Author

admin

Browsing

അരീക്കോട്: അരീക്കോട് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് അരീക്കോട് ബ്ലോക്ക് പരിവർ പ്രസിഡണ്ട് സൈനുദ്ദീൻ പൊന്നാടിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ കെടി അശ്റഫ് പരിപാടി ഉദ്ഘാടനം ചെയ്തു.

കോഴിക്കോട് വെച്ച് നടന്ന സ്പെഷ്യൽ ഒളിമ്പിക്സിന് അരീക്കോട് ബ്ലോക്കിൽ നിന്നും പ്രതിനിധീകരിച്ച മെഡലുകൾ കരസ്ഥമാക്കിയ 31 മക്കളെ ഗിഫ്റ്റുകളും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു. ബഡ്സ് BRC സ്പെഷ്യൽ സ്കൂളിലൂടെ പ്രവർത്തനത്തെക്കുറിച്ച് മലപ്പുറം ജില്ലാ പരിവാർ പ്രസിഡണ്ട് ഖാലിദ് മാഷ് രക്ഷിതാക്കൾക്ക് ബോധവൽക്കരണം ക്ലാസുകൾ നൽകി. പരിപാടിക്ക് ആശംസകൾ അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നൗസിർ കല്ലട. ജില്ലാ പരിവാർ സെക്രട്ടറി ജാഫർ ചാളണ്ടി. സാമൂഹ്യ സുരക്ഷാ മിഷൻ കോഡിനേറ്റർ ജാഫർ സി എംപിബി ഷൗക്കത്ത്, കരീം എളമരം, റഫീക്ക, സിപി മാസ്റ്റർ, കാവനൂർ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. അബ്ദുൽസലാം. കെ കുഴിമണ്ണ സ്വാഗതവും അബ്ദുറഹ്മാൻ പുൽപ്പറ്റ നന്ദിയും പറഞ്ഞു

 

1️⃣ എഞ്ചിനീയറിംഗ് പ്രൊഫഷണൽ

  • മേഖല: വാട്ടർ ട്രീറ്റ്‌മെന്റ്
  • ക്ഷമത: AutoCAD, വാട്ടർ നെറ്റ്‌വർക്കിങ്, സൈറ്റ് ഹാൻഡ്ലിംഗ്, ക്ലയന്റ് ഇടപാട്, ഡോക്യുമെന്റേഷൻ
  • ശമ്പളം: ആകർഷകമായ പാക്കേജ് + എല്ലാ ആനുകൂല്യങ്ങളും
  • ബന്ധപ്പെടുക: 📞 92808067

2️⃣ എഞ്ചിനീയറിംഗ് പ്രൊഫഷണൽ

  • മേഖല: വാട്ടർ ട്രീറ്റ്‌മെന്റ്
  • ക്ഷമത: AutoCAD, വാട്ടർ നെറ്റ്‌വർക്കിങ്, സൈറ്റ് ഹാൻഡ്ലിംഗ്, ക്ലയന്റ് ഇടപാട്, ഡോക്യുമെന്റേഷൻ
  • പ്രവൃത്തിഘട്ടം: ദിവസവും 9 മണിക്കൂർ
  • ശമ്പളം: OMR 500–800 (അനുഭവം അനുസരിച്ച്)
  • കമ്പനിയുടെ ആനുകൂല്യങ്ങൾ: അടിസ്ഥാന സൗകര്യങ്ങൾ
  • ബന്ധപ്പെടുക: 📞 91928745

3️⃣ HVAC ടെക്നീഷ്യൻസ്

  1. ഡക്ട്മാൻ: ശമ്പളം OMR 200
  2. ഇൻസുലേറ്റർ: ശമ്പളം OMR 170
  • പ്രവൃത്തിഘട്ടം: 10 മണിക്കൂർ
  • സൗകര്യങ്ങൾ: താമസം, വിസ കമ്പനി നൽകും
  • ബന്ധപ്പെടുക: 📞 91928745

