Author

admin

Browsing

ഊർങ്ങാട്ടിരി : കാട്ടാന ആക്രമണം രൂക്ഷമായ ഊർങ്ങാട്ടിരിയിൽ സർക്കാർ കയ്യും കെട്ടി നോക്കി നിക്കുന്നതിനെതിരെയും പുതിയ വനം നിയമ ഭേദഗതിയെയും പ്രതിഷേധിച്ച് കൊണ്ട് ഊർങ്ങാട്ടിരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി കൊടുമ്പുഴ ഫോറെസ്റ്റ് ഓഫിസിലേക്ക് ലോങ് മാർച്ച്‌ നടത്തി. എപി അനിൽ കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ അനൂപ് മൈത്ര അധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ്‌ ഇ.എ കരീം മാർച്ച്‌ ഫ്ലാഗ് ഓഫ് ചെയ്തു.

അരീക്കോട്: സഖാവ് എം മമ്മദ് ചെറിയാൻക്കയു ടെ 10 ആം ചരമദിനത്തിൽ കൊഴക്കോ ട്ടൂരിൽ അനുസ്മരണ ദിനം സംഘടിപ്പിച്ചു. പരിപാടി സിപിഐഎം അരീക്കോട് ഏരിയ സെക്രട്ടറി എൻ കെ ഷൗക്കത്തലി ഉദ്ഘാടനം നിർവഹിച്ചു
സംസാരിച്ചു. പി സാദിക്ക് സ്വാഗതം പറഞ്ഞ ചടങ്ങ് സുരേഷ് മാസ്റ്റർ തയ്യിൽ അധ്യക്ഷത വഹിച്ചു. സിപിഐഎം അരീക്കോട് ലോക്കൽ സെക്രട്ടറി കെ. സാദിൽ,എം. ടി മുസ്തഫ,വാർഡ്‌ മെമ്പർ ശ്രീജ അനിയൻ,കെ. ടി മുഹമ്മദ്‌, നാരായണൻ. സി,ഒ. എം അലി, ടി. സലീം തുടങ്ങിയവർ സംസാരിച്ചു. പഴയകാല പാർട്ടി പ്രവർത്തകനും ദേശാഭിമാനി ഏജന്റുമായ കൊല്ലത്തൊടി ഷൗക്കത്തലിയെ ചടങ്ങിൽ ആദരിച്ചു. ഹനീഫ ഒറ്റകത്ത് നന്ദി പറഞ്ഞു.

കാവനൂർ: പരിവാർ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി നേഷണൽ ട്രസ്റ്റിന് കീഴിൽ വരുന്ന പഞ്ചായത്തിലെഭിന്നശേഷി വിഭാഗത്തിൽ പെട്ട കുടുബങ്ങളൊന്നിച്ച് സൗജന്യ ഊട്ടി ടൂർ സംഘടിപ്പിച്ചു. ശാരീരിക മാനസിക പ്രയാസങ്ങളനുഭവിക്കുന്ന കുടുബങ്ങളുടെ വളർച്ചക്കനുയോജ്യമായ വിനോദേവും പഠനവും ലക്ഷ്യം വെച്ചായിരുന്നു യാത്ര. ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ ഇ പി മുജീബ്, പരിവാർ ബ്ളോക്ക് നേതാക്കളായ സൈനുദ്ധീൻ പൊന്നാട് സലാം കുഴിമണ്ണ എന്നിവരുടെ സാനിധ്യത്തിൽ കാവനൂർ പഞ്ചായത്ത് പ്രസിഡന്റ് പി വി ഉസ്മാൻ സാഹിബ്‌ ഫ്ളാഗ് ഓഫ് ചെയ്തു.

ജന്മനാമാനസികവൈകല്യമനുഭവിച്ച് വീടിനകത്ത് തന്നെ ജീവിതം തളച്ചിടപെട്ട കുടുബങ്ങൾക്ക് ടൂർ ഒരു നവ്യാനുഭവമായി. പരിവാറിന്റെ ഈ സധുധ്യമം വിജയിപ്പിച്ചെടുക്കുന്നതിൽ സഹകരിച്ച മാന്യ വെക്തിത്വങ്ങളെ പരിവാർ കമ്മറ്റി മുക്തകണ്ടം പ്രശംസിച്ചു. പരിവാർ പഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ, സെക്രട്ടറി സിപി മാസ്റ്റർ, എംപി നാസർ, അലവിക്ക അബ്ദുള്ള മൗലവി എന്നിവർ നേതൃത്വം നൽകി.

