Author

admin

Browsing

കീഴുപറമ്പ് : റീ സർവേ പ്രകാരം കുനിയിൽ – പെരുംകടവ് പാലം വരെയുള്ള കയ്യേറ്റം ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് അധികൃതർ നടത്തിയ പ്രവർത്തി തനിച്ച് താമസിക്കുന്ന വയോവൃദ്ധ ദമ്പതികളെ ദുരിതക്കയത്തിലാഴ്ത്തി. ദളിത് കോൺഗ്രസ് നേതാവും മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ കെ. ശ്രീധരനും ഭാര്യയുമാണ് ഈ വീട്ടിലെ താമസക്കാർ. ഹൃദ്രോഗിയായ കെ. ശ്രീധരനും ഭാര്യക്കും പരസഹായമില്ലായത്തെ വീടിന്റെ ഉമ്മറത്ത് നിന്ന് റോഡിലേക്കിറങ്ങാനോ വീട്ടിലേക്ക് കയറാനോ കഴിയാത്ത ദുരവസ്ഥയിലാണുള്ളത്. അശാസ്ത്രീയമായ മണ്ണെടുപ്പിനെ തുടർന്ന് ഉമ്മറത്തു നിന്ന് പുറത്തേക്കിറങ്ങിയ ഭാര്യ വീടിന്റെ സ്റ്റെപ്പിനോട് ചേർന്ന മണ്ണ് ഇളകി റോഡിലേക്ക് വീഴുകയും പരിക്കുകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

നിത്യ രോഗികളായ ഈ വൃദ്ധ ദമ്പതികൾക്ക്‌ വീട്ടിലേക്ക് കയറാനും ഇറങ്ങാനുമുള്ള പടികളും സംരക്ഷണ ഭിത്തിയും നിർമ്മിച്ച് നൽകാൻ മാനുഷിക പരിഗണന വച്ച് ബന്ധപ്പെട്ട അധികൃതർ എത്രയും പെട്ടെന്ന് തയ്യാറാവണമെന്ന് കിഴുപറമ്പ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എംകെ ഫാസിൽ ആവശ്യപ്പെട്ടു.

വാവൂർ : ആരാധനാലയ നിയമം അട്ടിമറിക്കുന്നതിനെതിരെ SKSSF വാവൂർ യൂണിറ്റ് കമ്മിറ്റി പ്രതിഷേധ റാലി സംഘടിപ്പിച്ചു. മഹല്ല് പ്രസിഡണ്ട് ഉസ്താത് മമ്മുദാരിമിയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലിക്ക് തുടക്കം കുറിച്ചു. പ്രതിഷേധ റാലിയുടെ അവസാനത്തിൽ SKSSF മലപ്പുറം ഈസ്റ്റ്‌ ജില്ലാ വൈസ് പ്രസിഡണ്ടും വാവൂർ ടൗൺ മസ്ജിദ് ഖത്തീബുമായ മൻസൂർ വാഫിയുടെ നേതൃത്വത്തിൽ ഉൽബോധനം നടന്നു. ഗ്ലോബൽ കെഎംസിസി പ്രസിഡണ്ട് ടി കെ ഗഫൂർ ഹാജി, വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് അഷ്റഫ് മാസ്റ്റർ, ടൗൺ മസ്ജിദ് പ്രസിഡണ്ട് പട്ടാക്കൽ അബ്ദുല്ല ഹാജി, റസാഖ് വാവൂർ, സത്താർ അൻവരി തുടങ്ങിയവർ ആശംസകൾ അറിയിച്ചുകൊണ്ട് സംസാരിച്ചു. മേഖലാ ട്രഷറർ ഗഫൂർ സാഹിബ്, ക്ലസ്റ്റർ സെക്രട്ടറി അസ്കർ, യൂണിറ്റ് പ്രസിഡണ്ട് നിഷാദ് അശ്അരി സെക്രട്ടറി ശിബിൽ ട്രഷറർ ജിസാർ മറ്റു കമ്മറ്റി ഭാരവാഹികൾ സൈദു, അമാൻ, റിൻഷാദ്, ഫാരിസ്,ഖൈസ്, സഫർ, ഷബീർ തുടങ്ങിയവരും സജീവ പ്രവർത്തകരും, നാട്ടുകാരും കാരണവന്മാരും എല്ലാവരും പ്രതിഷേധ റാലിയിൽ അണിചേർന്നു.