4️⃣ പെർഫ്യൂം ഷോപ്പ് സെയിൽസ് മാൻ

  • സ്ഥലം: മസ്‍കറ്റ്
  • പ്രായം: 22–30
  • ഭാഷാ പരിജ്ഞാനം: അറബിക്, ഇംഗ്ലീഷ്, ഹിന്ദി
  • ബന്ധപ്പെടുക: 📞 97761002

5️⃣ ക്യാഫേ & ഫാസ്റ്റ്‌ഫുഡ് സ്റ്റാഫ്

  1. ബർഗർ/സാൻഡ്‌വിച്ച് മേക്കർ
  2. വെയിറ്റർമാർ
  3. ജ്യൂസ് മേക്കർ
  • ബന്ധപ്പെടുക: 📞 9600 7511

6️⃣ ട്രക്ക് ഡ്രൈവർമാർ

  • മേഖല: പ്ലാസ്റ്റിക് മാനുഫാക്ചറിംഗ്
  • പൗരത്വം: ഒമാനികൾ മാത്രം
  • രസൂമയോ അപേക്ഷ അയക്കുക: 📧 [email protected]

7️⃣കേരളകുക്ക് – കോഫി ഷോപ്പ്

  • സ്ഥലം: Sohar, Falaij
  • സമ്പർക്കം: WhatsApp മാത്രം 📞 93031061

8️⃣ കുക്ക് – കേരള ഹോട്ടൽ (മസ്‍കറ്റ്)

  • വിദഗ്ധത: ചൈനീസ്, അറബിക്ക്, നാടൻ ഭക്ഷണം
  • മുൻഗണന: മലബാർ പ്രാന്തവാസികൾ
  • പ്രായം: 45-ൽ താഴെ
  • വിസ ലഭ്യമാണ്
  • ബന്ധപ്പെടുക: WhatsApp 📞 78738545

9️⃣ ടയർ ഷോപ്പ് സ്റ്റാഫ്

  • സ്ഥലം: ഒമാൻ, ഇമ്പ്രി
  • സമ്പർക്കം: 📞 7976 0157

കൂടുതൽ വിവരങ്ങൾക്കായി അപേക്ഷയിൽ നൽകിയ നമ്പറിൽ ബന്ധപ്പെടുക. 🔗

1️⃣ എണ്ണക്കടികൾ ഉണ്ടാക്കാൻ

എല്ലാവിധ എണ്ണക്കടികളും ചായയും ഉണ്ടാക്കാൻ അറിയുന്ന ഒരാളെ സൗദിയിലെക്ക് ആവശ്യമുണ്ട്. സ്ഥലം ദവാദ്മി.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :
0597202517

2️⃣ ഡ്രൈവർമാരെ ആവശ്യമുണ്ട്

റിയാദിൽ എ ഡി എൽ കമ്പനിയിൽ ഹെവി ഡ്രൈവർ, ഡൈന ഡ്രൈവർ എന്നിവർക്ക് ഡ്രൈവർ വിത്ത്‌ സെയിൽസ് (റേഡിയേറ്റർ വാട്ടർ) ആയി വർക്ക്‌ ചെയ്യാൻ അവസരം ഉണ്ട്.

സൗദിയിൽ എല്ലാ റൂട്ടിലും പോകേണ്ടിവരും. താല്പര്യം ഉള്ളവർ വാട്സാപ്പിൽ ബന്ധപ്പെടുക : 00966 57123 3032

3️⃣ കുക്കിനെ ആവശ്യമുണ്ട്

വാദി ദവാസറിലെ പ്രമുഖ ഹോട്ടലിലേക്ക് കുക്കിനെ ആവശ്യമുണ്ട്‌.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 0532634659

4️⃣ എണ്ണക്കടികൾ ഉണ്ടാക്കാൻ

എല്ലാവിധ എണ്ണക്കടികളും ചായയും ഉണ്ടാക്കാൻ അറിയുന്ന ഒരാളെ സൗദിയിലെക്ക് ആവശ്യമുണ്ട്. സ്ഥലം വാദി അൽ ദവാസിർ.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :
0532634659

