Author

admin

Browsing

പത്തനാപുരം: പത്തനാപുരം യൂണിറ്റ് എംഎസ്എഫ് സമ്മേളനം കവിയും, എഴുത്തു കാരനുമായ ഇകെഎം പന്നുർ ഉദ്ഘാടനം ചെയ്തു. എംഎസ്എഫ് ഏറനാട് മണ്ഡലം ട്രഷറർ അനസ് കാരാട്ടിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഫായിസ് എംപി സ്വാഗതവും, കീഴ്പറമ്പ് പഞ്ചായത്ത് സ്ഥലം വാർഡ് മെമ്പർ അബ്ദുറഹീം എംപി എന്റെ ദേശത്തിന്റെ കഥ അവതരിപ്പിക്കുകയും ഏറനാട് മണ്ഡലം പ്രസിഡന്റ് ഹബീബ് തെഞ്ചേരി സമ്മേളനത്തിലെ മുഖ്യ പ്രഭാഷണം നിർവഹിക്കുകയും ചെയ്തു. കീഴുപറമ്പ് പഞ്ചായത്ത് എംഎസ്എഫ് ഭാരവാഹി
റഷാദ് അബ്ദുസമദ്, മുസ്‌ലിം ലീഗ് പത്തനാപുരം യൂണിറ്റ് സെക്രട്ടറി ഷഫീക് അലി എൻവി, ഹമീദ് എൻവി, വിപി ഉമ്മർ, ഷഹബാസ് കെ എന്നിവർ ആശംസകൾ അറിയിച്ച സമ്മേളനം ഹരിത പ്രസിഡന്റ് ഷുറൂഖ എംകെ നന്ദിയും പറഞ്ഞു.

കീഴുപറമ്പ്: കീഴുപറമ്പ മണ്ഡലം കോൺഗ്രസ് കമ്മിറ്റി കുറ്റൂളി അങ്ങാടിയിൽ സംഘടിപ്പിച്ച ലീഡർ കെ കരുണാകരൻ അനുസ്മരണ ഉദ്‌ഘാടനം ഡിസിസി എക്സികുട്ടീവ് അംഗം എംകെ കുഞ്ഞിമുഹമ്മദ് നിർവഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എംകെ ഫാസിൽ അധ്യക്ഷത വഹിച്ചു. പ്രവാസി കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്റ് സുരേന്ദ്രൻ ആഞ്ഞങ്ങാട് മുഖ്യ പ്രഭാഷണം നിർവഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് പി രാമകൃഷ്ണൻ, പാലശ്ശേരി അബ്ദുള്ള മാസ്റ്റർ, എം അരവിന്ദാക്ഷൻ, അലി കാരങ്ങാടൻ, ജലീൽ എടക്കര, വി. നിസാമുദ്ധീൻ, കൊന്നാലത്ത് മുഹമ്മദ്, വൈപി മഹമൂദ്, കെഎസ്‌യു ജില്ലാ സെക്രട്ടറി ഫയാസ് എംടി, സദഖത്തുള്ള ടികെ, സി ഹരിദാസൻ, ചെവിടിയിൽ ഉബൈദുള്ള, പ്രകാശൻ ആഞ്ഞങ്ങാട്, പാലശ്ശേരി അബ്ദുറഹിമാൻ, ജോയ്‌ മാന്തോട്ടത്തിൽ, സണ്ണി മാന്തോട്ടത്തിൽ, യൂസഫ് പത്തനാപുരം, നാസർ പട്ടാക്കൽ, പി. നിസാർ, കബീർ ടിപി, ബാബുമോൻ കുറ്റൂളി, വിവേക് പി, ഷിന്റോ വി ലൂയിസ് തുടങ്ങിയവർ സംസാരിച്ചു. പികെ നിസാർ സ്വാഗതവും ഇഡി ജോജൻ നന്ദിയും രേഖപ്പെടുത്തി.

അരീക്കോട്: മുസ്ലിം സമുദായത്തെ അപരവത്കരിക്കാൻ സംഘ് പരിവാർ നടത്തുന്ന നുണ പ്രചാരണങ്ങളെ സാധൂകരിക്കുന്നത്
സി.പി.എം നേതാക്കൾ അവസാനിപ്പിക്കണമെന്ന് കെ.എൻ.എം മർകസുദ്ദഅവ ജില്ലാ പ്രതിനിധി സമ്മേളനം (എൻ വിഷൻ -24 ) ആവശ്യപ്പെട്ടു. മുസ്ലിം ഭൂരിപകഷ പങ്കാളിത്തത്തോടെയുള്ള തെരഞ്ഞെടുപ്പ് വിജയങ്ങളെയും വ്യായാമ മുറകളെയുമെല്ലാം വർഗീയ തീവ്രവാദ ചാപ്പ കുത്തുന്നത് കടുത്ത അപരാധമാണ്. മുസ്ലിം സമുദായത്തിൻ്റെ പൊതു ഇടങ്ങളിലെ പങ്കാളിത്തത്തെ ദുരൂഹതയിലാക്കുന്നത് സംഘ് പരിവാറിന് വഴി ‘തുറക്കലാണെന്ന യാഥാർത്ഥ്യം സി.പി.എം നേതാക്കൾ ഇനിയെങ്കിലും ഉൾകൊള്ളണമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.

