അരീക്കോട് : എ എഫ് ഡി എം അരീക്കോട് വടശ്ശേരിയിലെ സ്പോർട്സ് സിറ്റിയിൽ സംഘടിപ്പിച്ച മലപ്പുറത്തെ പത്തു വയസ്സിനു താഴെയുള്ള കുട്ടി ഫുട്ബോൾ താരങ്ങളുടെ ‘ഗോൾഡൻ കബ്ബ്സ്’ ഫുട്ബോൾ ഫെസ്റ്റ് കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു.ഷറഫലി ഉദ്ഘാടനം ചെയ്തു. ഭാവിയിലെ ഇന്ത്യൻ ഫുട്ബോൾ താരങ്ങളെ വാർത്തെടുക്കാൻ മുതൽക്കൂട്ടാവാവുന്ന പ്രൊജക്ടിനാണ് ഇന്ന് തുടക്കമായത്. 500 കുഞ്ഞുഫുട്ബോൾ താരങ്ങളാണ് ഈ ടൂർണമെന്റിൽ ഒരേ ദിവസം ബൂട്ടണിഞ്ഞത് എന്ന പ്രത്യേകത കൂടി ഇതിലുണ്ട്. കൂടാതെ 24 ടീമുകൾ 36 മാച്ചുകൾ കളിക്കുകയും മികച്ച 12 ടീമുകൾക്ക് പ്രൊമോഷൻ ലഭിക്കുകയും ചെയ്തു. ഓരോ മാച്ചിലും മികച്ച താരത്തെ കണ്ടെത്തി മൊമെന്റോ നൽകി. എ എഫ് ഡി എം സൂപ്പർ ലീഗിനും, ആറുമാസം നീണ്ടു നിന്ന ഹോം ആൻഡ് എവേ ബേബിലീഗിനും ശേഷം മലപ്പുറത്തെഫുട്ബോൾ വളർച്ചക്ക് സമ്മാനിച്ച പുതിയ പ്രൊജക്റ്റ് കൂടിയാണ് ‘എ എഫ് ഡി എം ഗോൾഡൻ കബ്ബ്സ് ഗ്രാസ്സ്‌റൂട്ട് ഫെസ്റ്റ് ‘. നാളെ സ്പോർട്സ് സിറ്റിയിൽ വെച്ച് ഈ ടൂർണമെന്റിലെ ബാക്കി മത്സരങ്ങൾ നടക്കും. ടൂർണമെന്റിലെ ബെസ്റ്റ് ഗോൾകീപ്പർ, ബെസ്റ്റ് ഡിഫെൻഡർ, ബെസ്റ്റ് സ്ട്രൈക്കർ എന്നിവർക്കും വിജയികൾക്കും പുരസ്‌കാരങ്ങൾ നൽകും. ഈ പ്രൊജക്റ്റ് പൂർണ്ണമായും മലപ്പുറം ജില്ലയിലെ ഫുട്ബോൾ അക്കാഡമികളുടെയും കിബിറ്റ്സ് ഫിസിയോ ക്ലിനിക്കിന്റെയും സഹായസകരണത്തോടെയാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഗോൾഡൻ കബ്ബ്സ് ചെയർമാൻ ജവാദ് കോച്ച് സ്വാഗതം ആശംസിച്ചു. ജനറൽ സെക്രട്ടറി ഷമീർ സാർ അധ്യക്ഷത വഹിച്ചു. സ്പോർട്സിറ്റി എം ഡി ഗഫൂർ ആൻഡ് ലത്തീഫ് എന്നിവർ ആശംസകൾ നേർന്നു. എക്സിക്യൂട്ടീവ് മെമ്പർമാർ ഫെസ്റ്റിന് ആശംസകളറിയിച്ചു സംസാരിച്ചു.
