ഊർങ്ങാട്ടിരി : ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് ജനകീയസൂത്രണ പദ്ധതി 2024-25 ജാഗ്രതാ സമിതി ശാക്തീകരണ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച കൗമാര വിദ്യാർത്ഥിനികളുടെ പരിശീലന പരിപാടി മുർക്കനാട്, ജിഎംയുപി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു. ‘ഇളം വെയിൽ’ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. ജിഷ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷിജോ ആന്റണി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.ടി മുഹമ്മദ് കുട്ടി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.ടി അലീമ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.കെ ഹസനത്ത് കുഞ്ഞാണി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ടി. അനുരൂപ് യു. സാജിത, ഐ സി ഡി എസ് സൂപ്പർവൈസർ, ഡോക്ടർ ജസ്ന, വുമൺ ഫെസിലിറ്റർ, ഫെബിന, എന്നിവർ പ്രസംഗിച്ചു. ട്രെയിനർ, ശ്രീകൃഷ്ണകുമാർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി.
ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നായി നൂറിൽപ്പരം വിദ്യാർത്ഥിനികൾ പരിശീലന പരിപാടിയിൽ പങ്കെടുത്തു. വിദ്യാർത്ഥിനികൾക്ക് ഇത് വേറിട്ട ഒരു അനുഭവമായി മാറി.
Comments are closed.