കിഴുപറമ്പ്: പ്രത്യേക ശ്രദ്ധയും പരിഗണയും അർഹിക്കുന്ന കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ട് വരുന്നതിനും എല്ലാവരെയും ഒന്നിച്ച് മികവിലേക്ക് ഉയർത്തുന്നതിനുമായി കിഴുപറമ്പ് GVHSS ൽ രൂപം നൽകിയ ഹെലൻ കെല്ലർ ക്ലബ്ബ് പ്രവർത്തനം തുടങ്ങി. തിരഞ്ഞെടുക്കപ്പെട്ട 80 ഓളം രക്ഷിതാക്കൾക്കും അധ്യാപകർക്കും രണ്ട് ഘട്ടമായാണ് പരിശീലനം നൽകിയത്. എസ്എംസി ചെയർമാൻ എം.ഇ ഫസൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് ഇ.സി ജുമൈലത്ത് അധ്യക്ഷത വഹിച്ചു. ബ്ആർസി ട്രയിനർ കെ.രഞ്ജിത് മുഖ്യാതിഥിയായിരുന്നു. കോർഡിനേറ്റർ കെ. റാഹത്ത് ക്ലബ്ബ് പ്രവർത്തനങ്ങൾ വിശദീകരിച്ചു. പിടിഎ വൈസ് പ്രസിഡൻറ് എം.കെ. അഫ്സൽ ബാബു, അംഗങ്ങളായ കെ.ടി. അൻവർ, കെ. മുനാദിർ, എം. സൈറാബാനു തുടങ്ങിയവർ പ്രസംഗിച്ചു. സ്പെഷൻ ഫാക്കൽറ്റി സുനിയ ലിറാർ ക്ലാസ് നയിച്ചു. സിനിയർ അസിസ്റ്റൻറ് പി.ജെ. പോൾസൺ സ്വാഗതവും സി.എ.ഷാഹിന നന്ദിയും പറഞ്ഞു. അധ്യാപകരായ വി .ഷഹിദ്, ടി.രാമചന്ദ്രൻ, കെ.സൈഫുദ്ധീൻ, പി. നൗഷാദ്, സി.കെ. പ്രവീൺ, കെ. സൗബിന, ടി.ഷിജി, എ. സജീന, കെ.ടി. ഖാലിസ തുടങ്ങിയവർ നേതൃത്വം നൽകി.
Comments are closed.