അരീക്കോട് : സംസ്ഥാന സ്കൂൾ കലോത്സവിൽ ഹൈസ്കൂൾ വിഭാഗം കവിതാരചനയിൽ A ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി സ്വാബിർ ജമീൽ. കേരള സർവകലാശാല പ്രൊഫസർ ജൗഹറിന്റെയും കീഴുപറമ്പ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക സൗദയുടെയും മകനാണ് സ്വാബിർ ജമീൽ. നിലവിൽ നോർത്ത് കൊഴക്കോട്ടൂർ മമ്പഉൽ ഉലൂം സുന്നി മദ്റയിൽ പത്താം ക്ലാസിലും SOHSS അരീക്കോട് പത്താം ക്ലാസിലുമാണ് പഠിച്ചു കൊണ്ടിരിക്കുന്നത്.
കഴിഞ്ഞവർഷം SSF കേരള സാഹിത്യോത്സവിൽ ഹൈസ്കൂൾ വിഭാഗം ബുക്ക് ടെസ്റ്റിൽ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. SSF മുഖ പത്രമായ രിസാലയുടെ സ്ഥിരം വരിക്കാരനും വായനക്കാരനുമാണ് ഈ മിടുക്കൻ. നിലവിൽ എസ്എസ്എഫ് നോർത്ത് കൊഴക്കോട്ടൂർ യൂണിറ്റ് ഫിനാൻസ് സെക്രട്ടറി കൂടിയാണ് സ്വാബിർ.
Author
admin
Comments are closed.