അരീക്കോട്: മലപ്പുറം ജില്ലാ അത്‌ലറ്റിക്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന 29-ആമത് ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പിൽ സുല്ലമുസ്സലാം സയൻസ് കോളേജ് ഓവറോൾ ജേതാക്കളായി.
പരപ്പേരി സ്പോർട്സ് അക്കാദമിയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ അണ്ടർ 20, അണ്ടർ 18, അണ്ടർ 16 വിഭാഗത്തിലും പെൺകുട്ടികളുടെ അണ്ടർ 18 വിഭാഗത്തിലും ഒന്നാം സ്ഥാനം നേടി 26 പോയിന്റുമായാണു സുല്ലമുസ്സലാം സയൻസ് കോളേജ് ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത്. 17 പോയന്റോടെ കെ എച്ച് എം എസ് ആലത്തിയൂർ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
Comments are closed.