അരീക്കോട് : കേന്ദ്ര അവഗണനക്കെതിരെ മഹിളാഅസോസിയേഷൻ അരീക്കോട് പോസ്റ്റ്‌ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്‌ സി.പി.ഐ.എം അരീക്കോട് ഏരിയാ സെക്രട്ടറി എൻ.കെ ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. സി.പി.ഐ.എം ജില്ലാ കമ്മിറ്റി മെമ്പർ സഖാവ് ആയിഷ പുല്പറ്റ, സഖാവ് കെ. സാദിൽ എന്നിവർ സംസാരിച്ചു. ഏരിയാ പ്രസിഡന്റ്‌ വി.കെ ദിവ്യ ആദ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി സരോജിനി വിളയിൽ സ്വാഗതവും ഏരിയാ ട്രഷറർ കെ. ഗീത നന്ദിയും പറഞ്ഞു.

അരീക്കോട് : പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, പെൻഷൻ പരിഷ്കരണ, ക്ഷാമാശ്വാസ കുടിശ്ശികകൾ അനുവദിക്കുക, പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനയും പ്രതികാര നടപടികളും അവസാനിപ്പിക്കുക, കേരളത്തിന് അർഹതപ്പെട്ട സാമ്പത്തിക വിഹിതം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷൻ യൂണിയൻ അരീക്കോട് പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി. അരീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നൗഷർ കല്ലട ഉദ്ഘാടനം ചെയ്തു. ജില്ലാ ജോ.സെക്രട്ടറി ഇ ഉണ്ണികൃഷ്ണൻ നമ്പൂതിരി, ജില്ലാ സെക്രട്ടറിയറ്റ് കെ അംഗം ബി കെ ഇബ്രാഹീം, കെ വി ഇബ്രാഹീം കുട്ടി, പി നാരായണി, ടി മുഹമ്മദലി സംസാരിച്ചു. അബ്ദുൽ റഷീദ് അറഞ്ഞിക്കൽ സ്വാഗതവും സി ടി ഇബ്രാഹീം കുട്ടി നന്ദിയും പറഞ്ഞു.

അരീക്കോട്: അരീക്കോട് സ്വദേശിയായ സഹറു നുസൈബ കണ്ണനാരി ഇന്ത്യയിലെ പ്രമുഖമായ ക്രോസ്‌വേര്‍ഡ് ബുക്ക് അവാര്‍ഡിന് അര്‍ഹനായി. അദ്ദേഹത്തിന്റെ ആദ്യനോവലായ ക്രോണിക്കിള്‍ ഓഫ് ഏന്‍ അവര്‍ ആന്‍ഡ് എ ഹാഫ് എന്ന പുസ്തകത്തിന് ഫിക്ഷന്‍ കാറ്റഗറിയിലാണ് അവാര്‍ഡ്. വെസ്റ്റ്‌ലാന്‍ഡ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

അരീക്കോട്: അന്യായമായ വൈദ്യുതി ചാർജ്ജ് വർദ്ധനവിനെതിരെ അരീക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പന്തം കൊളുത്തി പ്രകടനവും പൊതുയോഗവും നടത്തി. പരിപാടി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.പി മുഹമ്മദ് ഷിമിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് യു.എസ് ഖാദർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നൗഷർ കല്ലട, യു.ഡി.എഫ് ചെയർമാൻ പി.സി ഷെബീബ്, എം.പി ഹനീഫ, കെ.ജമാൽ, യു.നൗഷാദ് സി. സൈനുൽ ആബിദ്, സി.റസാഖ്, റംഷിദ് ചീമാടൻ, മുജീബ് പനോളി, യു.അഹമ്മദ് അലിഫ്, ഖാദർ പി.കെ, ഷെറിൽ കരീം, ഇബ്രാഹീം പാമ്പോടൻ, അബ്ദു വലിയകല്ലിങ്ങൽ, ടി.സി കട്ട, മനാഫ് സി.പി, അജയൻ ഉഗ്രപുരം, പി.ജിൻഷാദ്, വി.റാഷിദ്, പി.വേലായുധൻ തുടങ്ങിയവർ സംസാരിച്ചു.

കിഴുപറമ്പ് : വൈദ്യുതി ചാർജ് കുത്തനെ വർധിപ്പിച്ച സർക്കാരിനെതിരെ കിഴുപറമ്പ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കിഴുപറമ്പ അങ്ങാടിയിൽ പന്തം കൊളുത്തി പ്രധിഷേധ പ്രകടനം നടത്തി.

മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എംകെ ഫാസിൽ, മുൻ മണ്ഡലം പ്രസിഡന്റ് എംഇ റഹ്മത്തുള്ള, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ചാലിൽ ഇസ്മായിൽ, എംടി അയ്യപ്പൻ, എം അരവിന്ദാക്ഷൻ, വി നിസാമുദ്ധീൻ, അലി കാരങ്ങാടൻ, എംടി കരീം മാസ്റ്റർ, ബൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ കെഎം അമീറുദ്ധീൻ, വൈപി മഹ്മൂദ്, ഇ ഡി ജോജൻ , ഇകെ നാരായണൻ, മുഹമ്മദ് ശരീഫ് പള്ളിപടി, നിഷാദ് വി, നസീഫ് സിടി, എംകെ അബ്ദുറഹിമാൻ, എംടി അബ്ദുൽ മജീദ് , വേലായുധൻ പൂവത്തിക്കണ്ടി, ഹബീബ് മുക്കോളി, ബിജു പൂവത്തിക്കണ്ടി തുടങിയവർ നേതൃത്വം നൽകി.

കാവനൂർ: കാവനൂർ ആശുപത്രിപടി പരേതനായ തേലക്കാടൻ മുഹമ്മദ് എന്നവരുടെ ഭാര്യ ചെറുവള്ളക്കാടൻ മമ്മാത്തുട്ടി 75 എന്നവർ ഇന്ന് രാവിലെ മരണപ്പെട്ടു.

പരേതയുടെ ജനാസ ഇന്ന് ഉച്ചക്ക് 1 മണിക്ക് കാവനൂർ ജുമാ മസ്ജിദിൽ. മക്കൾ: അബദുറഹിമാൻ, ഷൗക്കത്തലി, കദീജ, മുജീബ് റഹ്മാൻ, മൊയ്തീൻകുട്ടി, മുനീർ ബാബു. മരുമക്കൾ: ഉമ്മുസൽമ, അബുബക്കർ, സലീന, സജ്ന, സാഹിറ.

കാവനൂർ: പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി ഡി വൺ ഫിറ്റ്നസ് സെന്ററിൽ വിവിധ വിഭാഗങ്ങളിലായി നടന്ന പഞ്ചഗുസ്തി മത്സരത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്‌ പി.വി ഉസ്മാൻ നിർവഹിച്ചു.
വാർഡ് മെമ്പർ മഞ്ചേരി അഷ്‌റഫുമായി ഗുസ്തി പിടിച്ചാണ് ഉദ്ഘാടനം നിർവഹിച്ചത്. 65 കിലോ വിഭാഗത്തിൽ സൈനുൽ ആബിദ് (ടൗൺ ടീം കാവനൂർ ) 75 കിലോ വിഭാഗത്തിൽ തൗസീഫ് (ട്രോജൻസ് ) 85 കിലോ വിഭാഗത്തിൽ ഷിബിൻ (SDC ക്ലബ്‌ ) 85 കിലോക്ക് മുകളിൽ ഉള്ള വിഭാഗത്തിൽ അനസ് പാലക്കാപറമ്പ് (ന്യൂസ്റ്റാർ ) എന്നിവരും കാവനൂരിന്റെ മസിൽമാൻ ആയി ചാമ്പ്യൻ ഓഫ് ചാമ്പ്യൻ ആയി അനസ് പാലക്കാപറമ്പ് വിജയിയായി.

വിജയികൾക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ കെ പി സൈഫുദ്ധീൻ, മെമ്പർ മഞ്ചേരി അഷ്‌റഫ്‌ എന്നിവർ ട്രോഫി കൈമാറി. സുഗീഷ് ചെങ്ങര, അജ്നാസ് മത്സരം നിയന്ത്രിച്ചു.

അരീക്കോട് : അരീക്കോട് GHSS- അരക്കഞ്ചേരി- കാരിപറമ്പ് റോഡിലെ കയ്യേറ്റങ്ങളും കാടുകളും കൃഷികളും കെട്ടിടാവശിഷ്ടങ്ങളും നീക്കി റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നൗഷർ കല്ലടയ്ക്ക് ആക്ഷൻ കമ്മിറ്റിയുടെ കീഴിൽ 300 ഓളം പേർ ഒപ്പിട്ട നിവേദനം കൈമാറി.