5️⃣ബൂഫിയ പണിക്ക് ആളെ ആവശ്യമുണ്ട്

മദിന ഖാലിദിയയിൽ പുതുതായി പ്രവർത്തനം ആരംഭിക്കുന്ന ബൂഫിയയിലേക്ക് ബൂഫിയ പണി അറിയാവുന്ന ആളിനെ ആവശ്യമുണ്ട്. ഫ്രഷ് ബർഗർ, ജിൻജർ ബർഗർ, നോർമൽ ബർഗർ, സാൻഡ്വച്ച്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 0575741789

ഊർങ്ങാട്ടിരി : ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് ജനകീയസൂത്രണ പദ്ധതി 2024-25 ജാഗ്രതാ സമിതി ശാക്തീകരണ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച കൗമാര വിദ്യാർത്ഥിനികളുടെ പരിശീലന പരിപാടി മുർക്കനാട്, ജിഎംയുപി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു. ‘ഇളം വെയിൽ’ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. ജിഷ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷിജോ ആന്റണി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.ടി മുഹമ്മദ് കുട്ടി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.ടി അലീമ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.കെ ഹസനത്ത് കുഞ്ഞാണി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ടി. അനുരൂപ് യു. സാജിത, ഐ സി ഡി എസ് സൂപ്പർവൈസർ, ഡോക്ടർ ജസ്ന, വുമൺ ഫെസിലിറ്റർ, ഫെബിന, എന്നിവർ പ്രസംഗിച്ചു. ട്രെയിനർ, ശ്രീകൃഷ്ണകുമാർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി.

ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നായി നൂറിൽപ്പരം വിദ്യാർത്ഥിനികൾ പരിശീലന പരിപാടിയിൽ പങ്കെടുത്തു. വിദ്യാർത്ഥിനികൾക്ക് ഇത് വേറിട്ട ഒരു അനുഭവമായി മാറി.

കാവനൂർ: കാവനൂർ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ 19-ആം വാർഡിലെ എകെസി -പെരിങ്ങോട്, നെല്ലികുന്നത് -ആലുങ്ങപറമ്പ് റോഡുകളിലെ റീടാറിങ്‌ പ്രവർത്തി പൂർത്തിയായി. ഗതാഗതത്തിന് ഏറെ പ്രയാസകരമായിരുന്ന ഇരു റോഡുകളും റീടാറിങ്‌ ചെയ്തതോടെ ഗതാഗതം സുഖകരമാകും. 5 ലക്ഷം രൂപ വീതം വിനിയോഗിച്ചാണ് പ്രവർത്തി പൂർത്തീകരിച്ചത്.

ഇന്ന് വൈകിട്ട് 4ന് റോഡ് ഉദ്ഘാടനം വാർഡ് മെമ്പർ ഫൗസിയ സിദ്ധീഖിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ്‌ പി വി ഉസ്മാൻ‌ നിർവഹിച്ചു. രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും നാട്ടുകാരും കുട്ടികളും പങ്കെടുത്തു.

ചെമ്രക്കാട്ടൂർ: അരീക്കോട് ചമ്രക്കാട്ടൂരിൽ ബൈക്ക് യാത്രികൻ ഓട്ടോക്ക് പിന്നിലിടിച്ചു എന്നാൽ ആക്റ്റീവ സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന യാത്രികൻ ചെറിയ പരിക്കുകളോടെ കടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു 7:10ന് ആയിരുന്നു അപകടം കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

അരീക്കോട്: അരീക്കോട് താലൂക്ക് ആശുപത്രിയിലെ പീഡിയാട്രീഷന് സ്ഥലംമാറ്റിയതിൽ വ്യാപക പരാതിയുമായി രോഗികൾ രംഗത്തെത്തി. താലൂക്ക് ആശുപത്രിയിലെ ഏക കുട്ടികളുടെ ഡോക്ടറെയാണ് ശബരിമല ഡ്യൂട്ടിക്കായി താൽക്കാലിക സ്ഥലം മാറ്റി ആരോഗ്യവകുപ്പ് ഉത്തരവിറക്കിയത്.

