കാവനൂർ: പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി ഡി വൺ ഫിറ്റ്നസ് സെന്ററിൽ വിവിധ വിഭാഗങ്ങളിലായി നടന്ന പഞ്ചഗുസ്തി മത്സരത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.വി ഉസ്മാൻ നിർവഹിച്ചു.
വാർഡ് മെമ്പർ മഞ്ചേരി അഷ്‌റഫുമായി ഗുസ്തി പിടിച്ചാണ് ഉദ്ഘാടനം നിർവഹിച്ചത്. 65 കിലോ വിഭാഗത്തിൽ സൈനുൽ ആബിദ് (ടൗൺ ടീം കാവനൂർ ) 75 കിലോ വിഭാഗത്തിൽ തൗസീഫ് (ട്രോജൻസ് ) 85 കിലോ വിഭാഗത്തിൽ ഷിബിൻ (SDC ക്ലബ് ) 85 കിലോക്ക് മുകളിൽ ഉള്ള വിഭാഗത്തിൽ അനസ് പാലക്കാപറമ്പ് (ന്യൂസ്റ്റാർ ) എന്നിവരും കാവനൂരിന്റെ മസിൽമാൻ ആയി ചാമ്പ്യൻ ഓഫ് ചാമ്പ്യൻ ആയി അനസ് പാലക്കാപറമ്പ് വിജയിയായി.
വിജയികൾക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ കെ പി സൈഫുദ്ധീൻ, മെമ്പർ മഞ്ചേരി അഷ്‌റഫ് എന്നിവർ ട്രോഫി കൈമാറി. സുഗീഷ് ചെങ്ങര, അജ്നാസ് മത്സരം നിയന്ത്രിച്ചു.
Comments are closed.