Author

admin

Browsing

കിഴുപറമ്പ് : വൈദ്യുതി ചാർജ് കുത്തനെ വർധിപ്പിച്ച സർക്കാരിനെതിരെ കിഴുപറമ്പ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കിഴുപറമ്പ അങ്ങാടിയിൽ പന്തം കൊളുത്തി പ്രധിഷേധ പ്രകടനം നടത്തി.

മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എംകെ ഫാസിൽ, മുൻ മണ്ഡലം പ്രസിഡന്റ് എംഇ റഹ്മത്തുള്ള, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ചാലിൽ ഇസ്മായിൽ, എംടി അയ്യപ്പൻ, എം അരവിന്ദാക്ഷൻ, വി നിസാമുദ്ധീൻ, അലി കാരങ്ങാടൻ, എംടി കരീം മാസ്റ്റർ, ബൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ കെഎം അമീറുദ്ധീൻ, വൈപി മഹ്മൂദ്, ഇ ഡി ജോജൻ , ഇകെ നാരായണൻ, മുഹമ്മദ് ശരീഫ് പള്ളിപടി, നിഷാദ് വി, നസീഫ് സിടി, എംകെ അബ്ദുറഹിമാൻ, എംടി അബ്ദുൽ മജീദ് , വേലായുധൻ പൂവത്തിക്കണ്ടി, ഹബീബ് മുക്കോളി, ബിജു പൂവത്തിക്കണ്ടി തുടങിയവർ നേതൃത്വം നൽകി.

കാവനൂർ: കാവനൂർ ആശുപത്രിപടി പരേതനായ തേലക്കാടൻ മുഹമ്മദ് എന്നവരുടെ ഭാര്യ ചെറുവള്ളക്കാടൻ മമ്മാത്തുട്ടി 75 എന്നവർ ഇന്ന് രാവിലെ മരണപ്പെട്ടു.

പരേതയുടെ ജനാസ ഇന്ന് ഉച്ചക്ക് 1 മണിക്ക് കാവനൂർ ജുമാ മസ്ജിദിൽ. മക്കൾ: അബദുറഹിമാൻ, ഷൗക്കത്തലി, കദീജ, മുജീബ് റഹ്മാൻ, മൊയ്തീൻകുട്ടി, മുനീർ ബാബു. മരുമക്കൾ: ഉമ്മുസൽമ, അബുബക്കർ, സലീന, സജ്ന, സാഹിറ.

കാവനൂർ: പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി ഡി വൺ ഫിറ്റ്നസ് സെന്ററിൽ വിവിധ വിഭാഗങ്ങളിലായി നടന്ന പഞ്ചഗുസ്തി മത്സരത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്‌ പി.വി ഉസ്മാൻ നിർവഹിച്ചു.
വാർഡ് മെമ്പർ മഞ്ചേരി അഷ്‌റഫുമായി ഗുസ്തി പിടിച്ചാണ് ഉദ്ഘാടനം നിർവഹിച്ചത്. 65 കിലോ വിഭാഗത്തിൽ സൈനുൽ ആബിദ് (ടൗൺ ടീം കാവനൂർ ) 75 കിലോ വിഭാഗത്തിൽ തൗസീഫ് (ട്രോജൻസ് ) 85 കിലോ വിഭാഗത്തിൽ ഷിബിൻ (SDC ക്ലബ്‌ ) 85 കിലോക്ക് മുകളിൽ ഉള്ള വിഭാഗത്തിൽ അനസ് പാലക്കാപറമ്പ് (ന്യൂസ്റ്റാർ ) എന്നിവരും കാവനൂരിന്റെ മസിൽമാൻ ആയി ചാമ്പ്യൻ ഓഫ് ചാമ്പ്യൻ ആയി അനസ് പാലക്കാപറമ്പ് വിജയിയായി.

വിജയികൾക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ കെ പി സൈഫുദ്ധീൻ, മെമ്പർ മഞ്ചേരി അഷ്‌റഫ്‌ എന്നിവർ ട്രോഫി കൈമാറി. സുഗീഷ് ചെങ്ങര, അജ്നാസ് മത്സരം നിയന്ത്രിച്ചു.

അരീക്കോട് : അരീക്കോട് GHSS- അരക്കഞ്ചേരി- കാരിപറമ്പ് റോഡിലെ കയ്യേറ്റങ്ങളും കാടുകളും കൃഷികളും കെട്ടിടാവശിഷ്ടങ്ങളും നീക്കി റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നൗഷർ കല്ലടയ്ക്ക് ആക്ഷൻ കമ്മിറ്റിയുടെ കീഴിൽ 300 ഓളം പേർ ഒപ്പിട്ട നിവേദനം കൈമാറി.

