Author

admin

Browsing

അരീക്കോട് : അരീക്കോട് ടൗണിലെ പാതയോരങ്ങളിൽ അലങ്കാര ചെടികൾ വെച്ചു പിടിപ്പിക്കുന്ന ‘ഹരിതാഭം’ പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ നൗഷർ കല്ലട നിർവ്വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. സുഹൂദ് മാസ്റ്റർ, എൻ.വി ദാവൂദ് സാഹിബ് തുടങ്ങിയവർ സംബന്ധിച്ചു.

അരീക്കോട്‌: മലപ്പുറം ജില്ലാ അത്‌ലറ്റിക്സ്‌ അസോസിയേഷൻ സംഘടിപ്പിക്കുന്ന 29-ആമത്‌ ക്രോസ്‌ കൺട്രി ചാമ്പ്യൻഷിപ്പിൽ സുല്ലമുസ്സലാം സയൻസ്‌ കോളേജ്‌ ഓവറോൾ ജേതാക്കളായി.

പരപ്പേരി സ്പോർട്സ്‌ അക്കാദമിയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ അണ്ടർ 20, അണ്ടർ 18, അണ്ടർ 16 വിഭാഗത്തിലും പെൺകുട്ടികളുടെ അണ്ടർ 18 വിഭാഗത്തിലും ഒന്നാം സ്ഥാനം നേടി 26 പോയിന്റുമായാണു സുല്ലമുസ്സലാം സയൻസ്‌ കോളേജ്‌ ചാമ്പ്യൻഷിപ്പ്‌ കരസ്ഥമാക്കിയത്‌. 17 പോയന്റോടെ കെ എച്ച്‌ എം എസ്‌ ആലത്തിയൂർ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

അരീക്കോട് : ആധുനിക ലോകത്ത് അറബിഭാഷ തുറന്നിടുന്ന തൊഴിൽപരവും സാങ്കേതികവും സാഹിത്യപരവുമായ സാധ്യതകൾ സമൂഹവും ഭരണകൂടങ്ങളും തിരിച്ചറിയണമെന്നും
നമുക്കിടയിലെ അറബിക് പരിഭാഷകളും
മലയാളത്തിൽ നിന്നും മറ്റും അറബിയിലേക്ക്
വിവർത്തനം ചെയ്യപ്പെടുന്നതും സാഹിത്യപരമായ സാധ്യതകളാണ്. ഇതിനെക്കുറിച്ച് നാം ബോധവാന്മാരാവണമെന്നും അറബിയുടെ സാംസ്കാരിക പ്രാധാന്യം മനസ്സിലാക്കി ബന്ധപ്പെട്ടവർ
അവസരങ്ങൾ തുറന്നിടണമെന്നും റിട്ടയേഡ് അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ അരിക്കോട് സബ്ജില്ല സംഘടിപ്പിച്ച അറബിക് സെമിനാർ ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര അറബിക് ദിനാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച അറബിക് സെമിനാർ
ചരിത്ര ഗവേഷകനും ഭാഷാപണ്ഡിതനുമായ
ഡോ. പി.കെ അബ്ദുറസാഖ് സുല്ലമി ഉദ്ഘാടനം ചെയ്തു.