1️⃣ ബേക്കറി മുഅല്ലിം
- ജോലി: കുബൂസ്, സാമൂലി, കൊറസോൻ, ഫത്തീർ
- സ്ഥലം: മക്ക
- വിശേഷത: സൗദിയിൽ ഉള്ളവർ
- ബന്ധപ്പെടുക: WhatsApp 📞 +966508492524
2️⃣ ഹോട്ടൽ വെയ്റ്റർ & ക്ലീനർ
- സ്ഥലം: അൽ ജുബൈൽ
- വിശേഷത: മലയാളി, നേപ്പാളി യുവാക്കൾ
- ബന്ധപ്പെടുക: 📞 0558160125 (Shihab)
3️⃣ ഇന്ത്യൻ & ചൈനീസ് ഷെഫുകൾ
- സ്ഥലം: റിയാദ്
- വിശേഷത: പ്രൊമിനന്റ് റെസ്റ്റോറന്റ് ചെയിൻ
- CV അയക്കുക: WhatsApp 📞 0560662785
4️⃣ ഇലക്ട്രീഷ്യൻ
- സ്ഥലം: Umluj
- വിശേഷത: ഒരു മാസം പ്രൊബേഷൻ, എക്സ്പീരിയൻസുള്ളവർക്ക് കമ്പനി സ്പോൺസർഷിപ്പ്
- ബന്ധപ്പെടുക: 📞 0573029267
5️⃣ സപ്ലയർ
- സ്ഥലം: റിയാദ്
- വിശേഷത: സപ്ലയർ ജോലിയുടെ പരിചയം
- വിവരങ്ങൾക്ക്: WhatsApp 📞 +966503218371
6️⃣ ബിൽഡിംഗ് മെറ്റീരിയൽസ് കട
- സ്ഥലം: ജിദ്ദ
- വിശേഷത: Plumbing, Tools, Electric പരിചയം
- ശമ്പളം: SAR 2500
- ബന്ധപ്പെടുക: 📞 0558401629
7️⃣ റെസ്റ്റോറന്റ് ജോലികൾ
- സ്ഥലം: Jubail
- വിവരങ്ങൾക്ക്: 📞 0539799103 (Subeesh)
8️⃣ ഫലാഫിൽ മുഅല്ലിം & ഹെൽപർ
- സ്ഥലം: മക്ക – മദീന റോഡ്
- വിശേഷത: കഫാല മാറാനുള്ള സൗകര്യം
- WhatsApp: 📞 00966537704270
9️⃣ ബൂഫിയ പണിയിൽ പരിചയമുള്ള മുഅല്ലിം
- സ്ഥലം: ജിദ്ദ
- വിവരങ്ങൾക്ക്: 📞 0598603089
🔟 പണ്ടാരി, ടീ & ജൂസ് മേക്കർ
- സ്ഥലം: റിയാദ്
- വിശേഷത: നല്ല കഴിവുള്ള ഉദ്യോഗാർഥികൾ
- വിവരങ്ങൾക്ക്: 📞 0573135896
11️⃣ ബക്കാല പണി
- സ്ഥലം: ദമാം അൽഹസ
- വിശേഷത: 45 വയസ്സ് താഴെ, ഇംഗ്ലീഷ് സംസാരത്തിൽ പരിചയം
- വിശേഷ ആവശ്യക്കാർ: 📞 0530614200
12️⃣ ബേക്കറി ജോലികൾ
- ജോലി:
- ഹല മുഅല്ലിം
- കേക്ക് മുഅല്ലിം
- സമൂസ മുഅല്ലിം
- ഫത്തായ്ർ മുഅല്ലിം
- ഹെൽപർ (പ്രായം 35ൽ താഴെ)
- ബക്ലാവ മുഅല്ലിം
- അക്കൗണ്ടന്റ് (കുറഞ്ഞത് 2 വർഷം പരിചയം)
- മെസ്സ് കുക്ക്
- സ്ഥലം: റിയാദ്
- വിശേഷത: സൗദിയിൽ ഉള്ളവർ, തനാസിൽ മാറാൻ കഴിയുന്നവർ
- ബന്ധപ്പെടുക: 📞 0565787992
(വിളിക്കേണ്ട സമയം: ഉച്ചക്ക് 1 മുതൽ രാത്രി 10 വരെ)
1️⃣ HALA Qurum Hypermarket Hiring
- ഒഴിവുകൾ:
- Accountant: കുറഞ്ഞത് 3 വർഷം പരിചയം
- Purchase Manager: 3 വർഷം പരിചയം
- Inventory Controller: 2 വർഷം പരിചയം
- Department Store Supervisor: 3 വർഷം പരിചയം
- Salesman: 2 വർഷം പരിചയം
- Graphics Designer: 2 വർഷം പരിചയം
- Fish Monger: 2 വർഷം പരിചയം
- അപേക്ഷ അയക്കുക:
Email: [email protected]
WhatsApp: 📞 7855 9872
2️⃣ Restaurant – Cook
- വിശേഷത: നാടൻ ഫുഡ്, ഒമാനി ഫുഡ് തയ്യാറാക്കാൻ കഴിയണം.
