അരീക്കോട് : അരീക്കോട് എസ്.ഒ.ജി ക്യാമ്പിലെ പോലീസ് കമാൻഡൊ വിനീതിൻ്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നും ഉത്തരവാദികളായ മേലുദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടും മലപ്പുറം ജില്ലാ യൂത്ത് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അരീക്കോട് എസ്.ഒ.ജി ക്യാമ്പ് ഓഫീസ് മാർച്ച് ഡി.സി.സി പ്രസിഡൻ്റ് വി.എസ് ജോയി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ഹാരിസ് മുതൂർ അധ്യക്ഷത വഹിച്ചു.പരിപാടിയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ പി.പി മുഹമ്മദ് ഷിമിൽ, ഇ സഫീർജാൻ, കെ.എസ്.യു ജില്ലാ പ്രസിഡൻ്റ് ഇ.കെ അൻഷിദ്, നിസാം കരുവാരക്കുണ്ട്,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എ.ഡബ്ല്യു അബ്ദുറഹ്മാൻ, അനൂപ് മൈത്ര, അഷറഫ് കുഴിമണ്ണ, ഇർഷാദ് ആര്യൻതൊടിക,സക്കീര്‍ ചോക്കാട്, അഫ്സില ഷഫീഖ്, പി.ജുനൈസാദ്, ഇ.സുഹൈൽ, ജവാദ് തൃക്കളയൂർ തുടങ്ങിയവർ സംസാരിച്ചു.ജില്ലാ പ്രസിഡണ്ട് ഉള്‍പ്പെടെ ആറ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.

Author

Comments are closed.