ആർ എ.ടി.എഫ് സബ്ജില്ലാ പ്രസിഡൻ്റ് വി.പി ശിഹാബുദ്ദീൻ അൻവാരി ആധ്യക്ഷം വഹിച്ചു.
ഡോ. എ. ഐ വിലായത്തുല്ല, ഡോ. എം.ടി അബ്ദുസ്സത്താർ, ഡോ. എം അബ്ദുറസാഖ് സുല്ലമി, പ്രൊഫ: എൻ വി.സകരിയ്യ , പ്രൊഫ:കെ. മായിൻകുട്ടി സുല്ലമി,വൈ. പി അബൂബക്കർ മാസ്റ്റർ, അറബി നോവലിസ്റ്റ് അലി എം. മൂർക്കനാട്, വൈ. കെ അബ്ദുല്ല, അറബി കവികളായ പ്രൊഫ: എം. മുഹമ്മദ് ത്വയ്യിബ് സുല്ലമി, മുഹമ്മദ് ഖർളി, ആർ. എ.ടി.എഫ്. സംസ്ഥാന സെക്രട്ടരി കെ. അബ്ദുസ്സലാം സുല്ലമി, സബ് ജില്ലാ സെകട്ടരി എ. എം റഫീഖ് പെരുമ്പറമ്പ, ട്രഷറർ, ശിഹാബുദ്ദീൻ ഒതായി,  കെ. സുലൈമാൻ അരീക്കോട്, സി.എൻ അസൈനാർ, എൻ. എ കരീം തൃക്കളയൂർ, കലിമുല്ല തെരട്ടമ്മൽ, എം. ഖാസിം മൂർക്കനാട്, അബ്ദുറസാഖ് ഇരിവേറ്റി,വനിതാ വിംഗ് ഭാരവാഹികളായ പി.എസ്. മൈമൂന, എം.കെ. ജമീല ചെമ്ര കാട്ടൂർ, വി.സി സഫിയ പ്രസംഗിച്ചു.
ശ്രീനാരായണ ഗുരു ഓപ്പൻ യൂനിവേഴ്സിറ്റി അറബിക് പി.ജി അക്കാദമിക് ചെയർമാൻ ഡോ. ഹുസൈൻ മടവൂർ മുഖ്യപ്രഭാഷണം നടത്തി.

ഊർങ്ങാട്ടിരി : കാട്ടാന ആക്രമണം രൂക്ഷമായ ഊർങ്ങാട്ടിരിയിൽ സർക്കാർ കയ്യും കെട്ടി നോക്കി നിക്കുന്നതിനെതിരെയും പുതിയ വനം നിയമ ഭേദഗതിയെയും പ്രതിഷേധിച്ച് കൊണ്ട് ഊർങ്ങാട്ടിരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി കൊടുമ്പുഴ ഫോറെസ്റ്റ് ഓഫിസിലേക്ക് ലോങ് മാർച്ച്‌ നടത്തി. എപി അനിൽ കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ അനൂപ് മൈത്ര അധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ്‌ ഇ.എ കരീം മാർച്ച്‌ ഫ്ലാഗ് ഓഫ് ചെയ്തു.

അരീക്കോട്: സഖാവ് എം മമ്മദ് ചെറിയാൻക്കയു ടെ 10 ആം ചരമദിനത്തിൽ കൊഴക്കോ ട്ടൂരിൽ അനുസ്മരണ ദിനം സംഘടിപ്പിച്ചു. പരിപാടി സിപിഐഎം അരീക്കോട് ഏരിയ സെക്രട്ടറി എൻ കെ ഷൗക്കത്തലി ഉദ്ഘാടനം നിർവഹിച്ചു
സംസാരിച്ചു. പി സാദിക്ക് സ്വാഗതം പറഞ്ഞ ചടങ്ങ് സുരേഷ് മാസ്റ്റർ തയ്യിൽ അധ്യക്ഷത വഹിച്ചു. സിപിഐഎം അരീക്കോട് ലോക്കൽ സെക്രട്ടറി കെ. സാദിൽ,എം. ടി മുസ്തഫ,വാർഡ്‌ മെമ്പർ ശ്രീജ അനിയൻ,കെ. ടി മുഹമ്മദ്‌, നാരായണൻ. സി,ഒ. എം അലി, ടി. സലീം തുടങ്ങിയവർ സംസാരിച്ചു. പഴയകാല പാർട്ടി പ്രവർത്തകനും ദേശാഭിമാനി ഏജന്റുമായ കൊല്ലത്തൊടി ഷൗക്കത്തലിയെ ചടങ്ങിൽ ആദരിച്ചു. ഹനീഫ ഒറ്റകത്ത് നന്ദി പറഞ്ഞു.

