അരീക്കോട്: നവീകരിച്ച എസ്.എസ്.എഫ് അരീക്കോട് ഡിവിഷൻ സ്റ്റുഡൻസ് സെൻ്റർ ഉദ്ഘാടനം കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ഈസ്റ്റ് ജില്ലാ ഉപാധ്യക്ഷൻ വടശ്ശേരി ഹസ്സൻ മുസ്‌ലിയാർ നിർവഹിച്ചു. കെ.പി.എച്ച് തങ്ങൾ കാവനൂർ പ്രാർത്ഥന നിർവഹിച്ചു. കേരള മുസ്ലിം ജമാഅത്ത് അരീക്കോട് സോൺ ജനറൽ സെക്രട്ടറി അസീസ് മാസ്റ്റർ, എസ്.വൈ.എസ് പ്രസിഡണ്ട് മുജീബ് റഹ്മാൻ അഹ്സനി, എസ്.എം.എ മേഖലാ സെക്രട്ടറി മുഹമ്മദ് മുസ്ലിയാർ തുടങ്ങിയവർ സംസാരിച്ചു. ഡിവിഷൻ സെക്രട്ടറി റാഫി കുറ്റൂളി സ്വാഗതവും ഹാത്തിം ഷഹൽ നന്ദിയും പറഞ്ഞു.
Author
admin

Comments are closed.