Author

admin

Browsing

കിഴിശ്ശേരി: കുഴിഞ്ഞൊളം സ്വദേശി കുന്നൻ അബ്‌ദുറഹിമാൻ മുസ്ല്യാർ കണ്ണൂരിൽ ജോലി സ്ഥലത്ത് കിണർ പണിക്കിടെ കിണറ്റിൽ വീണ് മരണപ്പെട്ടു. മൃതദേഹം കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.

ഊർങ്ങാട്ടിരി: തെരട്ടമ്മൽ അങ്കണവാടിയുടെ വാർഷികാഘോഷവും ശാരദ ടീച്ചർക്കുള്ള യാത്രയയപ്പും തെരട്ടമ്മൽ എ.എം.യു.പി സ്കൂളിൽ വെച്ച് നടന്നു. വാർഡ് മെമ്പർ ജമീല നജീബിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി ഊർങ്ങാട്ടിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിഷ സി വാസു ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക്ക് ശേഷം 3.30 മുതൽ ആരംഭിച്ച പരിപാടിയിൽ ഊർങ്ങാട്ടിരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിജോ ആന്റണി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം മുഹമ്മദ്‌ കുട്ടി, മെമ്പർ അനുരൂപ്, ഐസിഡിഎസ് ഓഫീസർ ബാസിമ, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ കെ ഷൗക്കത്തലി, അലിമാൻ കൈതറ, ഖദീജ ടീച്ചർ എന്നിവർ പങ്കെടുത്തു. പൂർവ്വ വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും നാട്ടുകാരുടേയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ പരിപാടിക്ക് എ.എൽ.എം.എസ്.സി അംഗങ്ങളായ ബിന്ദു ടീച്ചർ, അസീസ് മാസ്റ്റർ, അബ്ദുൽ ലത്തീഫ് സി, നാദിഷ് ബാബു കെ സി, സുബൈർ മാസ്റ്റർ, റസാഖാക്ക, അബ്ദുന്നാസർ പാലത്തിങ്ങൽ എന്നിവരും കൂടാതെ ഉബൈദാജി, മുഹമ്മദ്‌ ശരീഫ് കെ പി, ജംഷീദ് ഒടുങ്ങാടൻ എന്നിവരും നേതൃത്വം നൽകി.

തിരുവനന്തപുരം : വേനൽ കടുക്കുന്ന സാഹചര്യത്തിൽ മൃഗസംരക്ഷണ വകുപ്പ് ക്ഷീര കർഷകർക്കായി ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചു. സൂര്യഘാതം ഏറ്റവും കൂടുതൽ സംഭവിക്കാൻ സാധ്യതയുള്ള രാവിലെ 11 മുതൽ വൈകിട്ട് നാലു വരെ പൊള്ളുന്ന വെയിലിൽ തുറസായ സ്ഥലത്തു മേയാൻ വിടുന്നത് ഒഴിവാക്കണം. 11നു മുൻപും നാലിനു ശേഷവും മാത്രം പശുക്കളെ മേയാൻ വിടണം.

തൊഴുത്തിൽ വായുസഞ്ചാരം ഉറപ്പാക്കണം. ഫാൻ സജ്ജീകരിക്കുന്നതു തൊഴുത്തിലെ ചൂട് കുറയ്ക്കാൻ സഹകരമാവും. മേൽക്കൂരയ്ക്ക് മുകളിൽ പച്ചക്കറി പന്തൽ / തുള്ളി നന/ സ്പ്രിങ്ക്‌ളർ / നനച്ച ചാക്കിടുന്നത് ഉത്തമമാണ്. ശുദ്ധമായ തണുത്ത കുടിവെള്ളം ദിവസത്തിൽ എല്ലാ സമയവും ലഭ്യമായിരിക്കണം (കറവപശുക്കൾക്ക് 80- 100 ലിറ്റർ വെള്ളം / ദിവസം) ധാരാളം പച്ചപ്പുല്ല് തീറ്റയായി ലഭ്യമാക്കണം.മികച്ച ഖരാഹാരം അഥവാ കാലിത്തീറ്റ രാവിലെയും വൈകിട്ടുമായും വൈക്കോൽ രാത്രിയിലുമായി പരിമിതപ്പെടുത്തണം.