അരീക്കോട് : അരീക്കോട് എസ്.ഒ.ജി ക്യാമ്പിലെ പോലീസ് കമാൻഡൊ വിനീതിൻ്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നും ഉത്തരവാദികളായ മേലുദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടും മലപ്പുറം ജില്ലാ യൂത്ത് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അരീക്കോട് എസ്.ഒ.ജി ക്യാമ്പ് ഓഫീസ് മാർച്ച് ഡി.സി.സി പ്രസിഡൻ്റ് വി.എസ് ജോയി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ഹാരിസ് മുതൂർ അധ്യക്ഷത വഹിച്ചു.പരിപാടിയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ പി.പി മുഹമ്മദ് ഷിമിൽ, ഇ സഫീർജാൻ, കെ.എസ്.യു ജില്ലാ പ്രസിഡൻ്റ് ഇ.കെ അൻഷിദ്, നിസാം കരുവാരക്കുണ്ട്,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എ.ഡബ്ല്യു അബ്ദുറഹ്മാൻ, അനൂപ് മൈത്ര, അഷറഫ് കുഴിമണ്ണ, ഇർഷാദ് ആര്യൻതൊടിക,സക്കീര്‍ ചോക്കാട്, അഫ്സില ഷഫീഖ്, പി.ജുനൈസാദ്, ഇ.സുഹൈൽ, ജവാദ് തൃക്കളയൂർ തുടങ്ങിയവർ സംസാരിച്ചു.ജില്ലാ പ്രസിഡണ്ട് ഉള്‍പ്പെടെ ആറ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.

പുത്തലം: പ്രദേശത്തെ നിർധനരും സാധാരണക്കാരുമായ വയോജനങ്ങളുടെ ഏകദിന വിനോദ യാത്ര കാഞ്ഞിരപ്പുഴ ഡാം, പാലക്കാട് കോട്ട, മലമ്പുഴ എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശനം നടത്തി. യാത്രയുടെ ഫ്ലാഗ് ഓഫ് കർമ്മം അരീക്കോട് പഞ്ചായത്ത് പ്രസിഡണ്ട് നൗഷർ കല്ലട നിർവ്വഹിച്ചു. യാത്രക്ക് വൈസിഎ സീനിയർ അംഗങ്ങൾ നേതൃത്വം നൽകി. കഴിഞ്ഞ വർഷങ്ങളിലും ക്ലബ്ബ് ഇത്തരം യാത്രകൾ വയോജനങ്ങൾക്ക് വേണ്ടി സംഘടിപ്പിച്ചിരുന്നു. അടുത്ത യാത്ര വനിതകൾക്ക് വേണ്ടി ഉടനെ ഒരുക്കുന്നതാണ്.

അരീക്കോട് : സൈത്ഹസ്സൻ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ്‌ അരീക്കോട് വൈഎംഎയിൽ സംഘടിപ്പിച്ച സഖാവ് കെ. സൈത്ഹസ്സൻ അനുസ്മരണ ചടങ്ങ് കെ. ഭാസ്കരൻ (സിപിഐ എം ജില്ലാ കമ്മിറ്റി ) ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അസ്സൈൻ കാരാട്, എൻ.കെ ഷൌക്കത്തലി, കിഴിശ്ശേരി പ്രഭാകരൻ, എം.ടി മുസ്തഫ, കെ. സാദിൽ, കുറുവങ്ങാടൻ ഷൌക്കത്തലി എന്നിവർ സംസാരിച്ചു. ടി. സലീം സ്വാഗതം പറഞ്ഞു. കെ. അബ്ദുറഹ്മാൻ അധ്യക്ഷനായി, അഡ്വ. കെ. മുഹമ്മദ് ശരീഫ് നന്ദി രേഖപെടുത്തി. സിപിഐഎം ആദ്യകാല നേതാക്കളായ എ ശ്രീധരൻ, പി.വി കുട്ടികണ്ഠൻ എന്നിവരെ ആദരിച്ചു, എഴുത്തുകാരനും സിനിമ നിർമാതാവുമായ വാസു പുൽക്കണ്ടിക്ക് പ്രതിഭ പുരസ്‌കാരം നൽകി.

കീഴുപറമ്പ് : കീഴുപറമ്പ് ഗ്രാമ പഞ്ചായത്ത് മുസ്‌ലിം ലീഗ് ഭരണ സമിതിയുടെ തമ്മിലടി അവസാനിച്ച് പ്രാഥമിക ആരോഗ്യ കേന്ദ്രം രോഗികൾക്ക് സൗകര്യ പ്രദമായസ്ഥലത്തേക്ക് ഉടൻ മാറ്റണമെന്നാവശ്യപ്പെട്ട് സിപിഐ എം കീഴുപറമ്പ് ലോക്കൽ കമ്മിറ്റി സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. സിപിഐ എം അരീക്കോട് ഏരിയ സെക്രട്ടറി എൻ കെ ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. സിപിഐ എം കീഴുപറമ്പ് ലോക്കൽ സെക്രട്ടറി കെ ശശികുമാർ അധ്യക്ഷനായി. സിപിഐ എം ഏരിയാ കമ്മറ്റി അംഗം കെവി മുനീർ, പഞ്ചായത്ത് അംഗം എംഎം മുഹമ്മദ്, ലോക്കൽ കമ്മറ്റി അംഗങ്ങളായ പി വിജയലക്ഷ്മി, എവി സുധീർ, സിപിഎം റഫീഖ്, എന്നിവർ സംസാരിച്ചു.പി ശ്രീധരൻ സ്വാഗതവും ഐ മിഥുൻ നന്ദിയും പറഞ്ഞു.

