അരീക്കോട്: അറബിക് യുനി സ്പോക്കൺ അറബിക് അക്കാദമിയുടെ പത്താം വാർഷിക പ്രഖ്യാപനവും അരീക്കോട് പത്തനാപുരത്ത് നിർമ്മിച്ച പുതിയ ഓഫീസ് ഉദ്ഘാടനവും നടന്നു. സി ഇ ഒ സഈദ് അരീക്കോടിന്റെ അധ്യക്ഷതയിൽ ദുബായിയിലെ പ്രമുഖ വ്യവസായിയും തിലാൽ ബിസ്നെസ്സ് ഗ്രൂപ്പ് ചെയർമാനുമായ അബ്ദുസ്സലാം ഹസ്സൻ ഉദ്ഘാടനം നിർവ്വഹിച്ചു. മുഹമ്മദ് ഹസൻ യമൻ മുഖ്യാതിഥിയായി. കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ അറബിക് വിഭാഗം മേധാവി ഡോ: എ ഐ റഹ്മത്തുള്ള, കേരള ഹൈകോടതി അഭിഭാഷകൻ അഡ്വ: ഖാദർ കുഞ്ഞു, ഡോ: അബ്ദുൽ ഗഫൂർ, ഡോ : സന്തോഷ്, ഡോ:നസീമ, ഊർങ്ങാട്ടിരി പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെ ടി മുഹമ്മദ് കുട്ടി, ഹെൽത്ത് ഇൻസ്പെക്ടർ അമ്പായത്തിങ്ങൽ ശരീഫ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ത്വാഹാ പത്തനാപുരം, ശാഫി മുനവ്വിർ, ഹബീബുറഹ്മാൻ, സഫുവാൻ വി എന്നിവർ പങ്കെടുത്തു. തുടർന്ന് അവാർഡ് ദാന ചടങ്ങും വിവിധ കലാപരിപാടികളും നടന്നു. ആദിൽ സലാം സ്വാഗതവും സുഹൈൽ നന്ദിയും പറഞ്ഞു.
Comments are closed.