ജിന്ന് മനുഷ്യ ശരീരത്തിൽ കയറുമെന്നും രോഗമുണ്ടാക്കുമെന്നും ജിന്ന് ചികിത്സയും മാരണവും ക്രൂടോതവും ഫലിക്കുമെന്നുമൊക്കെയുളള അന്ധവിശ്വാസങ്ങളെ പുനരുജ്ജീവിപ്പിക്കാനുള്ള നവയാഥാസ്ഥിതിക ശ്രമങ്ങൾക്കെതിരെ വിശ്വാസികൾ ജാഗ്രവത്താവണം. മുജാഹിദ് പ്രസ്ഥാനത്തിൻ്റെ പേരിൽ അന്ധ വിശ്വാസ പ്രചാരണം നടത്തുനവർക്കെതിരെ ശക്തമായ ആദർശ പ്രതിരോധം തീർക്കുമെന്ന് സമ്മേളനം വ്യക്തമാക്കി. കെ എൻ എം മർക്കസു ദഅവ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.എം സൈതലവി എഞ്ചിനീയർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഡോ. യു പി യഹ് യാഖാൻ മദനി അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ എം അഹ്മദ് കുട്ടി മദനി എടവണ്ണ, എം ടി മനാഫ് മാസ്റ്റർ, കെ .പി അബ്ദുറഹ്മാൻ സുല്ലമി, അബ്ദു ലത്തീഫ് കരുസമ്പുലാക്കൽ,ഡോ.ജാബിർ അമാനി, ബിപിഎ ഗഫൂർ, കെ അബ്ദുൽ അസീസ് മദനി, എം.പി അബ്ദുൽകരീം സുല്ലമി ,കെ. അബ്ദുൽ അസീസ് മാസ്റ്റർ, എ.നൂറുദ്ദീൻ, വി ടി ഹംസ,കെ എം ബഷീർ, ശാക്കിർ ബാബു കുനിയിൽ, അബ്ദുറഷീദ് ഉഗ്രപുരം, ശംസുദ്ധീൻ അയനിക്കോട്, ഫാസിൽ ആലുക്കർ, ബിലാൽ പുളിക്കൽ സംസാരിച്ചു.

അരീക്കോട് : അരീക്കോട് ടൗണിലെ പാതയോരങ്ങളിൽ അലങ്കാര ചെടികൾ വെച്ചു പിടിപ്പിക്കുന്ന ‘ഹരിതാഭം’ പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ നൗഷർ കല്ലട നിർവ്വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. സുഹൂദ് മാസ്റ്റർ, എൻ.വി ദാവൂദ് സാഹിബ് തുടങ്ങിയവർ സംബന്ധിച്ചു.

അരീക്കോട്‌: മലപ്പുറം ജില്ലാ അത്‌ലറ്റിക്സ്‌ അസോസിയേഷൻ സംഘടിപ്പിക്കുന്ന 29-ആമത്‌ ക്രോസ്‌ കൺട്രി ചാമ്പ്യൻഷിപ്പിൽ സുല്ലമുസ്സലാം സയൻസ്‌ കോളേജ്‌ ഓവറോൾ ജേതാക്കളായി.

പരപ്പേരി സ്പോർട്സ്‌ അക്കാദമിയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ അണ്ടർ 20, അണ്ടർ 18, അണ്ടർ 16 വിഭാഗത്തിലും പെൺകുട്ടികളുടെ അണ്ടർ 18 വിഭാഗത്തിലും ഒന്നാം സ്ഥാനം നേടി 26 പോയിന്റുമായാണു സുല്ലമുസ്സലാം സയൻസ്‌ കോളേജ്‌ ചാമ്പ്യൻഷിപ്പ്‌ കരസ്ഥമാക്കിയത്‌. 17 പോയന്റോടെ കെ എച്ച്‌ എം എസ്‌ ആലത്തിയൂർ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

