അരീക്കോട് : ആധുനിക ലോകത്ത് അറബിഭാഷ തുറന്നിടുന്ന തൊഴിൽപരവും സാങ്കേതികവും സാഹിത്യപരവുമായ സാധ്യതകൾ സമൂഹവും ഭരണകൂടങ്ങളും തിരിച്ചറിയണമെന്നും
നമുക്കിടയിലെ അറബിക് പരിഭാഷകളും
മലയാളത്തിൽ നിന്നും മറ്റും അറബിയിലേക്ക്
വിവർത്തനം ചെയ്യപ്പെടുന്നതും സാഹിത്യപരമായ സാധ്യതകളാണ്. ഇതിനെക്കുറിച്ച് നാം ബോധവാന്മാരാവണമെന്നും അറബിയുടെ സാംസ്കാരിക പ്രാധാന്യം മനസ്സിലാക്കി ബന്ധപ്പെട്ടവർ
അവസരങ്ങൾ തുറന്നിടണമെന്നും റിട്ടയേഡ് അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ അരിക്കോട് സബ്ജില്ല സംഘടിപ്പിച്ച അറബിക് സെമിനാർ ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര അറബിക് ദിനാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച അറബിക് സെമിനാർ
ചരിത്ര ഗവേഷകനും ഭാഷാപണ്ഡിതനുമായ
ഡോ. പി.കെ അബ്ദുറസാഖ് സുല്ലമി ഉദ്ഘാടനം ചെയ്തു.
ആർ എ.ടി.എഫ് സബ്ജില്ലാ പ്രസിഡൻ്റ് വി.പി ശിഹാബുദ്ദീൻ അൻവാരി ആധ്യക്ഷം വഹിച്ചു.
ഡോ. എ. ഐ വിലായത്തുല്ല, ഡോ. എം.ടി അബ്ദുസ്സത്താർ, ഡോ. എം അബ്ദുറസാഖ് സുല്ലമി, പ്രൊഫ: എൻ വി.സകരിയ്യ , പ്രൊഫ:കെ. മായിൻകുട്ടി സുല്ലമി,വൈ. പി അബൂബക്കർ മാസ്റ്റർ, അറബി നോവലിസ്റ്റ് അലി എം. മൂർക്കനാട്, വൈ. കെ അബ്ദുല്ല, അറബി കവികളായ പ്രൊഫ: എം. മുഹമ്മദ് ത്വയ്യിബ് സുല്ലമി, മുഹമ്മദ് ഖർളി, ആർ. എ.ടി.എഫ്. സംസ്ഥാന സെക്രട്ടരി കെ. അബ്ദുസ്സലാം സുല്ലമി, സബ് ജില്ലാ സെകട്ടരി എ. എം റഫീഖ് പെരുമ്പറമ്പ, ട്രഷറർ, ശിഹാബുദ്ദീൻ ഒതായി, കെ. സുലൈമാൻ അരീക്കോട്, സി.എൻ അസൈനാർ, എൻ. എ കരീം തൃക്കളയൂർ, കലിമുല്ല തെരട്ടമ്മൽ, എം. ഖാസിം മൂർക്കനാട്, അബ്ദുറസാഖ് ഇരിവേറ്റി,വനിതാ വിംഗ് ഭാരവാഹികളായ പി.എസ്. മൈമൂന, എം.കെ. ജമീല ചെമ്ര കാട്ടൂർ, വി.സി സഫിയ പ്രസംഗിച്ചു.
ശ്രീനാരായണ ഗുരു ഓപ്പൻ യൂനിവേഴ്സിറ്റി അറബിക് പി.ജി അക്കാദമിക് ചെയർമാൻ ഡോ. ഹുസൈൻ മടവൂർ മുഖ്യപ്രഭാഷണം നടത്തി.
Comments are closed.