പൂവത്തിക്കൽ : ശനിയാഴ്ച ചെമ്രക്കാട്ടുരിൽ വെച്ച് നടക്കുന്ന എസ് എസ് എഫ് അരീക്കോട് ഡിവിഷൻ കൗൺസിലിനോടനുബന്ധിച്ച് പൂവത്തിക്കൽ സെക്ടർ ലീഡേഴ്‌സ് ഫയർ വിളംബര റാലി സംഘടിപ്പിച്ചു. പാലോത്ത് അങ്ങാടിയിൽ നിന്നും തുടങ്ങി ചൂളാട്ടിപ്പാറയിൽ സമാപിച്ച റാലിയിൽ ഡിവിഷൻ എക്സിക്യൂട്ടീവ് അംഗം ഷാഫിക്കലി തെഞ്ചേരിയും, സെക്ടർ സെക്രട്ടറിയേറ്റ് അംഗങ്ങളും നേതൃത്വം നൽകി.

ശനിയാഴ്ച രാവിലെ 8 മണിയോടെ തുടങ്ങുന്ന കൗൺസിൽ വൈകീട്ട് നാല് മണിക്ക് ഡിവിഷൻ റാലിയോടെ അരീക്കോട് സമാപിക്കും. റാലിക്ക് പുതുതായി തിരഞ്ഞെടുത്ത ഡിവിഷൻ ഭാരവാഹികൾ നേതൃത്വം നൽകും.

കീഴുപറമ്പ് : 35- മത് മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കലോത്സവം യു പി വിഭാഗം മോണോ ആക്് A ഗ്രേഡ് നേടിയ കീഴുപറമ്പ് തൃക്കളയൂർ മഠത്തിൽ തേജോമയ.ടിയെ രണ്ടാം വാർഡ് മെമ്പർ പി.കെ മുഹമ്മദ് അസ്ലമിൻ്റെ നേതൃത്വത്തിൽ ആദരിച്ചു.

ടി.പ്രദീപ് – ലിഷാ പ്രദീപ് എന്നിവരുടെ മകളും കുനിയിൽ അൽ അൻവർ സ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയുമാണ് തേജോമയ. കെ.വി റഫീഖ് ബാബു, എൻ.കരീം മാസ്റ്റർ,വി.അബൂബക്കർ, മുജീബ് എം.സി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

എടവണ്ണ: സീതീഹാജി പാലം പരിസരത്തെ കൈവരിയിൽ ഇരിക്കുന്നത് കർശനമായി വിലക്കി പോലീസ്. അപകടസാധ്യത മുന്നിൽക്കണ്ടാണ് നടപടി. ഇവിടെ സൂചനാബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.

വൈകീട്ടും രാത്രിസമയങ്ങളിലും ഒട്ടേറെ യാത്രക്കാർ മേഖലയിൽ വിശ്രമിക്കാനായി എത്തുന്നുണ്ട്. എന്നാൽ കുട്ടികൾ ഉൾപ്പെടെയുള്ളവർ കൈവരിയിൽ ഇരിക്കുന്നത് വലിയ അപകടങ്ങൾക്കു കാരണമാകുമെന്ന വിലയിരുത്തലിന്റെ ഭാഗമായാണ് പോലീസ് സൂചനാബോർഡുകൾ സ്ഥാപിച്ചത്. എമർജൻസി റെസ്ക്യു ഫോഴ്സ് എടവണ്ണ യൂണിറ്റിന്റെ സഹായത്തോടെ എടവണ്ണ സാറ ഗോൾഡാണ് ബോർഡുകൾ അനുവദിച്ചത്. എടവണ്ണ അങ്ങാടിയിൽ പാർക്ക് നിർമ്മാണത്തിന് ആറുലക്ഷം രൂപയും അങ്ങാടിയിലും പാലങ്ങളിലുമായി വൈദ്യുതവിളക്കുകൾ സ്ഥാപിക്കാൻ 15 ലക്ഷം രൂപയും പഞ്ചായത്ത് അനുവദിച്ചെന്ന് വാർഡംഗം ഇ. സുൽഫിക്കർ അറിയിച്ചു.