അരീക്കോട്: അരീക്കോട് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് അരീക്കോട് ബ്ലോക്ക് പരിവർ പ്രസിഡണ്ട് സൈനുദ്ദീൻ പൊന്നാടിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ കെടി അശ്റഫ് പരിപാടി ഉദ്ഘാടനം ചെയ്തു.

കോഴിക്കോട് വെച്ച് നടന്ന സ്പെഷ്യൽ ഒളിമ്പിക്സിന് അരീക്കോട് ബ്ലോക്കിൽ നിന്നും പ്രതിനിധീകരിച്ച മെഡലുകൾ കരസ്ഥമാക്കിയ 31 മക്കളെ ഗിഫ്റ്റുകളും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു. ബഡ്സ് BRC സ്പെഷ്യൽ സ്കൂളിലൂടെ പ്രവർത്തനത്തെക്കുറിച്ച് മലപ്പുറം ജില്ലാ പരിവാർ പ്രസിഡണ്ട് ഖാലിദ് മാഷ് രക്ഷിതാക്കൾക്ക് ബോധവൽക്കരണം ക്ലാസുകൾ നൽകി. പരിപാടിക്ക് ആശംസകൾ അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നൗസിർ കല്ലട. ജില്ലാ പരിവാർ സെക്രട്ടറി ജാഫർ ചാളണ്ടി. സാമൂഹ്യ സുരക്ഷാ മിഷൻ കോഡിനേറ്റർ ജാഫർ സി എംപിബി ഷൗക്കത്ത്, കരീം എളമരം, റഫീക്ക, സിപി മാസ്റ്റർ, കാവനൂർ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. അബ്ദുൽസലാം. കെ കുഴിമണ്ണ സ്വാഗതവും അബ്ദുറഹ്മാൻ പുൽപ്പറ്റ നന്ദിയും പറഞ്ഞു

Author

Comments are closed.