ചൂടും ഈർപ്പവും (ഹ്യൂമിഡിറ്റി) കൂടിയ പകൽ സമയങ്ങളിൽ നനയ്ക്കുന്നത് മൂലം കന്നുകാലികളുടെ ശരീരം പെട്ടെന്ന് തണുക്കുകയും തുടർന്ന് ശരീരോഷമാവ് സ്വയം നിയന്ത്രിക്കുന്നതിലേക്കായി കുറച്ചു സമയത്തിന് ശേഷം ശരീരോഷ്മാവ് സ്വയം വർദ്ധിക്കുന്നതിനും മറ്റു അസ്വസ്ഥതകൾക്കും കാരണമാകും. താരതമ്യേന ചൂട് കുറഞ്ഞ രാവിലെയും വൈകീട്ടും മാത്രം കന്നുകാലികളെ നനയ്ക്കാൻ ശ്രദ്ധിക്കണം.

കനത്ത ചൂട് മൂലം കന്നുകാലികളിൽ കൂടുതൽ  ഉമിനീർ നഷ്ടപ്പെടുന്നത്   മൂലം ദഹനക്കേടും വയറിളക്കവും ഉണ്ടാകാൻ സാധ്യതയുണ്ട്. ധാതുലവണ മിശ്രിതംഅപ്പക്കാരംവിറ്റാമിൻ എഉപ്പ്പ്രോബയോട്ടിക്‌സ് എന്നിവ ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം കറവപ്പശുക്കളുടെ തീറ്റയിൽ ഉൾപ്പെടുത്തണം. വേനൽ ചൂട്  മൃഗങ്ങളുടെ ശരീര സമ്മർദ്ദം കൂട്ടുകയും പ്രതിരോധശേഷി കുറയ്ക്കുകയും ചെയ്യുന്നു. ചൂടുകാലത്തു  ബാഹ്യ പരാദങ്ങളായ പട്ടുണ്ണിചെള്ള്പേൻ ഈച്ച തുടങ്ങിയവ പെറ്റുപെരുകുന്ന സമയമായതിനാൽ   അവ പരത്തുന്ന മാരകരോഗങ്ങളായ തൈലേറിയാസിസ്അനാപ്ലാസ്‌മോസിസ്ബബീസിയോസിസ് എന്നിവ കൂടുതലായി കണ്ടു വരുന്നു. ചൂട് കാലത്തു ഇത്തരം ബാഹ്യപരാദങ്ങളെ നിയന്ത്രിക്കുന്നതിനുള്ള മുൻകരുതൽ കൂടി കർഷകർ സ്വീകരിക്കണം.

ബാക്ടീരിയ പരത്തുന്ന അകിടുവീക്കം വേനൽക്കാലത്തു സാധാരണ കണ്ടുവരുന്ന അസുഖമാണ്. ഇതു നിയന്ത്രിക്കുന്നതിനു കറവയുള്ള മൃഗങ്ങളുടെ അകിടിൽ നിന്നും പാൽ പൂർണമായി കറന്ന് ഒഴിവാക്കേണ്ടതും ചൂട് കുറഞ്ഞ രാവിലെയും വൈകിട്ടുമായി കറവ ക്രമീകരിക്കണം. കൃഷിപ്പണിക്കുപയോഗിക്കുന്ന കന്നുകാലികളെ രാവിലെ 11 മുതൽ വൈകിട്ടു നാലു വരെയുള്ള  സമയങ്ങളിൽ കൃഷിപ്പണിക്കായി നിയോഗിക്കരുത്. പ്രാദേശികമായി പുറപ്പെടുവിക്കുന്ന കാലാവസ്ഥ മുന്നറിയിപ്പുകൾ പാലിക്കുകയും മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യണം.

സൂര്യാഘാത ലക്ഷണങ്ങളും ശ്രദ്ധിക്കണം. തളർച്ചഭക്ഷണം വേണ്ടായ്കപനിവായിൽ നിന്നും നുരയും പതയും വരികവായ തുറന്ന ശ്വസനംപൊള്ളിയ പാടുകൾ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ  വിദഗ്ദ്ധ ചികിത്സ തേടണം.

സൂര്യാഘാതമേറ്റാൽ ആദ്യം ചെയ്യേണ്ടത്

1. തണുത്ത വെള്ളം തുണിയിൽ മുക്കി   ശരീരം നന്നായി തുടയ്ക്കുക.

2. കുടിക്കാൻ ധാരാളം വെള്ളം നൽകുക

വേനൽക്കാലത്ത് അരുമ മൃഗങ്ങളുടെ പരിപാലനം

·വളർത്തു മൃഗങ്ങൾക്ക്  എല്ലായ്‌പ്പോഴും  ശുദ്ധമായ  തണുത്ത ജലം കുടിയ്ക്കാൻ പാകത്തിന് എല്ലാസമയത്തും  ലഭ്യമാണെന്ന് ഉറപ്പാക്കുക.