- വിസ: Employer നൽകും
- WhatsApp: +968 90503776
3️⃣ Service & Sales Vacancy
- സ്ഥലം: Oman
- വിശേഷത: Arabic ഭാഷ അറിയണം.
- മുൻഗണന: നിലവിൽ Oman-ൽ ഉള്ളവർ
- WhatsApp: +968 78577794
4️⃣ Coffee Shop – Barkha
- തസ്തികകൾ: 3 ഒഴിവുകൾ
- വിശേഷത: Oman-ൽ ഉള്ളവർക്ക് മുൻഗണന
- WhatsApp: +968 97097426
5️⃣ Store Keeper – Sohar
- സ്ഥലം: Electronics & Home Appliances Store
- വിശേഷത: ഗൾഫ് എക്സ്പീരിയൻസ്
- Contact: 📞 99384163
6️⃣ Coffee Shop – Buraimi
- വിശേഷത: പൊറോട്ട പണി പരിചയമുള്ള മലയാളി അല്ലെങ്കിൽ ബംഗാളി
- Contact: 📞 91350007
7️⃣ Porotta & Dosa Maker Vacancy
- WhatsApp: 📞 +00968 97188786
🔍 ശ്രദ്ധിക്കുക:
ഈ വിവരങ്ങൾ നേരിട്ട് നൽകുന്ന കോൺടാക്ട് നമ്പറുകളിൽ മാത്രം അന്വേഷിക്കുക. നമ്മുടെ ഗ്രൂപ്പ് ഒരു മാധ്യമം മാത്രമാണ്. ജോലികൾ സംബന്ധിച്ച ചുമതല ഞങ്ങൾ ഏറ്റെടുക്കുന്നില്ല.
ഊർങ്ങാട്ടിരി: ജൻ ശിക്ഷൺ സൻസ്ഥാൻ മലപ്പുറം ഊർങ്ങാട്ടിരി ഗ്രാമ പഞ്ചായത്തിന് കീഴിൽ നടപ്പിലാക്കിയ ടൈലറിംഗ് കോഴ്സ് പൂർത്തിയാക്കിയ പഠിതാക്കൾ ചേർന്ന് തുടങ്ങുന്ന 8 ടൈലറിംഗ് യൂണിറ്റുകളുടെ ഉദ്ഘാടനം പി വി അബ്ദുൾ വഹാബ് എം പി നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജിഷ സി വാസു അധ്യക്ഷത വഹിച്ചു. ജെ എസ് എസ് ഡയറക്ടർ വി. ഉമ്മർ കോയ, വൈസ് പ്രസിഡന്റ് ഷിജോ ആൻ്റണി, കെ ഹലീമ (വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ) കെ കെ ഹസ്നത്ത് (ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ) കെ ടി മുഹമ്മദ്കുട്ടി (ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ), ജമീല നജീബ് (വാർഡ് മെമ്പർ), സൈനബ. കെ, സാജിദ യു, ജെ എസ് എസ് കോഡിനേറ്റർ പി. മുജീബ് റഹ്മാൻ, ഗഫൂർ കുറുമാടൻ , അനൂപ് മൈത്ര, ബിച്ചുട്ടി കണ്ണഞ്ചേരി, പി കെ അബ്ദുറഹിമാൻ,യൂസുഫ് മാസ്റ്റർ, സി ടി അബ്ദു റഹ്മാൻ, ബാപ്പുട്ടി പാലത്തിങ്ങൽ, ഷൗക്കത്തലി എൻ.കെ, പി.എം ലുഖ്മാൻ , റിസോഴ്സ് പേഴ്സൺ റംലാ ബീഗം, ജുമൈല , മുജീബ് ത്രാവോട് , സറഫു എന്നിവർ സംസാരിച്ചു. കൂടാതെ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും സംബന്ധിച്ചു.
