അരീക്കോട്: അരീക്കോട് ഉപഭോക്തൃ സമിതി സംസ്ഥാന മാസ്റ്റേഴ്സ് മീറ്റിൽ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് നേട്ടം കൈവരിച്ച അത്‌ലറ്റുകളെ ആദരിച്ചു. കാസറഗോഡ് നീലേശ്വരത്തിൽ വെച്ച് നടന്ന സംസ്ഥാന മാസ്റ്റേഴ്സ് മീറ്റിൽ മലപ്പുറം ജില്ല സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം നേടിയിരുന്നു. കൂടാതെ ഉപഭോക്തൃ സമിതി നടത്തിയ ക്വിസ് മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ 1 ഇൻഷ, 2 മിൻഷ എന്നീ വിദ്യാർത്ഥിനികൾക്ക് ക്യാഷ് അവാർഡും ഉപഹാരവും നൽകി. കഴിഞ്ഞ ഷാർജ രാജ്യാന്തര പുസ്തക മേളയിൽ നാല് പുസ്തകങ്ങൾ പ്രകാശനം ചെയ്ത സൈകോളജിക്കൽ കൌൺസിലറും മൊട്ടിവേഷൻ സ്പീക്കറുമായ എം.എ സുഹൈലിനെ ചടങ്ങിൽ ആദരിച്ചു.
എൻ. അബ്ദുറഹീം സ്വാഗതം പറഞ്ഞ ചടങ്ങിൽ അബ്ദുന്നാസിർ മാടത്തിങ്ങൽ ആദ്യക്ഷനായി. ആശംസകളർപ്പിച്ച് ലുകുമാൻ പി.എം, യാകൂബ് സി, സുഹൈൽ എം, അബ്ദുല്ലത്തീഫ് സി, നാസർ എ, സലാം പനോളി, ഷീജ പി.സി, സാവിത്രി ടീച്ചർ, ചീമാടൻ മുനീർ എന്നിവർ സംസാരിച്ചു. മുതിർന്ന അന്താരാഷ്ട്ര താരം സമദ് മാസ്റ്ററെ ചടങ്ങിൽ പ്രത്യേകം ആദരിച്ചു. ചടങ്ങിൽ മലയാള സാഹിത്യ സാമ്രാട്ട് എം.ടി വാസുദേവൻ നായർക്കും മുൻ പ്രധാന മന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ മൻമോഹൻ സിങ്ങിനും അനുശോചനം രേഖപ്പെടുത്തി.
Comments are closed.