·പകൽ സമയത്തു അടച്ചിട്ടതും വായു സഞ്ചാരമില്ലാത്തതുമായ മുറികളിൽ അരുമമൃഗങ്ങളെ  പാർപ്പിക്കരുത്.

·ഫാനുകളോ എയർ കൂളറുകളോ ഉള്ള മുറികളിൽ  പകൽ സമയങ്ങളിൽ അരുമ മൃഗങ്ങളെ പാർപ്പിക്കുന്നതു അഭികാമ്യം ആയിരിക്കും.

·രോമം കൂടിയ ഇനത്തിൽ പെട്ട അരുമ മൃഗങ്ങളെ  വേനൽക്കാലത്തു ഗ്രൂമിംഗിന് വിധേയമാക്കി അവയുടെ രോമക്കെട്ടുകളുടെ അളവു കുറയ്ക്കുന്നത് ചൂട് കുറക്കുന്നതിന് സഹായകരമാകും.

·കോൺക്രീറ്റ്/ ടിൻ ഷീറ്റുകൊണ്ടുള്ള  കൂടുകളുടെ മേൽക്കൂരകളിൽ നനഞ്ഞ ചണം ചാക്ക് വിരിക്കുന്നതും ഇടയ്ക്കിടയ്ക്ക് ചാക്കിൽ വെള്ളം തളിക്കുന്നതും കൂടുകളിൽ ചൂട് കുറക്കുന്നതിന് സഹായകരമായിരിക്കും.

·രാവിലെ ഒൻപതു മണി മുതൽ  വൈകീട്ട് നാല് മണി  വരെയുള്ള സൂര്യപ്രകാശത്തിനു ചൂട് വളരെ  കൂടുതലായതിനാൽ അവയെ പാർപ്പിച്ചിരിക്കുന്ന കൂടുകളിൽ നേരിട്ട് സൂര്യപ്രകാശം പതിയ്ക്കാതിരിക്കാൻ    ശ്രദ്ധിക്കുക.

·ശുദ്ധമായ കുടിവെള്ളത്തോടൊപ്പം വിറ്റാമിൻ തുള്ളിമരുന്നുകൾ  നൽകുന്നത് ചൂടുകാലത്തു ഓമന മൃഗങ്ങൾക്കുണ്ടാകുന്ന  അസുഖങ്ങൾക്ക് പ്രതിരോധം തീർക്കാൻ സഹായകരമായിരിക്കും

·ചൂടുകാലത്തു  ബാഹ്യ പരാദങ്ങൾ  പെറ്റുപെരുകുന്ന സമയമായതിനാൽ   ബാഹ്യപരാദങ്ങളെ നിയന്ത്രിക്കുന്നതിനുള്ള മുൻകരുതൽ കൂടി അരുമ മൃഗങ്ങളുടെ ഉടമസ്ഥർ സ്വീകരിക്കേണ്ടതാണ്.

·ചൂട് കൂടിയ  ഉച്ച സമയങ്ങളിൽ  ആഹാരം നൽകാതെ ചൂട്കുറവുള്ള സമയങ്ങളിൽ  പ്രത്യേകിച്ച്  രാവിലെയും വൈകീട്ടും   പല നേരങ്ങളിലായി എളുപ്പം ദഹിക്കുന്ന ആഹാരം നൽകുന്നതാണ് നല്ലത്.

·അടച്ചിട്ട കാറുകളിൽ അരുമ മൃഗങ്ങളെ  ഒറ്റക്കാക്കി ഉടമസ്ഥർ പുറത്തുപോകരുത് .

·വളർത്തു മൃഗങ്ങളുമായുള്ള വാഹനത്തിലെ യാത്രകൾ  കഴിവതും രാവിലെയും വൈകിട്ടുമായി ക്രമീകരിക്കേണ്ടതാണ്.

·യാത്രകളുടെ ഇടവേളകളിൽ   ശുദ്ധമായ കുടിവെള്ളം  നൽകേണ്ടതാണ്.

·ചൂട് കൂടിയ പകൽ സമയങ്ങളിൽ റോഡിലോ കോൺക്രീറ്റ് നടപ്പാതയിലോ അരുമ മൃഗങ്ങളെ നടത്തരുത്.

·ചൂട് കുറഞ്ഞ രാവിലെയും വൈകീട്ടും മാത്രം അരുമ മൃഗങ്ങളെ നടത്താനും വ്യായാമത്തിനും കൊണ്ട് പോകാൻ ശ്രദ്ധിക്കേണ്ടതാണ്.