തച്ചണ്ണ : സമസ്ത സെൻറിനറി കർമ്മ പദ്ധതികളുടെ ഭാഗമായി മഹല്ലുകളുടെ ശാക്തീകരണത്തിന് വേണ്ടിയും തുടർ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിന് വേണ്ടിയും നടപ്പാക്കുന്ന മെമ്പർഷിപ്പിന്റെ ഒന്നാംഘട്ട വിതരണ ഉദ്ഘാടനം പൂർത്തിയായി. വിതരണ ഉദ്ഘാടനം ഉസ്താദ് അബ്ദുസമദ് ഹിശാമി അവർകളും മഹല്ല് പ്രസിഡണ്ട് ഒറ്റകത്ത് അബ്ദുറഹ്മാൻ ഹാജിയും ചേർന്ന് നിർവഹിച്ചു. തുടർന്ന് നടന്ന ഉമറാ സംഗമത്തിൽ നാട്ടിലെ ഉമറാക്കൾക്ക് മെമ്പർഷിപ്പ് വിതരണവും ഉദ്ബോധന സദസും സംഘടിപ്പിച്ചു. തച്ചണ്ണ മുനീറുൽ ഇസ്ലാം സംഘത്തിൻറെ നേതൃത്വത്തിൽ എസ് എം എ, കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് എന്നീ സംഘടനകളുടെ സഹകരണത്തോടെയാണ് മഹല്ല് ശാക്തീകരണ പ്രക്രിയക്ക് തുടക്കം കുറിച്ചത്.
മഹലിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കുറ്റമറ്റതാക്കുന്നതിനും പ്രവർത്തനങ്ങളുടെ ഏകോപനത്തിനും അൽ മഹൽ സോഫ്റ്റ്‌വെയറാണ് ഉപയോഗിക്കുന്നത്. മഹല്ല് നിവാസികൾക്ക് കമ്മിറ്റിയുമായി ആശയവിനിമയം നടത്തുന്നതിനും മഹല്ലിന്റെ പ്രവർത്തനങ്ങൾ ആവശ്യാനുസരണം നാട്ടുകാരിലേക്ക് എത്തിക്കുന്നതിനും വേണ്ടി ‘നമ്മുടെ മഹല്ല്‘ എന്ന വാട്സ്ആപ്പ് ഗ്രൂപ്പ് ഇതോടൊപ്പം തന്നെ ആരംഭിച്ചു കഴിഞ്ഞു. മഹല്ലിന്റെ പ്രവർത്തനങ്ങൾക്ക് ശക്തി പകരുന്നതിനുവേണ്ടി എല്ലാ മെമ്പർമാരും ഭാഗവാക്കാകണമെന്ന് മഹല്ല് സെക്രട്ടറി മുണ്ടോടൻ മൊയ്തീൻകുട്ടി ഹാജി പ്രസ്താവനയിൽ അറിയിച്ചു.
