കാവനൂർ: കാവനൂർ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ 19-ആം വാർഡിലെ എകെസി -പെരിങ്ങോട്, നെല്ലികുന്നത് -ആലുങ്ങപറമ്പ് റോഡുകളിലെ റീടാറിങ്‌ പ്രവർത്തി പൂർത്തിയായി. ഗതാഗതത്തിന് ഏറെ പ്രയാസകരമായിരുന്ന ഇരു റോഡുകളും റീടാറിങ്‌ ചെയ്തതോടെ ഗതാഗതം സുഖകരമാകും. 5 ലക്ഷം രൂപ വീതം വിനിയോഗിച്ചാണ് പ്രവർത്തി പൂർത്തീകരിച്ചത്.

ഇന്ന് വൈകിട്ട് 4ന് റോഡ് ഉദ്ഘാടനം വാർഡ് മെമ്പർ ഫൗസിയ സിദ്ധീഖിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ്‌ പി വി ഉസ്മാൻ‌ നിർവഹിച്ചു. രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും നാട്ടുകാരും കുട്ടികളും പങ്കെടുത്തു.

Author

Comments are closed.