സൂര്യാഘാതത്തിന്റെ ലക്ഷണങ്ങൾ

·ശരീരോഷ്മാവ് വർധിക്കുക 

·അമിതമായ ശ്വാസോച്ഛാസം

·സാധാരണ ഗതിയിലും കൂടുതലായി ഉമിനീർ കാണുക

·വിറയൽ

·തളർന്നു വീഴുക

·ആഹാരം കഴിയ്ക്കാതിരിക്കുക

·ക്ഷീണം

·ഛർദി

സൂര്യാഘാതമേറ്റാൽ ആദ്യം ചെയ്യേണ്ടത്

1. സൂര്യാഘാതമേറ്റാൽ ഉടൻ തന്നെ തണലുള്ള സ്ഥലത്തേക്ക് മാറ്റുക.

2. തണുത്ത വെള്ളം തുണിയിൽ മുക്കി   ശരീരം നന്നായി തുടയ്ക്കുക.

3. കുടിക്കാൻ തണുത്ത വെള്ളം നൽകുക.

4. ഉടൻ തന്നെ വിദഗ്ദ്ധ ചികിത്സ തേടുക

വിളയിൽ: പളളിമുക്ക് ചാലോടിയിൽ തൊട്ടിപറമ്പൻ അബ്ദുല്ല എന്ന കുഞ്ഞു എന്നവർ മരണപെട്ടു. മയ്യത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 7.30 ന് പളളിമുക്ക് വലിയ ജുമാ മസ്ജിദിൽ. മക്കൾ മോയിൻ കുട്ടി,ഇബ്രാഹിം, അബൂബക്കർ, ജാഫർ, ആസിഫ്, സിദ്ദീഖ്, ശഹർബാന്.

അരീക്കോട്: അരീക്കോട് ബ്ലോക്ക് പരിവാർ പ്രസിഡൻ്റ് ജാഫർ ചാളകണ്ടിയുടെ ആദ്യക്ഷതിയിൽ നടന്ന പരിപാടി മലപ്പുറം ജില്ലാ പരിവാർ പ്രസിഡൻ്റ് ലത്തീഫ് മഞ്ചേരി ഉദ്ഘാടനം ചെയ്തു. നാസർ അരീക്കോട് സ്വാഗതം പറഞ്ഞ പരിപാടിയിൽ സെക്രട്ടറി അബ്ദുൽ സലാം കുഴിമണ്ണ റിപ്പോർട്ട് അവതരണവും വരവ് ചിലവ് കണക്ക് സൈനുദ്ധീൻ പൊന്നാടും നിർവ്വഹിച്ചു. പരിവാർ മുഖ്യ രക്ഷാധികാരി എം.പി.ബി ഷൗക്കത്ത് ആശംസകൾ അർപ്പിച്ചു. പുതിയ ഭാരവാകളെ തെരെടഞ്ഞെടുക്കാൻ ജില്ലാ പ്രസിഡൻ്റ് ലത്തീഫ് മഞ്ചേരി നേതൃത്യം നൽകി.

മൈത്ര: അംഗൻവാടി ടീച്ചർക്കുള്ള യാത്രയയപ്പും,കുട്ടികളുടെ കലാ വിരുന്നും മൈത്ര ബ്രിഡ്ജ് ഓഡിറ്റോറിയത്തിൽ വെച്ച നടന്നു. ടീച്ചർ കുള്ള ഉപഹാരം ഊർങ്ങാട്ടിരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ ജിഷ വാസു നിർവഹിച്ചു. ബ്ലോക്ക്‌ മെമ്പർ ജമീല അയ്യൂബ് ആദ്യക്ഷം വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ്‌ ഉത്ഘാടനം ചെയ്ത പരിപാടിയിൽ പഞ്ചായത്ത് മെമ്പർമാരായ കെ.സൈനബ, അലീമ കെ. ബാസിമ ഐ സി ഡി എസ് സൂപ്പർ വൈസർ, ഫിറോസ് പി, പി.അബ്ദുറഹ്മാൻ, ആലികുട്ടി, സകീർ കെ കുഞ്ഞുട്ടി, അലിഹസ്സൻ, ശിഹാബ് കെ, ഷമീർ അലി പി, പി.ടീ ബിചാപ്പു അലി പി.വി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ഷമീർ കെ നന്ദി പറഞ്ഞു.