സംഗമത്തിൽ ഒറ്റകത്ത് അബ്ദുറഹ്മാൻ ഹാജി, മുണ്ടോടൻ മൊയ്തീൻ കുട്ടി ഹാജി, ഷെയ്ഖ് അലി ഹാജി, ബഷീർ മുസ്ലിയാർ മുസ്ലിയാർ കരീമാക്ക, ഉമർ ഹാജി കരിക്കാടൻ, എം കെ കുഞ്ഞാണി, ഉഴുന്നൻ അഹമ്മദ് കുട്ടി, എം ടി പോക്കർ ഹാജി, സി പി മുഹമ്മദലി മുസ്ലിയാർ, എൻ സി ബീരാൻക, സി പി ബീരാൻക ,എടി മുഹമ്മദലി മുസ്ലിയാർ, കെ സി മുഹമ്മദലി മുസ്ലിയാർ, ഹംസ കെ, കബീർ കൊന്നോത്ത് എന്നിവർ മെമ്പർഷിപ്പ് ഏറ്റുവാങ്ങി. മഹല്ലിലെ മുതിർന്ന കാരണവർമാരായ ഐതുട്ടി ഹാജി, എൻ സി അബൂബക്കർ ഹാജി, കരിമ്പന മുഹമ്മദ്ക്ക, എംപി സൈദലവി എന്നിവർക്ക് വീട്ടിൽ എത്തിയും മെമ്പർഷിപ്പ് നൽകി. സംഗമത്തിൽ ബഷീർ മുസ്ലിയാർ സ്വാഗതം പറഞ്ഞു. മഹല്ല് പ്രസിഡണ്ട് അബ്ദുറഹ്മാൻ ഹാജി ഉദ്ഘാടനവും ഉസ്താദ് അബ്ദുസമദ് ഹിശാമി വിഷയാവതരണവും നടത്തി. പ്രൗഢമായ സദസ്സ് മഹല്ല് സെക്രട്ടറി മുണ്ടോടൻ മൊയ്തീൻകുട്ടി ഹാജിയുടെ നന്ദി പ്രകാശനത്തോട് കൂടി സമാപിച്ചു.
റിപ്പോർട്ട്: അബൂസിദ്റ തച്ചണ്ണ
1️⃣ പൊടി മില്ലിൽ ജോലി (റിയാദ്)
- ശമ്പളം: SAR 2000 + സൗജന്യ ഭക്ഷണവും താമസവും
- സ്ഥലം: റിയാദ്
- നിബന്ധന: റിയാദ് സമീപം ഉള്ളവർ മാത്രം
- ബന്ധപ്പെടുക: 📞 +966509444654
2️⃣ ബൂഫിയ സ്റ്റാഫ് (ലൈലാ അഫ്ലാജ്)
- ഉദ്യോഗം: പൊറോട്ടയും മറ്റ് ഭക്ഷണങ്ങളും തയ്യാറാക്കൽ
- സ്ഥലം: റിയാദിൽ നിന്ന് 300 കിലോമീറ്റർ
- ബന്ധപ്പെടുക: 📞 +966550590628 (നൗഷാദ് നിലമ്പൂർ)
3️⃣ ബ്രോസ്റ്റ് മുഅല്ലിം (റാബക്ക്)
- നിബന്ധന: അനുഭവ സമ്പത്തുള്ളവർക്കു മുൻഗണന
- ബന്ധപ്പെടുക: 📞 +966508961778
4️⃣ ബൂഫിയ പണിക്കാർ (ജിദ്ദ ഫൈസലിയ്യ)
- ഉദ്യോഗം:
- ബൂഫിയ പണിക്കാർ
- മുതബക്ക് കട്ട് ചെയ്യൽ
- ശമ്പളം: ആകർഷകമായ ശമ്പളം
- ബന്ധപ്പെടുക:
📞 +966508472492
📞 +966504648678
5️⃣ നെറ്റ്‌വർക്കിംഗ് & CCTV (ജുബൈൽ, ദമ്മാം)
- നിബന്ധന: അനുഭവം നിർബന്ധം
- സ്ഥലം: ജുബൈൽ & ദമ്മാം
- ബന്ധപ്പെടുക: 📞 +966510818466
6️⃣ സൗത്ത് ഇന്ത്യൻ കുക്കുകൾ (സൗദി അറേബ്യ)
- നിബന്ധന:
- IQAMA/Thanasul Transfer
- അനുഭവമുള്ളവർ
- ബന്ധപ്പെടുക: WhatsApp 📞 +966591336456
