അരീക്കോട്: മുൻ പ്രധാന മന്ത്രിയും വിഖ്യാത സാമ്പത്തിക വിദഗ്ധനുമായ മൻമോഹൻ സിങ്ങിനും. മലയാളത്തിന്റെ അക്ഷര മുറ്റം എം.ടി വാസുദേവൻ നായർക്കും ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ഓൾഡ് ഫൈറ്റെർഴ്സ് അരീക്കോട് സൗഹൃദ ഫുട്ബാൾ മത്സരം സംഘടിപ്പിച്ചു.
പത്തനാപുരം ടർഫ് ഗ്രൗണ്ടിൽ നടന്ന വാശിയേറിയ ഫുട്ബാൾ മത്സരം യുഎഇ സിപിടി ട്രഷറർ ദുബായ് ഈസ്റ്റ്‌ന്റെ രക്ഷാധികാരിയുമായ എം.പി കുഞ്ഞാണി എന്ന മഹ്ബൂബ് ഉദ്ഘാടനം ചെയ്തു. കുഞ്ഞാൻ സി. നായകനായ ടീമും അഷ്‌റഫ് കെ നായകനായ ടീമും തമ്മിലുള്ള മത്സരം 4:3ന് കുഞ്ഞാൻ ടീം വിജയിച്ചു. ഇരു ടീമുകളിലായി ഡോ. സഫറുള്ള കെ, സലാം എൻ, സമീർ കെ.പി, ഡോ. അനിൽകുമാർ, അഡ്വ: സഫീർ എം.ടി, ജമാൽ കെ, മുജീബ് എം, മുഹമ്മദലി ടി.പി, സാജിദ് പി.കെ, സജീർ കെ.പി, മുഹമ്മദ് ടി.പി, ബാബു പി.ബി, യൂനുസ് എൻ, ജനീസ് വി, മുഹമ്മദലി ടി എന്നിവർ ഭൂട്ടണിഞ്ഞു. യൂനുസ് എൻ മികച്ച കളിക്കാരനും സീസണിലെ മികച്ച കളിക്കാരനായി റസാക്ക് ടിപിയെയും, മികച്ച ഗോൾ കീപ്പറായി മുഹമ്മദ് ടി.പിയെയും തിരെഞ്ഞെടുത്തു.
കുഞ്ഞാണി എം പി (മഹ്ബൂബ് ), അബ്ദുൽനാസർ എം, സലാം നാലകത്ത് എന്നിവർ ആദരാഞ്ജലികളർപ്പിച്ചു സംസാരിച്ചു.
Comments are closed.