെ നേതൃത്വത്തിൽ ഉൽബോധനം നടന്നു. ഗ്ലോബൽ കെഎംസിസി പ്രസിഡണ്ട് ടി കെ ഗഫൂർ ഹാജി, വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് അഷ്റഫ് മാസ്റ്റർ, ടൗൺ മസ്ജിദ് പ്രസിഡണ്ട് പട്ടാക്കൽ അബ്ദുല്ല ഹാജി, റസാഖ് വാവൂർ, സത്താർ അൻവരി തുടങ്ങിയവർ ആശംസകൾ അറിയിച്ചുകൊണ്ട് സംസാരിച്ചു. മേഖലാ ട്രഷറർ ഗഫൂർ സാഹിബ്, ക്ലസ്റ്റർ സെക്രട്ടറി അസ്കർ, യൂണിറ്റ് പ്രസിഡണ്ട് നിഷാദ് അശ്അരി സെക്രട്ടറി ശിബിൽ ട്രഷറർ ജിസാർ മറ്റു കമ്മറ്റി ഭാരവാഹികൾ സൈദു, അമാൻ, റിൻഷാദ്, ഫാരിസ്,ഖൈസ്, സഫർ, ഷബീർ തുടങ്ങിയവരും സജീവ പ്രവർത്തകരും, നാട്ടുകാരും കാരണവന്മാരും എല്ലാവരും പ്രതിഷേധ റാലിയിൽ അണിചേർന്നു.

അരീക്കോട് : കേന്ദ്ര അവഗണനക്കെതിരെ മഹിളാഅസോസിയേഷൻ അരീക്കോട് പോസ്റ്റ്‌ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്‌ സി.പി.ഐ.എം അരീക്കോട് ഏരിയാ സെക്രട്ടറി എൻ.കെ ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. സി.പി.ഐ.എം ജില്ലാ കമ്മിറ്റി മെമ്പർ സഖാവ് ആയിഷ പുല്പറ്റ, സഖാവ് കെ. സാദിൽ എന്നിവർ സംസാരിച്ചു. ഏരിയാ പ്രസിഡന്റ്‌ വി.കെ ദിവ്യ ആദ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി സരോജിനി വിളയിൽ സ്വാഗതവും ഏരിയാ ട്രഷറർ കെ. ഗീത നന്ദിയും പറഞ്ഞു.

അരീക്കോട് : പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, പെൻഷൻ പരിഷ്കരണ, ക്ഷാമാശ്വാസ കുടിശ്ശികകൾ അനുവദിക്കുക, പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനയും പ്രതികാര നടപടികളും അവസാനിപ്പിക്കുക, കേരളത്തിന് അർഹതപ്പെട്ട സാമ്പത്തിക വിഹിതം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷൻ യൂണിയൻ അരീക്കോട് പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി. അരീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നൗഷർ കല്ലട ഉദ്ഘാടനം ചെയ്തു. ജില്ലാ ജോ.സെക്രട്ടറി ഇ ഉണ്ണികൃഷ്ണൻ നമ്പൂതിരി, ജില്ലാ സെക്രട്ടറിയറ്റ് കെ അംഗം ബി കെ ഇബ്രാഹീം, കെ വി ഇബ്രാഹീം കുട്ടി, പി നാരായണി, ടി മുഹമ്മദലി സംസാരിച്ചു. അബ്ദുൽ റഷീദ് അറഞ്ഞിക്കൽ സ്വാഗതവും സി ടി ഇബ്രാഹീം കുട്ടി നന്ദിയും പറഞ്ഞു.

അരീക്കോട്: അരീക്കോട് സ്വദേശിയായ സഹറു നുസൈബ കണ്ണനാരി ഇന്ത്യയിലെ പ്രമുഖമായ ക്രോസ്‌വേര്‍ഡ് ബുക്ക് അവാര്‍ഡിന് അര്‍ഹനായി. അദ്ദേഹത്തിന്റെ ആദ്യനോവലായ ക്രോണിക്കിള്‍ ഓഫ് ഏന്‍ അവര്‍ ആന്‍ഡ് എ ഹാഫ് എന്ന പുസ്തകത്തിന് ഫിക്ഷന്‍ കാറ്റഗറിയിലാണ് അവാര്‍ഡ്. വെസ്റ്റ്‌ലാന്‍ഡ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

അരീക്കോട്: അന്യായമായ വൈദ്യുതി ചാർജ്ജ് വർദ്ധനവിനെതിരെ അരീക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പന്തം കൊളുത്തി പ്രകടനവും പൊതുയോഗവും നടത്തി. പരിപാടി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.പി മുഹമ്മദ് ഷിമിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് യു.എസ് ഖാദർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നൗഷർ കല്ലട, യു.ഡി.എഫ് ചെയർമാൻ പി.സി ഷെബീബ്, എം.പി ഹനീഫ, കെ.ജമാൽ, യു.നൗഷാദ് സി. സൈനുൽ ആബിദ്, സി.റസാഖ്, റംഷിദ് ചീമാടൻ, മുജീബ് പനോളി, യു.അഹമ്മദ് അലിഫ്, ഖാദർ പി.കെ, ഷെറിൽ കരീം, ഇബ്രാഹീം പാമ്പോടൻ, അബ്ദു വലിയകല്ലിങ്ങൽ, ടി.സി കട്ട, മനാഫ് സി.പി, അജയൻ ഉഗ്രപുരം, പി.ജിൻഷാദ്, വി.റാഷിദ്, പി.വേലായുധൻ തുടങ്ങിയവർ സംസാരിച്ചു.