7️⃣ കോഫി മുഅല്ലിം (ജിദ്ദ)
- ശമ്പളം: SAR 1800
- ബന്ധപ്പെടുക: 📞 +966553014893 (Ashraf)
8️⃣ പൊറോട്ട മുഅല്ലിം (റിയാദ്)
- സ്ഥലം: റിയാദ്
- ബന്ധപ്പെടുക: 📞 +966507462978
9️⃣ ബൂഫിയ പാർട്ണർ (ബൂഫിയ സ്ഥാപനം)
- നിബന്ധന:
- നിലവിൽ പ്രവർത്തിക്കുന്ന സ്ഥാപനം
- നടത്തിപ്പ്/താനസിൽ നൽകും
- ബന്ധപ്പെടുക: WhatsApp 📞 +966560361502
🔟 ബകലയിലേക് സ്റ്റാഫ് (റിയാദ്)
- നിബന്ധന:
- ബകല പണി അറിയണം
- ഹിന്ദി, അറബി ഭാഷ പരിചയം
- താനസിൽ എടുക്കും
- ബന്ധപ്പെടുക: 📞 +966560064823
ഒമാൻ
1️⃣ Autocad Draftsman (MEP)
- നിബന്ധന:
- കുറഞ്ഞത് 3 വർഷത്തെ അനുഭവം
- സ്ഥലം: മസ്കറ്റ്
- CV അയയ്ക്കുക: 📞 +96879511215
2️⃣ കുക്ക് ജോലി അന്വേഷിക്കുന്നവർ
- വിശദാംശങ്ങൾക്കായി ബന്ധപ്പെടുക: 📞 +97490460
3️⃣ ടെയ്ലർ ഒഴിവ് (ഫാക്ടറി, സോഹർ)
- നിബന്ധന:
- ഒമാനിൽ നിലവിൽ ഉള്ളവർക്ക് മുൻഗണന
- WhatsApp: 📞 +917736723363
4️⃣ Health Care Insurance Credit Manager
- നിബന്ധന: അനുഭവ സമ്പത്ത് ഉള്ളവരായിരിക്കണം
- CV അയയ്ക്കുക: 📞 +96892168381
5️⃣ Ladies Beauty Parlor Staff (അസൈബ, മസ്കറ്റ്)
- നിബന്ധന: ഗൾഫ് പരിചയമുള്ള വനിതാ സ്റ്റാഫ്
- വിശദാംശങ്ങൾക്ക്:
📞 +96878703433
📞 +96871912920
യു എ ഇ
1️⃣ Salesman – Sports Shop (Abu Dhabi)
- ഭാഷാ പരിജനം: അറബി, ഹിന്ദി
- പ്രായപരിധി: 30 വയസിന് താഴെ
- ബന്ധപ്പെടുക: WhatsApp 📞 +919745067578
2️⃣ Kitchen Helper – Dubai (Ras Al Khor)
- അത്യാവശ്യം: പരിചയമുള്ളവർ
- ബന്ധപ്പെടുക: 📞 0562697049
3️⃣ Housemaid Job (Dubai)
- നിബന്ധന: ഓൺ വിസയുള്ള സ്ത്രീകൾ
- വെറുതേ ചേർത്ത് തുടങ്ങാവുന്നത് ഉടൻ
- ബന്ധപ്പെടുക: 📞 0506051588
ഈ അവസരങ്ങൾക്കായി യോഗ്യരായവരും താൽപ്പര്യമുള്ളവരും നേരിട്ട് ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ മനസിലാക്കുക. 🔗
