അരീക്കോട്: ഹൃദ്രോഗവും പക്ഷാഘാതവും തടയാനുള്ള മികച്ച മാർഗ്ഗങ്ങൾ ശരിയായ വ്യായാമവും ഭക്ഷണനിയന്ത്രണവും ആണെന്ന് അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടന്ന അരീക്കോട് ആരോഗ്യകൂട്ടായ്മയുടെ പരിശീലന പരിപാടിയിൽ ഡോക്ടർ ഹമീദ് ഇബ്രാഹിം പറഞ്ഞു. ജീവിതശൈലിരോഗങ്ങൾ നിയന്ത്രിക്കാൻ ശരിയായ വ്യായാമവും ഭക്ഷണശീലങ്ങളും അനിവാര്യമാണെന്നും, ഇത് ഹാർട്ട് അറ്റാക്ക്, സ്ട്രോക്ക് തുടങ്ങിയ അപകടകരമായ അവസ്ഥകൾ തടയാനുള്ള പ്രധാന മാർഗമാണെന്നും അദ്ദേഹം ആരോഗ്യമേളയിൽ വിശദീകരിച്ചു.

പരിപാടിയിൽ എം.പി. മഹബൂബ് (കുഞ്ഞാണി) ട്രെയിനർ സി. ജാഫറിന് ഉപഹാരം നൽകി. ഡോക്ടർ ലുകുമാൻ, ടി. സലീം, എൻ.വി. സകരിയ, അബ്ദുൽ നാസർ എം. തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Author

Comments are closed.