അരീക്കോട് : ആധുനിക ലോകത്ത് അറബിഭാഷ തുറന്നിടുന്ന തൊഴിൽപരവും സാങ്കേതികവും സാഹിത്യപരവുമായ സാധ്യതകൾ സമൂഹവും ഭരണകൂടങ്ങളും തിരിച്ചറിയണമെന്നും
നമുക്കിടയിലെ അറബിക് പരിഭാഷകളും
മലയാളത്തിൽ നിന്നും മറ്റും അറബിയിലേക്ക്
വിവർത്തനം ചെയ്യപ്പെടുന്നതും സാഹിത്യപരമായ സാധ്യതകളാണ്. ഇതിനെക്കുറിച്ച് നാം ബോധവാന്മാരാവണമെന്നും അറബിയുടെ സാംസ്കാരിക പ്രാധാന്യം മനസ്സിലാക്കി ബന്ധപ്പെട്ടവർ
അവസരങ്ങൾ തുറന്നിടണമെന്നും റിട്ടയേഡ് അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ അരിക്കോട് സബ്ജില്ല സംഘടിപ്പിച്ച അറബിക് സെമിനാർ ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര അറബിക് ദിനാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച അറബിക് സെമിനാർ
ചരിത്ര ഗവേഷകനും ഭാഷാപണ്ഡിതനുമായ
ഡോ. പി.കെ അബ്ദുറസാഖ് സുല്ലമി ഉദ്ഘാടനം ചെയ്തു.

ആർ എ.ടി.എഫ് സബ്ജില്ലാ പ്രസിഡൻ്റ് വി.പി ശിഹാബുദ്ദീൻ അൻവാരി ആധ്യക്ഷം വഹിച്ചു.
ഡോ. എ. ഐ വിലായത്തുല്ല, ഡോ. എം.ടി അബ്ദുസ്സത്താർ, ഡോ. എം അബ്ദുറസാഖ് സുല്ലമി, പ്രൊഫ: എൻ വി.സകരിയ്യ , പ്രൊഫ:കെ. മായിൻകുട്ടി സുല്ലമി,വൈ. പി അബൂബക്കർ മാസ്റ്റർ, അറബി നോവലിസ്റ്റ് അലി എം. മൂർക്കനാട്, വൈ. കെ അബ്ദുല്ല, അറബി കവികളായ പ്രൊഫ: എം. മുഹമ്മദ് ത്വയ്യിബ് സുല്ലമി, മുഹമ്മദ് ഖർളി, ആർ. എ.ടി.എഫ്. സംസ്ഥാന സെക്രട്ടരി കെ. അബ്ദുസ്സലാം സുല്ലമി, സബ് ജില്ലാ സെകട്ടരി എ. എം റഫീഖ് പെരുമ്പറമ്പ, ട്രഷറർ, ശിഹാബുദ്ദീൻ ഒതായി,  കെ. സുലൈമാൻ അരീക്കോട്, സി.എൻ അസൈനാർ, എൻ. എ കരീം തൃക്കളയൂർ, കലിമുല്ല തെരട്ടമ്മൽ, എം. ഖാസിം മൂർക്കനാട്, അബ്ദുറസാഖ് ഇരിവേറ്റി,വനിതാ വിംഗ് ഭാരവാഹികളായ പി.എസ്. മൈമൂന, എം.കെ. ജമീല ചെമ്ര കാട്ടൂർ, വി.സി സഫിയ പ്രസംഗിച്ചു.
ശ്രീനാരായണ ഗുരു ഓപ്പൻ യൂനിവേഴ്സിറ്റി അറബിക് പി.ജി അക്കാദമിക് ചെയർമാൻ ഡോ. ഹുസൈൻ മടവൂർ മുഖ്യപ്രഭാഷണം നടത്തി.

ഊർങ്ങാട്ടിരി : കാട്ടാന ആക്രമണം രൂക്ഷമായ ഊർങ്ങാട്ടിരിയിൽ സർക്കാർ കയ്യും കെട്ടി നോക്കി നിക്കുന്നതിനെതിരെയും പുതിയ വനം നിയമ ഭേദഗതിയെയും പ്രതിഷേധിച്ച് കൊണ്ട് ഊർങ്ങാട്ടിരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി കൊടുമ്പുഴ ഫോറെസ്റ്റ് ഓഫിസിലേക്ക് ലോങ് മാർച്ച്‌ നടത്തി. എപി അനിൽ കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ അനൂപ് മൈത്ര അധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ്‌ ഇ.എ കരീം മാർച്ച്‌ ഫ്ലാഗ് ഓഫ് ചെയ്തു.