അരീക്കോട്: ലോകത്തുടനീളം മതരാഷ്ട്ര വാദം പ്രയോഗവത്കരിക്കാൻ ആശയങ്ങൾ പകരുകയും അതിനായി കർമ്മ സേനയെ സജ്ജമാക്കുകയും ചെയ്ത തീവ്രനിലപാടുകാരാണ് ജമാഅത്തെ ഇസ്ലാമി എന്ന് അരീക്കോട് മജ്മഅ് അലുംനി സൈക്രിഡ്. ഇസ്ലാമിൻ്റെ സമാധാന മുഖം നശിപ്പിച്ച് ഭീകരമതം എന്ന തെറ്റിദ്ധാരണ സൃഷ്ടിക്കാൻ കാരണമായത് ജമാഅത്തെ ഇസ്ലാമിയുടെ തീവ്രനിലപാടുകളാണ്. അധികാരം സ്ഥാപിക്കുന്നതിന് ജമാഅത്തെ ഇസ്ലാമി ലോകത്ത് നടത്തിയ സായുധ സംഘട്ടനങ്ങൾ മനുഷ്യത്വ രഹിതവും തുല്യതയില്ലാത്തതുമാണ്. കേരളത്തിലെയും ഇന്ത്യയിലെയും ജമാഅത്ത് ഇസ്ലാമിയും ഈ ആശയധാര സ്വീകരിച്ചവരാണെന്ന് അവരുടെ പ്രഭാഷണങ്ങളിലും പ്രസിദ്ദീകരണങ്ങളിലും ഇപ്പോഴും നിലനിൽക്കുന്ന യാഥാർത്ഥ്യവുമാണ്. മതരാഷ്ട്രവാദം ഇസ്ലാം ഉദ്ഘോഷിക്കുന്ന ബഹുസ്വര സങ്കൽപ്പത്തിന് വിരുദ്ധമാണെന്നും സൈക്രിഡ് പ്രമേയം വ്യക്തമാക്കി.
അരീക്കോട് മജ്മഇൽ ചേർന്ന സിദ്ദീഖീസ് അസോസിയേഷൻ ഫോർ ചാരിറ്റി, റിസർച്ച് ആൻഡ് എജ്യുക്കേഷൻ (സൈക്രിഡ്) കൗൺസിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡോ. ഉമറുൽ ഫാറൂഖ് സഖാഫി സിദ്ദീഖി കോട്ടുമലയാണ് ഡയറക്ടർ. അശ്റഫ് അഹ്സനി സിദ്ദീഖി ആനക്കരയെ ചെയർമാനായും നിഷാദ് സിദ്ദീഖി രണ്ടത്താണിയെ ജനറൽ കൺവീനറായും തിരഞ്ഞെടുത്തു. സൈദ് മുഹമ്മദ് സിദ്ദീഖി പറപ്പൂരാണ് ഫിനാൻസ് കൺവീനർ. ശംസുദ്ദീൻ സിദ്ദീഖി നീരോൽപ്പാലം, അനസ് സിദ്ദീഖി ശിറിയ എന്നിവരെ ഡെപ്യൂട്ടി ഡയറക്ടർമാരായും മുജീബുർറഹ്മാൻ സിദ്ദീഖി മുണ്ടമ്പ്ര, ഉമറലി സിദ്ദീഖി കിടങ്ങഴി എന്നിവരെ യഥാക്രമം കോർഡിനേറ്റർ, അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി സ്ഥാനങ്ങളിലേക്കും തിരഞ്ഞെടുത്തു. ബഷീർ സിദ്ദീഖി ഈങ്ങാപുഴ, റഹ്മത്തുല്ല സിദ്ദീഖി കുഴിമണ്ണ , ശുകൂർ സിദ്ദീഖി മുതുവല്ലൂർ, സലീം സിദ്ദീഖി ഒളവണ്ണ , റാഫി സിദ്ദീഖി ചേപ്പൂർ, ശാക്കിർ സിദ്ദീഖി പയ്യനാട്, നിസാമുദ്ദീൻ സിദ്ദീഖി വിളയൂർ, ഷഫീഖ് സിദ്ദീഖി വെള്ളില , ഡോ ഇബ്റാഹീം സിദ്ദീഖി ചെമ്മലശ്ശേരി, വഹാബ് സിദ്ദീഖി പറമ്പിൽപീടിക , ഇർഷാദ് സിദ്ദീഖി എടവണ്ണപ്പാറ, ഫായിസ് സിദ്ദീഖി കിടങ്ങഴി, ജാസിർ സിദ്ദിഖി മുത്തേടം എന്നിവരെ വിധിധ സമിതികളുടെ കൺവീനർമാരായും തിരഞ്ഞെടുത്തു.