മലപ്പുറം: കാഴ്ചാപരിമിതര്‍ നിത്യജീവിതത്തില്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ നേരിട്ടനുഭവിക്കാന്‍ മലപ്പുറം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അകക്കാഴ്ച എന്ന പേരില്‍ സജ്ജീകരിച്ച ഡാര്‍ക്ക് റൂം ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദ് ഉദ്ഘാടനം ചെയ്തു. അസി. കലക്ടര്‍ വി.എം ആര്യ, സാമൂഹ്യനീതി ഓഫീസര്‍ ഷീബ മുംതാസ് തുടങ്ങിയവര്‍ പങ്കെടുത്തു. കാഴ്ചാപരിമിതരുടെ പ്രയാസങ്ങള്‍ നേരിട്ട് മനസ്സിലാക്കാന്‍ സാധിക്കും വിധത്തിലുള്ള ഡാര്‍ക്ക് റൂം അനുഭവം നേരിട്ടറിയാന്‍ നിരവധി പേരാണ് എത്തിയത്.

ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി ഭാവനാപൂര്‍ണമായ നിരവധി പദ്ധതികള്‍ ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ചുവരുന്നുണ്ട്. അത്തരത്തില്‍ കാഴ്ചാപരിമിതരുടെ പ്രയാസങ്ങള്‍ മനസ്സിലാക്കുകയും അവരെ ചേര്‍ത്തുപിടിക്കുകയും ചെയ്യുന്നതിനാണ് അകക്കാഴ്ച എന്ന പേരില്‍ ഡാര്‍ക്ക് റൂം അനുഭവം ആവിഷ്‌കരിച്ചത്. സാമൂഹ്യനീതി വകുപ്പിന്റെ മുന്‍കൈയില്‍ വടകര ദയ റീഹാബിലിറ്റേഷന്‍ ട്രസ്റ്റ്, കോഴിക്കോട് ആസ്റ്റര്‍ വളന്റിയേഴ്സ്, അബേറ്റ് കണ്ണാശുപത്രി എന്നിവര്‍ ചേര്‍ന്നാണ് ഡാര്‍ക്ക് റൂം ഒരുക്കിയത്.

പത്തനാപുരം: മാലിന്യമുക്തം നവ കേരള പദ്ധതിയുടെ ഭാഗമായി ശുചിത്വ മിഷൻ്റെ നേതൃത്വത്തിൽ നടന്ന കുട്ടികളുടെ ഹരിത സഭയിൽ റിപ്പോർട്ട് അവതരണത്തിൽ പത്തനാപുരം എ യുപി സ്കൂളിന് രണ്ടാം സ്ഥാനം.പറമ്പ് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കുട്ടികളുടെ പ്രതിനിധിയായി പഞ്ചായത്ത് തല ഗ്രീൻ അംബാസിഡർ ദേവാനന്ദ് (പത്തനാപുരം എയുപി സ്കൂൾ വിദ്യാർത്ഥി) അധ്യക്ഷത വഹിച്ചു.

ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വെച്ച് വിജയികൾക്കുള്ള സർട്ടിഫിക്കറ്റും ട്രോഫിയും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സഫിയ ഹുസൈൻ വിതരണം ചെയ്തു. വിദ്യാർത്ഥി പ്രതിനിധികളായി ദേവാനന്ദ്. പി, ആത്മജ .സി കെ, ഫിൽസ .കെ.ടി ,ലിസ കെൻസ് .കെ,ലെമിൻ വി എന്നിവരും അധ്യാപക പ്രതിനിധിയായി റജീന കെ കെ എന്നിവരും യോഗത്തിൽ സംബന്ധിച്ചു.

അരീക്കോട്: അറബിക് യുനി സ്പോക്കൺ അറബിക് അക്കാദമിയുടെ പത്താം വാർഷിക പ്രഖ്യാപനവും അരീക്കോട് പത്തനാപുരത്ത് നിർമ്മിച്ച പുതിയ ഓഫീസ് ഉദ്ഘാടനവും നടന്നു. സി ഇ ഒ സഈദ് അരീക്കോടിന്റെ അധ്യക്ഷതയിൽ ദുബായിയിലെ പ്രമുഖ വ്യവസായിയും തിലാൽ ബിസ്നെസ്സ് ഗ്രൂപ്പ് ചെയർമാനുമായ അബ്ദുസ്സലാം ഹസ്സൻ ഉദ്ഘാടനം നിർവ്വഹിച്ചു. മുഹമ്മദ് ഹസൻ യമൻ മുഖ്യാതിഥിയായി. കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ അറബിക് വിഭാഗം മേധാവി ഡോ: എ ഐ റഹ്മത്തുള്ള, കേരള ഹൈകോടതി അഭിഭാഷകൻ അഡ്വ: ഖാദർ കുഞ്ഞു, ഡോ: അബ്ദുൽ ഗഫൂർ, ഡോ : സന്തോഷ്, ഡോ:നസീമ, ഊർങ്ങാട്ടിരി പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെ ടി മുഹമ്മദ് കുട്ടി, ഹെൽത്ത് ഇൻസ്പെക്ടർ അമ്പായത്തിങ്ങൽ ശരീഫ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ത്വാഹാ പത്തനാപുരം, ശാഫി മുനവ്വിർ, ഹബീബുറഹ്മാൻ, സഫുവാൻ വി എന്നിവർ പങ്കെടുത്തു. തുടർന്ന് അവാർഡ് ദാന ചടങ്ങും വിവിധ കലാപരിപാടികളും നടന്നു. ആദിൽ സലാം സ്വാഗതവും സുഹൈൽ നന്ദിയും പറഞ്ഞു.

