അരീക്കോട്: ലോകത്തുടനീളം മതരാഷ്ട്ര വാദം പ്രയോഗവത്കരിക്കാൻ ആശയങ്ങൾ പകരുകയും അതിനായി കർമ്മ സേനയെ സജ്ജമാക്കുകയും ചെയ്ത തീവ്രനിലപാടുകാരാണ് ജമാഅത്തെ ഇസ്ലാമി എന്ന് അരീക്കോട് മജ്മഅ് അലുംനി സൈക്രിഡ്. ഇസ്ലാമിൻ്റെ സമാധാന മുഖം നശിപ്പിച്ച് ഭീകരമതം എന്ന തെറ്റിദ്ധാരണ സൃഷ്ടിക്കാൻ കാരണമായത് ജമാഅത്തെ ഇസ്ലാമിയുടെ തീവ്രനിലപാടുകളാണ്. അധികാരം സ്ഥാപിക്കുന്നതിന് ജമാഅത്തെ ഇസ്ലാമി ലോകത്ത് നടത്തിയ സായുധ സംഘട്ടനങ്ങൾ മനുഷ്യത്വ രഹിതവും തുല്യതയില്ലാത്തതുമാണ്. കേരളത്തിലെയും ഇന്ത്യയിലെയും ജമാഅത്ത് ഇസ്ലാമിയും ഈ ആശയധാര സ്വീകരിച്ചവരാണെന്ന് അവരുടെ പ്രഭാഷണങ്ങളിലും പ്രസിദ്ദീകരണങ്ങളിലും ഇപ്പോഴും നിലനിൽക്കുന്ന യാഥാർത്ഥ്യവുമാണ്. മതരാഷ്ട്രവാദം ഇസ്ലാം ഉദ്ഘോഷിക്കുന്ന ബഹുസ്വര സങ്കൽപ്പത്തിന് വിരുദ്ധമാണെന്നും സൈക്രിഡ് പ്രമേയം വ്യക്തമാക്കി.
അരീക്കോട് മജ്മഇൽ ചേർന്ന സിദ്ദീഖീസ് അസോസിയേഷൻ ഫോർ ചാരിറ്റി, റിസർച്ച് ആൻഡ് എജ്യുക്കേഷൻ (സൈക്രിഡ്) കൗൺസിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡോ. ഉമറുൽ ഫാറൂഖ് സഖാഫി സിദ്ദീഖി കോട്ടുമലയാണ് ഡയറക്ടർ. അശ്റഫ് അഹ്സനി സിദ്ദീഖി ആനക്കരയെ ചെയർമാനായും നിഷാദ് സിദ്ദീഖി രണ്ടത്താണിയെ ജനറൽ കൺവീനറായും തിരഞ്ഞെടുത്തു. സൈദ് മുഹമ്മദ് സിദ്ദീഖി പറപ്പൂരാണ് ഫിനാൻസ് കൺവീനർ. ശംസുദ്ദീൻ സിദ്ദീഖി നീരോൽപ്പാലം, അനസ് സിദ്ദീഖി ശിറിയ എന്നിവരെ ഡെപ്യൂട്ടി ഡയറക്ടർമാരായും മുജീബുർറഹ്മാൻ സിദ്ദീഖി മുണ്ടമ്പ്ര, ഉമറലി സിദ്ദീഖി കിടങ്ങഴി എന്നിവരെ യഥാക്രമം കോർഡിനേറ്റർ, അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി സ്ഥാനങ്ങളിലേക്കും തിരഞ്ഞെടുത്തു. ബഷീർ സിദ്ദീഖി ഈങ്ങാപുഴ, റഹ്മത്തുല്ല സിദ്ദീഖി കുഴിമണ്ണ , ശുകൂർ സിദ്ദീഖി മുതുവല്ലൂർ, സലീം സിദ്ദീഖി ഒളവണ്ണ , റാഫി സിദ്ദീഖി ചേപ്പൂർ, ശാക്കിർ സിദ്ദീഖി പയ്യനാട്, നിസാമുദ്ദീൻ സിദ്ദീഖി വിളയൂർ, ഷഫീഖ് സിദ്ദീഖി വെള്ളില , ഡോ ഇബ്റാഹീം സിദ്ദീഖി ചെമ്മലശ്ശേരി, വഹാബ് സിദ്ദീഖി പറമ്പിൽപീടിക , ഇർഷാദ് സിദ്ദീഖി എടവണ്ണപ്പാറ, ഫായിസ് സിദ്ദീഖി കിടങ്ങഴി, ജാസിർ സിദ്ദിഖി മുത്തേടം എന്നിവരെ വിധിധ സമിതികളുടെ കൺവീനർമാരായും തിരഞ്ഞെടുത്തു.
സൈക്രിഡ് അലുംനി മീറ്റ് മജ്മഅ് സ്ഥാപനങ്ങളുടെ ജനറൽ സെക്രട്ടറി വടശ്ശേരി ഹസ്സൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. മജ്മഅ് പ്രിൻസിപ്പൽ അബ്ദുൽ ഖാദിർ അഹ്സനി ചാപ്പനങ്ങാടി അധ്യക്ഷത വഹിച്ചു. ഉസ്താദ് ബഷീർ ഫൈസി വെണ്ണക്കോട് മുഖ്യപ്രഭാഷണവും മജ്മഅ് പ്രസിഡൻ്റ് ശാഫി സഖാഫി മുണ്ടമ്പ്ര അനുഗ്രഹ പ്രഭാഷണവും നടത്തി. നിഷാദ് സിദ്ദീഖി രണ്ടത്താണി സ്വാഗതവും ഉമറലി സിദ്ദീഖി കിടങ്ങഴി നന്ദിയും പറഞ്ഞു.
Comments are closed.