ദിനംപ്രതി മുന്നൂറോളം പേരാണ് കുട്ടികളെ ചികിത്സിക്കുന്നതിന് വേണ്ടി താലൂക്ക് ആശുപത്രിയിൽ എത്തുന്നത്. ഇവരുടെ ഏക ആശ്രയമാണ് താലൂക്ക് ആശുപത്രിയിലെ കുട്ടികളുടെ വിഭാഗത്തിലെ വിദഗ്ധൻ. രോഗികളായ കുട്ടികൾക്ക് ചികിത്സ തേടിയെത്തുന്നവർ ആശുപത്രിയിലെത്തി ഡോക്ടർ ഇല്ല എന്നറിയുന്നതോടെ വലയുകയാണ്. ഡോക്ടറെ അന്വേഷിക്കുന്നവർക്ക് ഡിസംബർ 30 മുതൽ ജനുവരി 11 വരെ പ്രസ്തുത ഡോക്ടറുടെ സേവനം ലഭ്യമാകില്ല എന്നാണ് അധികൃതർ നൽകുന്ന വിവരം.

താലൂക്ക് ആശുപത്രിയിലെ ഏക ഡോക്ടറുടെ സേവനം വിലക്കി രോഗികളെ പ്രതിസന്ധിയിലാക്കിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് സേവ് അരീക്കോട് താലൂക്ക് ആശുപത്രിയിൽ ഫോറത്തിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകിയിട്ടുണ്ട്.

ഉടൻതന്നെ മറ്റൊരു ഡോക്ടറെ പുനർ നിശ്ചയിക്കുകയോ താൽക്കാലിക സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കി നേരത്തെയുള്ള ഡോക്ടറുടെ സേവനം അതേപടി തുടരുകയോ ചെയ്യണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.

അരീക്കോട്: മുൻ പ്രധാന മന്ത്രിയും വിഖ്യാത സാമ്പത്തിക വിദഗ്ധനുമായ മൻമോഹൻ സിങ്ങിനും. മലയാളത്തിന്റെ അക്ഷര മുറ്റം എം.ടി വാസുദേവൻ നായർക്കും ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ഓൾഡ് ഫൈറ്റെർഴ്സ് അരീക്കോട് സൗഹൃദ ഫുട്ബാൾ മത്സരം സംഘടിപ്പിച്ചു.

പത്തനാപുരം ടർഫ് ഗ്രൗണ്ടിൽ നടന്ന വാശിയേറിയ ഫുട്ബാൾ മത്സരം യുഎഇ സിപിടി ട്രഷറർ ദുബായ് ഈസ്റ്റ്‌ന്റെ രക്ഷാധികാരിയുമായ എം.പി കുഞ്ഞാണി എന്ന മഹ്ബൂബ് ഉദ്ഘാടനം ചെയ്തു. കുഞ്ഞാൻ സി. നായകനായ ടീമും അഷ്‌റഫ്‌ കെ നായകനായ ടീമും തമ്മിലുള്ള മത്സരം 4:3ന് കുഞ്ഞാൻ ടീം വിജയിച്ചു. ഇരു ടീമുകളിലായി ഡോ. സഫറുള്ള കെ, സലാം എൻ, സമീർ കെ.പി, ഡോ. അനിൽകുമാർ, അഡ്വ: സഫീർ എം.ടി, ജമാൽ കെ, മുജീബ് എം, മുഹമ്മദലി ടി.പി, സാജിദ് പി.കെ, സജീർ കെ.പി, മുഹമ്മദ്‌ ടി.പി, ബാബു പി.ബി, യൂനുസ് എൻ, ജനീസ് വി, മുഹമ്മദലി ടി എന്നിവർ ഭൂട്ടണിഞ്ഞു. യൂനുസ് എൻ മികച്ച കളിക്കാരനും സീസണിലെ മികച്ച കളിക്കാരനായി റസാക്ക് ടിപിയെയും, മികച്ച ഗോൾ കീപ്പറായി മുഹമ്മദ്‌ ടി.പിയെയും തിരെഞ്ഞെടുത്തു.