അരീക്കോട്: സഖാവ് എം മമ്മദ് ചെറിയാൻക്കയു ടെ 10 ആം ചരമദിനത്തിൽ കൊഴക്കോ ട്ടൂരിൽ അനുസ്മരണ ദിനം സംഘടിപ്പിച്ചു. പരിപാടി സിപിഐഎം അരീക്കോട് ഏരിയ സെക്രട്ടറി എൻ കെ ഷൗക്കത്തലി ഉദ്ഘാടനം നിർവഹിച്ചു
സംസാരിച്ചു. പി സാദിക്ക് സ്വാഗതം പറഞ്ഞ ചടങ്ങ് സുരേഷ് മാസ്റ്റർ തയ്യിൽ അധ്യക്ഷത വഹിച്ചു. സിപിഐഎം അരീക്കോട് ലോക്കൽ സെക്രട്ടറി കെ. സാദിൽ,എം. ടി മുസ്തഫ,വാർഡ്‌ മെമ്പർ ശ്രീജ അനിയൻ,കെ. ടി മുഹമ്മദ്‌, നാരായണൻ. സി,ഒ. എം അലി, ടി. സലീം തുടങ്ങിയവർ സംസാരിച്ചു. പഴയകാല പാർട്ടി പ്രവർത്തകനും ദേശാഭിമാനി ഏജന്റുമായ കൊല്ലത്തൊടി ഷൗക്കത്തലിയെ ചടങ്ങിൽ ആദരിച്ചു. ഹനീഫ ഒറ്റകത്ത് നന്ദി പറഞ്ഞു.

കാവനൂർ: പരിവാർ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി നേഷണൽ ട്രസ്റ്റിന് കീഴിൽ വരുന്ന പഞ്ചായത്തിലെഭിന്നശേഷി വിഭാഗത്തിൽ പെട്ട കുടുബങ്ങളൊന്നിച്ച് സൗജന്യ ഊട്ടി ടൂർ സംഘടിപ്പിച്ചു. ശാരീരിക മാനസിക പ്രയാസങ്ങളനുഭവിക്കുന്ന കുടുബങ്ങളുടെ വളർച്ചക്കനുയോജ്യമായ വിനോദേവും പഠനവും ലക്ഷ്യം വെച്ചായിരുന്നു യാത്ര. ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ ഇ പി മുജീബ്, പരിവാർ ബ്ളോക്ക് നേതാക്കളായ സൈനുദ്ധീൻ പൊന്നാട് സലാം കുഴിമണ്ണ എന്നിവരുടെ സാനിധ്യത്തിൽ കാവനൂർ പഞ്ചായത്ത് പ്രസിഡന്റ് പി വി ഉസ്മാൻ സാഹിബ്‌ ഫ്ളാഗ് ഓഫ് ചെയ്തു.

ജന്മനാമാനസികവൈകല്യമനുഭവിച്ച് വീടിനകത്ത് തന്നെ ജീവിതം തളച്ചിടപെട്ട കുടുബങ്ങൾക്ക് ടൂർ ഒരു നവ്യാനുഭവമായി. പരിവാറിന്റെ ഈ സധുധ്യമം വിജയിപ്പിച്ചെടുക്കുന്നതിൽ സഹകരിച്ച മാന്യ വെക്തിത്വങ്ങളെ പരിവാർ കമ്മറ്റി മുക്തകണ്ടം പ്രശംസിച്ചു. പരിവാർ പഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ, സെക്രട്ടറി സിപി മാസ്റ്റർ, എംപി നാസർ, അലവിക്ക അബ്ദുള്ള മൗലവി എന്നിവർ നേതൃത്വം നൽകി.

അരീക്കോട് : അരീക്കോട് എസ്.ഒ.ജി ക്യാമ്പിലെ പോലീസ് കമാൻഡൊ വിനീതിൻ്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നും ഉത്തരവാദികളായ മേലുദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടും മലപ്പുറം ജില്ലാ യൂത്ത് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അരീക്കോട് എസ്.ഒ.ജി ക്യാമ്പ് ഓഫീസ് മാർച്ച് ഡി.സി.സി പ്രസിഡൻ്റ് വി.എസ് ജോയി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ഹാരിസ് മുതൂർ അധ്യക്ഷത വഹിച്ചു.പരിപാടിയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ പി.പി മുഹമ്മദ് ഷിമിൽ, ഇ സഫീർജാൻ, കെ.എസ്.യു ജില്ലാ പ്രസിഡൻ്റ് ഇ.കെ അൻഷിദ്, നിസാം കരുവാരക്കുണ്ട്,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എ.ഡബ്ല്യു അബ്ദുറഹ്മാൻ, അനൂപ് മൈത്ര, അഷറഫ് കുഴിമണ്ണ, ഇർഷാദ് ആര്യൻതൊടിക,സക്കീര്‍ ചോക്കാട്, അഫ്സില ഷഫീഖ്, പി.ജുനൈസാദ്, ഇ.സുഹൈൽ, ജവാദ് തൃക്കളയൂർ തുടങ്ങിയവർ സംസാരിച്ചു.ജില്ലാ പ്രസിഡണ്ട് ഉള്‍പ്പെടെ ആറ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.