മലപ്പുറം: കാഴ്ചാപരിമിതര്‍ നിത്യജീവിതത്തില്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ നേരിട്ടനുഭവിക്കാന്‍ മലപ്പുറം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അകക്കാഴ്ച എന്ന പേരില്‍ സജ്ജീകരിച്ച ഡാര്‍ക്ക് റൂം ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദ് ഉദ്ഘാടനം ചെയ്തു. അസി. കലക്ടര്‍ വി.എം ആര്യ, സാമൂഹ്യനീതി ഓഫീസര്‍ ഷീബ മുംതാസ് തുടങ്ങിയവര്‍ പങ്കെടുത്തു. കാഴ്ചാപരിമിതരുടെ പ്രയാസങ്ങള്‍ നേരിട്ട് മനസ്സിലാക്കാന്‍ സാധിക്കും വിധത്തിലുള്ള ഡാര്‍ക്ക് റൂം അനുഭവം നേരിട്ടറിയാന്‍ നിരവധി പേരാണ് എത്തിയത്.

ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി ഭാവനാപൂര്‍ണമായ നിരവധി പദ്ധതികള്‍ ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ചുവരുന്നുണ്ട്. അത്തരത്തില്‍ കാഴ്ചാപരിമിതരുടെ പ്രയാസങ്ങള്‍ മനസ്സിലാക്കുകയും അവരെ ചേര്‍ത്തുപിടിക്കുകയും ചെയ്യുന്നതിനാണ് അകക്കാഴ്ച എന്ന പേരില്‍ ഡാര്‍ക്ക് റൂം അനുഭവം ആവിഷ്‌കരിച്ചത്. സാമൂഹ്യനീതി വകുപ്പിന്റെ മുന്‍കൈയില്‍ വടകര ദയ റീഹാബിലിറ്റേഷന്‍ ട്രസ്റ്റ്, കോഴിക്കോട് ആസ്റ്റര്‍ വളന്റിയേഴ്സ്, അബേറ്റ് കണ്ണാശുപത്രി എന്നിവര്‍ ചേര്‍ന്നാണ് ഡാര്‍ക്ക് റൂം ഒരുക്കിയത്.

Author

Comments are closed.