സൈക്രിഡ് അലുംനി മീറ്റ് മജ്മഅ് സ്ഥാപനങ്ങളുടെ ജനറൽ സെക്രട്ടറി വടശ്ശേരി ഹസ്സൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. മജ്മഅ് പ്രിൻസിപ്പൽ അബ്ദുൽ ഖാദിർ അഹ്സനി ചാപ്പനങ്ങാടി അധ്യക്ഷത വഹിച്ചു. ഉസ്താദ് ബഷീർ ഫൈസി വെണ്ണക്കോട് മുഖ്യപ്രഭാഷണവും മജ്മഅ് പ്രസിഡൻ്റ് ശാഫി സഖാഫി മുണ്ടമ്പ്ര അനുഗ്രഹ പ്രഭാഷണവും നടത്തി. നിഷാദ് സിദ്ദീഖി രണ്ടത്താണി സ്വാഗതവും ഉമറലി സിദ്ദീഖി കിടങ്ങഴി നന്ദിയും പറഞ്ഞു.
അരീക്കോട് : സംസ്ഥാന സ്കൂൾ കലോത്സവിൽ ഹൈസ്കൂൾ വിഭാഗം കവിതാരചനയിൽ A ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി സ്വാബിർ ജമീൽ. കേരള സർവകലാശാല പ്രൊഫസർ ജൗഹറിന്റെയും കീഴുപറമ്പ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക സൗദയുടെയും മകനാണ് സ്വാബിർ ജമീൽ. നിലവിൽ നോർത്ത് കൊഴക്കോട്ടൂർ മമ്പഉൽ ഉലൂം സുന്നി മദ്റയിൽ പത്താം ക്ലാസിലും SOHSS അരീക്കോട് പത്താം ക്ലാസിലുമാണ് പഠിച്ചു കൊണ്ടിരിക്കുന്നത്.
കഴിഞ്ഞവർഷം SSF കേരള സാഹിത്യോത്സവിൽ ഹൈസ്കൂൾ വിഭാഗം ബുക്ക് ടെസ്റ്റിൽ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. SSF മുഖ പത്രമായ രിസാലയുടെ സ്ഥിരം വരിക്കാരനും വായനക്കാരനുമാണ് ഈ മിടുക്കൻ. നിലവിൽ എസ്എസ്എഫ് നോർത്ത് കൊഴക്കോട്ടൂർ യൂണിറ്റ് ഫിനാൻസ് സെക്രട്ടറി കൂടിയാണ് സ്വാബിർ.
ജിദ്ദ: ഹൃദയാഘതത്തെ തുടർന്ന് പ്രവാസി മലയാളി സൗദിയിലെ ഖുസൈലിൽ നിര്യാതനായി. അരീക്കോട് കീഴുപറമ്പ് സ്വദേശിയും നിലവിൽ എടവണ്ണ കല്ലിടുമ്പിൽ താമസക്കാരനുമായ ശിവപ്രസാദ്( 53) ആണ് മരിച്ചത്.
ജിദ്ദ അബ്ഹൂറിലെ കിംങ് അബ്ദുള്ള മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിലുള്ള മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച് സംസ്കരിക്കുമെന്ന് സഹായങ്ങൾക്കായി രംഗത്തുള്ള കെഎംസിസി ജിദ്ദ വെൽഫെയർ വിംഗ് പ്രവർത്തകർ അറിയിച്ചു. ഖുലൈസിന്നടുത്ത് കാർപെൻ്ററി വർക്ക് ഷോപ്പിൽ ജോലിക്കാരനായിരുന്നു.









