കീഴുപറമ്പ് : കീഴുപറമ്പ് ഗ്രാമ പഞ്ചായത്ത് മുസ്‌ലിം ലീഗ് ഭരണ സമിതിയുടെ തമ്മിലടി അവസാനിച്ച് പ്രാഥമിക ആരോഗ്യ കേന്ദ്രം രോഗികൾക്ക് സൗകര്യ പ്രദമായസ്ഥലത്തേക്ക് ഉടൻ മാറ്റണമെന്നാവശ്യപ്പെട്ട് സിപിഐ എം കീഴുപറമ്പ് ലോക്കൽ കമ്മിറ്റി സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. സിപിഐ എം അരീക്കോട് ഏരിയ സെക്രട്ടറി എൻ കെ ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. സിപിഐ എം കീഴുപറമ്പ് ലോക്കൽ സെക്രട്ടറി കെ ശശികുമാർ അധ്യക്ഷനായി. സിപിഐ എം ഏരിയാ കമ്മറ്റി അംഗം കെവി മുനീർ, പഞ്ചായത്ത് അംഗം എംഎം മുഹമ്മദ്, ലോക്കൽ കമ്മറ്റി അംഗങ്ങളായ പി വിജയലക്ഷ്മി, എവി സുധീർ, സിപിഎം റഫീഖ്, എന്നിവർ സംസാരിച്ചു.പി ശ്രീധരൻ സ്വാഗതവും ഐ മിഥുൻ നന്ദിയും പറഞ്ഞു.
Comments are closed.