തെരട്ടമ്മൽ : ഊർങ്ങാട്ടിരി പഞ്ചായത്തിന് കീഴിൽ ജൻ ശിക്ഷൺ സൻസ്ഥാൻ മലപ്പുറം നടപ്പിലാക്കിയ നാല് മാസത്തെ സൗജന്യ ടൈലറിംഗ് പരിശീലനം പൂർത്തിയാക്കിയ പഠിതാക്കൾ ചേർന്ന് വസ്ത്ര വിഭവങ്ങളുടെ പ്രദർശനവും വിപണനവും സംഘടിപ്പിച്ചു.
പരിപാടി ഊർങ്ങാട്ടിരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജിഷ സി വാസു ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിജോ ആൻ്റണി അധ്യക്ഷത വഹിച്ചു.

വാർഡ് മെമ്പർമാരായ ജമീലനജീബ്, അനുരൂപ് മൂർക്കനാട്, സാജിത യു. തച്ചണ്ണ, ജെ എസ് എസ് കോർഡിനേറ്റർ മുജീബ് റഹ്മാൻ, സിഡിഎസ് ചെയർ പേഴ്സൺ ആഗ്നസ് ജോസഫ്, റിസോഴ്സ് പേഴ്സൺ റംല ബീഗം, പി.കെ അബ്ദുറഹ്മാൻ, എൻ.കെ ഷൗക്കത്തലി, മോട്ടിവേറ്റർ സുഹൈൽ മാസ്റ്റർ, ചെമ്പകത്ത് ലത്തീഫ്, റസാഖ് കാരണത്ത്, ജുമൈല എന്നിവർ സംസാരിച്ചു.

കുനിയിൽ: ഭിന്നശേഷി ദിനാചരണത്തിൻ്റെ ഭാഗമായി അരുണോദയം വായനശാല യുടെ കീഴിൽ വെല്ലുവിളികളും പരിമിതികളും അതിജീവനത്തിന്റെ രസതന്ത്രമാക്കി മാറ്റി മൂന്ന് പതിറ്റാണ്ടിലധികം വ്യാപാരരംഗത്തെ നിറസാന്നിധ്യമായ
ഫൈസൽ കിളിക്കോടനെ കീഴുപറമ്പ് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.പി.എ റഹ്മാൻ ആദരിച്ചു. വായനശാല പ്രസിഡൻ്റ് പി.പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ റൈഹാനത്ത് കുറുമാടൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജി എൽ പി എസ് കന്മനം ഹെഡ്മാസ്റ്റർ അബ്ദു സത്താർ കെ.ടി . വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ മെഡൽ നേടിയ എക്സൈസ് സിവിൽ ഓഫീസർ ഡ്രൈവർ കെ.സി അബ്ദുറഹ്മാൻ, പി.കെ. അജ്മൽ, ഉണ്ണികൃഷ്ണൻ കെ.പി. പി. അശ്റഫ്, വായനശാല സെക്രട്ടരി കെ.ടി. റഫീഖ് സംസാരിച്ചു.

കാവനൂർ : കൊയമ്പുറോൻ ഉമ്മർകുഞ്ഞുട്ടി (68) മരണപ്പെട്ടു. (മുൻ അരിക്കോട് ബ്ലോക്ക് മെമ്പർ, മുൻ കാവനൂർ പഞ്ചായത്ത് മെമ്പർ, കാവനൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്, നിലവിൽ കാവനൂർ സ്പർഷം പാലിയേറ്റീവ് ചെയർമാൻ) എന്നീ നിലകളിൽ പ്രവർത്ഥിച്ചിട്ടുണ്ട്. ഇന്ന് (3.12.24) ന് ഉച്ചക്ക് ഒരു മണിക്ക് കാവനൂർ ടൗൺ ജമുഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കം.