കുഞ്ഞാണി എം പി (മഹ്ബൂബ് ), അബ്ദുൽനാസർ എം, സലാം നാലകത്ത് എന്നിവർ ആദരാഞ്ജലികളർപ്പിച്ചു സംസാരിച്ചു.

അരീക്കോട്: അരീക്കോട് ഉപഭോക്തൃ സമിതി സംസ്ഥാന മാസ്റ്റേഴ്സ് മീറ്റിൽ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് നേട്ടം കൈവരിച്ച അത്‌ലറ്റുകളെ ആദരിച്ചു. കാസറഗോഡ് നീലേശ്വരത്തിൽ വെച്ച് നടന്ന സംസ്ഥാന മാസ്റ്റേഴ്സ് മീറ്റിൽ മലപ്പുറം ജില്ല സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം നേടിയിരുന്നു. കൂടാതെ ഉപഭോക്തൃ സമിതി നടത്തിയ ക്വിസ് മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ 1 ഇൻഷ, 2 മിൻഷ എന്നീ വിദ്യാർത്ഥിനികൾക്ക് ക്യാഷ് അവാർഡും ഉപഹാരവും നൽകി. കഴിഞ്ഞ ഷാർജ രാജ്യാന്തര പുസ്തക മേളയിൽ നാല് പുസ്തകങ്ങൾ പ്രകാശനം ചെയ്ത സൈകോളജിക്കൽ കൌൺസിലറും മൊട്ടിവേഷൻ സ്പീക്കറുമായ എം.എ സുഹൈലിനെ ചടങ്ങിൽ ആദരിച്ചു.

എൻ. അബ്ദുറഹീം സ്വാഗതം പറഞ്ഞ ചടങ്ങിൽ അബ്ദുന്നാസിർ മാടത്തിങ്ങൽ ആദ്യക്ഷനായി. ആശംസകളർപ്പിച്ച് ലുകുമാൻ പി.എം, യാകൂബ് സി, സുഹൈൽ എം, അബ്ദുല്ലത്തീഫ് സി, നാസർ എ, സലാം പനോളി, ഷീജ പി.സി, സാവിത്രി ടീച്ചർ, ചീമാടൻ മുനീർ എന്നിവർ സംസാരിച്ചു. മുതിർന്ന അന്താരാഷ്ട്ര താരം സമദ് മാസ്റ്ററെ ചടങ്ങിൽ പ്രത്യേകം ആദരിച്ചു. ചടങ്ങിൽ മലയാള സാഹിത്യ സാമ്രാട്ട് എം.ടി വാസുദേവൻ നായർക്കും മുൻ പ്രധാന മന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ മൻമോഹൻ സിങ്ങിനും അനുശോചനം രേഖപ്പെടുത്തി.

കുനിയിൽ വാദിനൂറിൽ താമസിക്കുന്ന മണക്കാട്ട് പ്രഭാകരൻ്റെ ഭാര്യ തങ്കമണി ( 52 ) നിര്യാതയായി. മക്കൾ അനൂപ് (ഷൈൻ സ്റ്റാർ വിനായക വർക്ക്ഷോപ്പ്, വാലില്ലാ പുഴ) അഞ്ജു. മരുമക്കൾ: ശിശിര എളയൂർ, വിജിത് വലിയപറപ്പൂർ.പിതാവ്: പരേതനായ ചെക്കുട്ടി മാതാവ് : പരേതയായ നാരായണി (ബത്തേരി) സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ, രുഗ്മിണി, ശോഭന, ശാന്ത, ഷൈബ.