അരീക്കോട്: അരീക്കോട് താഴത്തങ്ങാടി സ്വദേശിനിയായിരുന്ന പഴയ കാല റേഷൻ /അരി / നെല്ല് വ്യവസായിനി കെ.ടി ആയ്ചീവിതാത്ത എന്ന ആയിശുമ്മ പരേതനായ പുവ്വത്തി മുഹമ്മാക്കയുടെ ഭാര്യ മരണപ്പെട്ടിരിക്കുന്നു. മക്കൾ: പരേതനായ പുവ്വത്തി ലത്തീഫ്, കരീം മാഷ്, ശൗക്ക (റിയാദ്). മയ്യിത്ത് വെസ്റ്റ് പത്തനാപുരത്ത് കരീം മാസ്റ്ററുടെ വീട്ടിൽ. മയ്യിത്ത് നിസ്കാരം രാവിലെ 8:30 ന് വെസ്റ്റ് പത്തനാപുരം ജുമുഅത്ത് പള്ളിയിൽ വെച്ച് നടക്കും.

അരീക്കോട്: കഴിഞ്ഞ ദിവസം എടവണ്ണപ്പാറ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മരണപ്പെട്ട ഊർങ്ങാട്ടിരി തച്ചണ്ണ സ്വദേശി ഉമ്മളത്ത് മിഥുൻ എന്നവരുടെ മൃതദേഹം നടപടി ക്രമങ്ങൾക്കു ശേഷം മെഡിക്കൽ കോളേജിൽ നിന്നും വീട്ടിൽ എത്തിക്കും. തുടർന്ന് സംസ്കാരം ഇന്ന് (29/04/24) ഉച്ചയ്ക്ക് 12 മണിക്ക് വീട്ടിൽ തച്ചണ്ണ കുടുംബ ശ്മശാനത്തിൽ നടക്കും.

അരീക്കോട്: വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധിക്ക് വേണ്ടി അരീക്കോട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ നേരിട്ട് ഇറങ്ങി പ്രവർത്തിച്ചെന്ന് ആരോപണവുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ. രാഹുൽഗാന്ധി പോപ്പുലർ ഫ്രണ്ടുമായി ധാരണ ഉണ്ടാക്കി എന്നും, വിഷയത്തിൽ കോൺഗ്രസ് മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് സന്ദീപ് വാര്യർ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. ചാനൽ ചർച്ചകളിൽ മുസ്ലിം ന്യൂനപക്ഷത്തിനെതിരെ കടുത്ത വർഗീയത പ്രചരിപ്പിച്ച് കുപ്രസിദ്ധനാണ് ഇദ്ദേഹം.

സന്ദീപ് വാര്യരുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

വയനാട്ടിൽ എടക്കര , നിലമ്പൂർ, അരീക്കോട് , കൽപ്പറ്റ തുടങ്ങിയ സ്ഥലങ്ങളിൽ പലയിടത്തും പോപ്പുലർ ഫ്രണ്ടുകാർ പരസ്യമായാണ് രാഹുൽ ഗാന്ധിക്ക് വേണ്ടി ബൂത്ത് തല പ്രവർത്തനം നടത്തിയത്. പോപ്പുലർ ഫ്രണ്ടും രാഹുൽ ഗാന്ധിയും തമ്മിലുണ്ടാക്കിയ ധാരണ എന്താണ് ? കോൺഗ്രസ് വ്യക്തമാക്കണം.

അരീക്കോട്: ഊർങ്ങാട്ടിരി കുരിക്കലംപാട് ബൂത്ത് (45) യുഡിഎഫ് കമ്മിറ്റി വയനാട് മണ്ഡലം സ്ഥാനാർത്ഥി രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രാചാരനാർത്ഥം കുടുംബ സംഗമം സംഘടിപ്പിച്ചു. യോഗം, ബൂത്ത് കൺവീനർ സജീർ മൂഴിയിലിൻ്റെ അധ്യക്ഷതയിൽ ഏറനാട് എംഎൽഎ പി.കെ ബഷീർ ഉദ്ഘാടനം ചെയ്തു. എൽസിസി നിരീക്ഷകൻ സാ സനദി മുഖ്യാതിഥിയായി പങ്കെടുത്തു. യോഗത്തിൽ മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി ഷാഫി മുഖ്യ പ്രഭാഷണം നടത്തി.

യുഡിഎഫ് ബൂത്ത് ചെയർമാൻ കാസിം സ്വാഗതം പറഞ്ഞു. മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് അനൂപ് മൈത്ര, പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി ത്രാവോട് മുജീബ്, ലീഗ് പഞ്ചായത്ത് പ്രസിഡൻറ് ബിചുട്ടി, സി ടി റഷീദ്, സൈതലവി, റഹൂഫ് മാസ്റ്റർ, മനീഷ്, സൈഫുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. റംഷീദ് മൂഴിയിൽ, ജാഫർ, ഷിജു, യാസിർ, അഫ്നാൻ, ശ്രീജ, ജസീല, ഗണേശൻ തുടങ്ങിയവർ നേതൃതം നൽകി.