തച്ചണ്ണ : സമസ്ത സെൻറിനറി കർമ്മ പദ്ധതികളുടെ ഭാഗമായി മഹല്ലുകളുടെ ശാക്തീകരണത്തിന് വേണ്ടിയും തുടർ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിന് വേണ്ടിയും നടപ്പാക്കുന്ന മെമ്പർഷിപ്പിന്റെ ഒന്നാംഘട്ട വിതരണ ഉദ്ഘാടനം പൂർത്തിയായി. വിതരണ ഉദ്ഘാടനം ഉസ്താദ് അബ്ദുസമദ് ഹിശാമി അവർകളും മഹല്ല് പ്രസിഡണ്ട് ഒറ്റകത്ത് അബ്ദുറഹ്മാൻ ഹാജിയും ചേർന്ന് നിർവഹിച്ചു. തുടർന്ന് നടന്ന ഉമറാ സംഗമത്തിൽ നാട്ടിലെ ഉമറാക്കൾക്ക് മെമ്പർഷിപ്പ് വിതരണവും ഉദ്ബോധന സദസും സംഘടിപ്പിച്ചു. തച്ചണ്ണ മുനീറുൽ ഇസ്ലാം സംഘത്തിൻറെ നേതൃത്വത്തിൽ എസ് എം എ, കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് എന്നീ സംഘടനകളുടെ സഹകരണത്തോടെയാണ് മഹല്ല് ശാക്തീകരണ പ്രക്രിയക്ക് തുടക്കം കുറിച്ചത്.
മഹലിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കുറ്റമറ്റതാക്കുന്നതിനും പ്രവർത്തനങ്ങളുടെ ഏകോപനത്തിനും അൽ മഹൽ സോഫ്റ്റ്‌വെയറാണ് ഉപയോഗിക്കുന്നത്. മഹല്ല് നിവാസികൾക്ക് കമ്മിറ്റിയുമായി ആശയവിനിമയം നടത്തുന്നതിനും മഹല്ലിന്റെ പ്രവർത്തനങ്ങൾ ആവശ്യാനുസരണം നാട്ടുകാരിലേക്ക് എത്തിക്കുന്നതിനും വേണ്ടി ‘നമ്മുടെ മഹല്ല്‘ എന്ന വാട്സ്ആപ്പ് ഗ്രൂപ്പ് ഇതോടൊപ്പം തന്നെ ആരംഭിച്ചു കഴിഞ്ഞു. മഹല്ലിന്റെ പ്രവർത്തനങ്ങൾക്ക് ശക്തി പകരുന്നതിനുവേണ്ടി എല്ലാ മെമ്പർമാരും ഭാഗവാക്കാകണമെന്ന് മഹല്ല് സെക്രട്ടറി മുണ്ടോടൻ മൊയ്തീൻകുട്ടി ഹാജി പ്രസ്താവനയിൽ അറിയിച്ചു.
സംഗമത്തിൽ ഒറ്റകത്ത് അബ്ദുറഹ്മാൻ ഹാജി, മുണ്ടോടൻ മൊയ്തീൻ കുട്ടി ഹാജി, ഷെയ്ഖ് അലി ഹാജി, ബഷീർ മുസ്ലിയാർ മുസ്ലിയാർ കരീമാക്ക, ഉമർ ഹാജി കരിക്കാടൻ, എം കെ കുഞ്ഞാണി, ഉഴുന്നൻ അഹമ്മദ് കുട്ടി, എം ടി പോക്കർ ഹാജി, സി പി മുഹമ്മദലി മുസ്ലിയാർ, എൻ സി ബീരാൻക, സി പി ബീരാൻക ,എടി മുഹമ്മദലി മുസ്ലിയാർ, കെ സി മുഹമ്മദലി മുസ്ലിയാർ, ഹംസ കെ, കബീർ കൊന്നോത്ത് എന്നിവർ മെമ്പർഷിപ്പ് ഏറ്റുവാങ്ങി. മഹല്ലിലെ മുതിർന്ന കാരണവർമാരായ ഐതുട്ടി ഹാജി, എൻ സി അബൂബക്കർ ഹാജി, കരിമ്പന മുഹമ്മദ്ക്ക, എംപി സൈദലവി എന്നിവർക്ക് വീട്ടിൽ എത്തിയും മെമ്പർഷിപ്പ് നൽകി. സംഗമത്തിൽ ബഷീർ മുസ്ലിയാർ സ്വാഗതം പറഞ്ഞു. മഹല്ല് പ്രസിഡണ്ട് അബ്ദുറഹ്മാൻ ഹാജി ഉദ്ഘാടനവും ഉസ്താദ് അബ്ദുസമദ് ഹിശാമി വിഷയാവതരണവും നടത്തി. പ്രൗഢമായ സദസ്സ് മഹല്ല് സെക്രട്ടറി മുണ്ടോടൻ മൊയ്തീൻകുട്ടി ഹാജിയുടെ നന്ദി പ്രകാശനത്തോട് കൂടി സമാപിച്ചു.
റിപ്പോർട്ട്: അബൂസിദ്റ തച്ചണ്ണ
Comments are closed.