അരീക്കോട് : സൈത്ഹസ്സൻ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് അരീക്കോട് വൈഎംഎയിൽ സംഘടിപ്പിച്ച സഖാവ് കെ. സൈത്ഹസ്സൻ അനുസ്മരണ ചടങ്ങ് കെ. ഭാസ്കരൻ (സിപിഐ എം ജില്ലാ കമ്മിറ്റി ) ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അസ്സൈൻ കാരാട്, എൻ.കെ ഷൌക്കത്തലി, കിഴിശ്ശേരി പ്രഭാകരൻ, എം.ടി മുസ്തഫ, കെ. സാദിൽ, കുറുവങ്ങാടൻ ഷൌക്കത്തലി എന്നിവർ സംസാരിച്ചു. ടി. സലീം സ്വാഗതം പറഞ്ഞു. കെ. അബ്ദുറഹ്മാൻ അധ്യക്ഷനായി, അഡ്വ. കെ. മുഹമ്മദ് ശരീഫ് നന്ദി രേഖപെടുത്തി. സിപിഐഎം ആദ്യകാല നേതാക്കളായ എ ശ്രീധരൻ, പി.വി കുട്ടികണ്ഠൻ എന്നിവരെ ആദരിച്ചു, എഴുത്തുകാരനും സിനിമ നിർമാതാവുമായ വാസു പുൽക്കണ്ടിക്ക് പ്രതിഭ പുരസ്‌കാരം നൽകി.
Comments are closed.