കാവനൂർ: പരിവാർ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി നേഷണൽ ട്രസ്റ്റിന് കീഴിൽ വരുന്ന പഞ്ചായത്തിലെഭിന്നശേഷി വിഭാഗത്തിൽ പെട്ട കുടുബങ്ങളൊന്നിച്ച് സൗജന്യ ഊട്ടി ടൂർ സംഘടിപ്പിച്ചു. ശാരീരിക മാനസിക പ്രയാസങ്ങളനുഭവിക്കുന്ന കുടുബങ്ങളുടെ വളർച്ചക്കനുയോജ്യമായ വിനോദേവും പഠനവും ലക്ഷ്യം വെച്ചായിരുന്നു യാത്ര. ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ ഇ പി മുജീബ്, പരിവാർ ബ്ളോക്ക് നേതാക്കളായ സൈനുദ്ധീൻ പൊന്നാട് സലാം കുഴിമണ്ണ എന്നിവരുടെ സാനിധ്യത്തിൽ കാവനൂർ പഞ്ചായത്ത് പ്രസിഡന്റ് പി വി ഉസ്മാൻ സാഹിബ്‌ ഫ്ളാഗ് ഓഫ് ചെയ്തു.

ജന്മനാമാനസികവൈകല്യമനുഭവിച്ച് വീടിനകത്ത് തന്നെ ജീവിതം തളച്ചിടപെട്ട കുടുബങ്ങൾക്ക് ടൂർ ഒരു നവ്യാനുഭവമായി. പരിവാറിന്റെ ഈ സധുധ്യമം വിജയിപ്പിച്ചെടുക്കുന്നതിൽ സഹകരിച്ച മാന്യ വെക്തിത്വങ്ങളെ പരിവാർ കമ്മറ്റി മുക്തകണ്ടം പ്രശംസിച്ചു. പരിവാർ പഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ, സെക്രട്ടറി സിപി മാസ്റ്റർ, എംപി നാസർ, അലവിക്ക അബ്ദുള്ള മൗലവി എന്നിവർ നേതൃത്വം നൽകി.

അരീക്കോട് : അരീക്കോട് എസ്.ഒ.ജി ക്യാമ്പിലെ പോലീസ് കമാൻഡൊ വിനീതിൻ്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നും ഉത്തരവാദികളായ മേലുദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടും മലപ്പുറം ജില്ലാ യൂത്ത് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അരീക്കോട് എസ്.ഒ.ജി ക്യാമ്പ് ഓഫീസ് മാർച്ച് ഡി.സി.സി പ്രസിഡൻ്റ് വി.എസ് ജോയി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ഹാരിസ് മുതൂർ അധ്യക്ഷത വഹിച്ചു.പരിപാടിയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ പി.പി മുഹമ്മദ് ഷിമിൽ, ഇ സഫീർജാൻ, കെ.എസ്.യു ജില്ലാ പ്രസിഡൻ്റ് ഇ.കെ അൻഷിദ്, നിസാം കരുവാരക്കുണ്ട്,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എ.ഡബ്ല്യു അബ്ദുറഹ്മാൻ, അനൂപ് മൈത്ര, അഷറഫ് കുഴിമണ്ണ, ഇർഷാദ് ആര്യൻതൊടിക,സക്കീര്‍ ചോക്കാട്, അഫ്സില ഷഫീഖ്, പി.ജുനൈസാദ്, ഇ.സുഹൈൽ, ജവാദ് തൃക്കളയൂർ തുടങ്ങിയവർ സംസാരിച്ചു.ജില്ലാ പ്രസിഡണ്ട് ഉള്‍പ്പെടെ ആറ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.

