ഓമാനൂർ: ലോക പ്രമേഹ ദിനമായ നവംബർ 14ന് ഓമാനൂർ ഗവൺമെൻറ് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വാക്കത്തോൺ സംഘടിപ്പിച്ചു. ഓമാനൂർ ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ പരിസരത്തു നിന്നും പൊന്നാട് ആശുപത്രി വരെയായിരുന്നു വാക്കത്തോൺ. പ്രമേഹത്തെ പ്രതിരോധിക്കുവാൻ കൃത്യമായ വ്യായാമവും ആഹാരശീലവും രോഗനിർണയവും ചികിത്സയും ആവശ്യമാണെന്ന സന്ദേശം നൽകിക്കൊണ്ട്, പരിപാടിയെ അഭിസംബോധന ചെയ്തു ചീക്കോട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ത്വയ്യിബ് മാസ്റ്റർ മുബഷിർ എന്നിവർ സംസാരിച്ചു. ഓമാനൂർ ഗവർമെൻറ് സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ: മനുലാൽ, അസിസ്റ്റൻറ് സർജൻ ഡോ: ലക്ഷ്മി മോഹൻ എന്നിവർ പ്രമേഹത്തെ കുറിച്ച് ലഘു വിവരണം നൽകി. ഒമാനൂർ ഗവൺമെൻറ് സാമൂഹിക ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൽ നാസർ, ലേഡി ഹെൽത്ത് ഇൻസ്പെക്ടർ ഷീല എന്നിവർ പരിപാടിക്ക് വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തി.
ആശുപത്രി ജീവനക്കാർ ആശാ പ്രവർത്തകർ ട്രോമാകെയർ പ്രവർത്തകർ പൊതുജനങ്ങൾ എന്നിവർ
വാക്കത്തോണിൽ പങ്കെടുത്തു. ഒമാനൂർ ഗവൺമെൻറ് സാമൂഹ്യകാരോഗേന്ദ്രം സീനിയർ നഴ്സിംഗ് ഓഫീസർ ശ്രീമതി സറീന പരിപാടിക്ക് നന്ദി പറഞ്ഞു.
Comments are closed.