പുത്തലം: പ്രദേശത്തെ നിർധനരും സാധാരണക്കാരുമായ വയോജനങ്ങളുടെ ഏകദിന വിനോദ യാത്ര കാഞ്ഞിരപ്പുഴ ഡാം, പാലക്കാട് കോട്ട, മലമ്പുഴ എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശനം നടത്തി. യാത്രയുടെ ഫ്ലാഗ് ഓഫ് കർമ്മം അരീക്കോട് പഞ്ചായത്ത് പ്രസിഡണ്ട് നൗഷർ കല്ലട നിർവ്വഹിച്ചു. യാത്രക്ക് വൈസിഎ സീനിയർ അംഗങ്ങൾ നേതൃത്വം നൽകി. കഴിഞ്ഞ വർഷങ്ങളിലും ക്ലബ്ബ് ഇത്തരം യാത്രകൾ വയോജനങ്ങൾക്ക് വേണ്ടി സംഘടിപ്പിച്ചിരുന്നു. അടുത്ത യാത്ര വനിതകൾക്ക് വേണ്ടി ഉടനെ ഒരുക്കുന്നതാണ്.

അരീക്കോട് : സൈത്ഹസ്സൻ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ്‌ അരീക്കോട് വൈഎംഎയിൽ സംഘടിപ്പിച്ച സഖാവ് കെ. സൈത്ഹസ്സൻ അനുസ്മരണ ചടങ്ങ് കെ. ഭാസ്കരൻ (സിപിഐ എം ജില്ലാ കമ്മിറ്റി ) ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അസ്സൈൻ കാരാട്, എൻ.കെ ഷൌക്കത്തലി, കിഴിശ്ശേരി പ്രഭാകരൻ, എം.ടി മുസ്തഫ, കെ. സാദിൽ, കുറുവങ്ങാടൻ ഷൌക്കത്തലി എന്നിവർ സംസാരിച്ചു. ടി. സലീം സ്വാഗതം പറഞ്ഞു. കെ. അബ്ദുറഹ്മാൻ അധ്യക്ഷനായി, അഡ്വ. കെ. മുഹമ്മദ് ശരീഫ് നന്ദി രേഖപെടുത്തി. സിപിഐഎം ആദ്യകാല നേതാക്കളായ എ ശ്രീധരൻ, പി.വി കുട്ടികണ്ഠൻ എന്നിവരെ ആദരിച്ചു, എഴുത്തുകാരനും സിനിമ നിർമാതാവുമായ വാസു പുൽക്കണ്ടിക്ക് പ്രതിഭ പുരസ്‌കാരം നൽകി.

കീഴുപറമ്പ് : കീഴുപറമ്പ് ഗ്രാമ പഞ്ചായത്ത് മുസ്‌ലിം ലീഗ് ഭരണ സമിതിയുടെ തമ്മിലടി അവസാനിച്ച് പ്രാഥമിക ആരോഗ്യ കേന്ദ്രം രോഗികൾക്ക് സൗകര്യ പ്രദമായസ്ഥലത്തേക്ക് ഉടൻ മാറ്റണമെന്നാവശ്യപ്പെട്ട് സിപിഐ എം കീഴുപറമ്പ് ലോക്കൽ കമ്മിറ്റി സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. സിപിഐ എം അരീക്കോട് ഏരിയ സെക്രട്ടറി എൻ കെ ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. സിപിഐ എം കീഴുപറമ്പ് ലോക്കൽ സെക്രട്ടറി കെ ശശികുമാർ അധ്യക്ഷനായി. സിപിഐ എം ഏരിയാ കമ്മറ്റി അംഗം കെവി മുനീർ, പഞ്ചായത്ത് അംഗം എംഎം മുഹമ്മദ്, ലോക്കൽ കമ്മറ്റി അംഗങ്ങളായ പി വിജയലക്ഷ്മി, എവി സുധീർ, സിപിഎം റഫീഖ്, എന്നിവർ സംസാരിച്ചു.പി ശ്രീധരൻ സ്വാഗതവും ഐ മിഥുൻ നന്ദിയും പറഞ്ഞു.