Author

admin

Browsing

എടവണ്ണ : പട്ടിക വർഗ്ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ മലപ്പുറം ജില്ലയിൽ പ്രവർത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലുകളിലെ വിദ്യാർഥികൾക്ക് ഇംഗ്ലീഷ്,ഹിന്ദി, കണക്ക് എന്നീ വിഷയങ്ങൾക്ക് ട്യൂഷൻ നൽകുന്നതിനായി പാര്‍ട്ട് ടൈം ട്യൂട്ടറെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ ഡിഗ്രി/ബി.എഡ് യോഗ്യതയുള്ളവരായിരിക്കണം. ബി.എഡ് യോഗ്യതയില്ലാത്തവരുടെ അഭാവത്തിൽ ടി.ടി.സി യോഗ്യതയുള്ളവരെയും പരിഗണിക്കും. ഹോസ്റ്റലിനടുത്ത പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് മുൻഗണന നൽകും. താല്‍പര്യമുള്ളവര്‍ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ജൂൺ അഞ്ച് രാവിലെ പത്തുമണിക്ക് ചന്തക്കുന്ന് മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന നിലമ്പൂർ ഐ.റ്റി.ഡി.പി ഓഫീസിൽ കൂടിക്കാഴ്ചയ്ക്കായി ഹാജരാവണം. കൂടുതൽ വിവരങ്ങൾക്ക് ഐ.റ്റി.ഡി.പി ഓഫീസിലോ (ഫോണ്‍: 04931 220315), നിലമ്പൂർ (ഫോണ്‍: 9446631204), പെരിന്തൽമണ്ണ (ഫോണ്‍: 9544290676), എടവണ്ണ (ഫോണ്‍: 9061634932) ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലോ ബന്ധപ്പെടാം.

മലപ്പുറം : മലപ്പുറം ജില്ലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികളെയും ക്രഷറുകളെയും സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ജില്ലാ ഭരണകൂടത്തെ അറിയിക്കാവുന്നതാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അനധികൃതമായി ക്വാറികളും ക്രഷറുകളും പ്രവര്‍ത്തിക്കുന്നത് തടയുന്നതിനും ക്രമക്കേടുകള്‍ തടയാനും ജില്ലാ ഭരണകൂടം കര്‍ശന നിയമനടപടികള്‍ സ്വീകരിച്ചു വരികയാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികളെയും ക്രഷറുകളെയും സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് കളക്ടറേറ്റ് കണ്‍ട്രോള്‍ റൂമിലോ, താലൂക്ക്തല കണ്‍ട്രോള്‍ റൂമുകളേയോ ഫോണ്‍ മുഖേന അറിയിക്കാവുന്നതാണ്. ഫോണ്‍ നമ്പറുകള്‍: കളക്ടറേറ്റ് മലപ്പുറം-0483 2736320, ഏറനാട് താലൂക്ക് -0483 2766121, തിരൂരങ്ങാടി താലൂക്ക് -0494 2461055, നിലമ്പൂര്‍ താലൂക്ക് -0493 1221471, പൊന്നാനി താലൂക്ക് -0494 2666038, കൊണ്ടോട്ടി താലൂക്ക് – 0483 2713311, പെരിന്തല്‍മണ്ണ താലൂക്ക് -04933 227230, തിരൂര്‍ താലൂക്ക് 0494 2422238.

ഇറാൻ പ്രസിഡന്റ് ഡോ. സയ്യിദ് ഇബ്രാഹിം റെയ്സിയുടെയും വിദേശകാര്യ മന്ത്രി ഹൊസൈൻ അമിർ അബ്ദുള്ളഹിയാന്റെയും വിയോഗത്തിൽ സംസ്ഥാനത്ത് 21ന് ഔദ്യോഗിക ദുഖാചരണം. കേരളത്തിൽ വിവിധ ഓഫീസുകളിൽ ഉയർത്തിയിട്ടുള്ള ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും. ഇരുവരുടെയും വിയോഗത്തിൽ അനുശോചിക്കുന്നതിന്റെ ഭാഗമായി ഒരു ദിവസത്തെ ദുഖാചരണത്തിന് കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു.

അരീക്കോട്: കൊഴക്കോട്ടൂർ പ്രതിഭ കലാ കായിക സാംസ്കാരിക വേദി ഈ വർഷം എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ചവരെ ആദരിക്കലും കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു. കെ.കെ രമേശ് ബാബുവിന്റെ അദ്യ ക്ഷതയിൽ വാർഡ്‌ മെമ്പർ ശ്രീജ അനിയൻ ഉദ്ഘാടനം ചെയ്തു. കരിയർ ഗൈഡൻസ് ക്ലാസ്സ് കെ.പി. സീന ക്ലാസ്സെടുത്തു. അഡ്വ : മുഹമ്മദ് ഷെരീഫ്, സുരേഷ് മാസ്റ്റർ തയ്യിൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ജയൻ തവനൂർ സ്വാഗതം പറഞ്ഞ  ചടങ്ങ് നഹീം. പി നന്ദി പ്രകാശിപ്പിച്ചു.

അരീക്കോട് കുറ്റൂളിയിൽ താമസിക്കുന്ന മൂർക്കനാട് എസ്എസ്എച്ച്എസ്എസ് മുൻ അദ്ധ്യാപിക ലിസി ടീച്ചർ നിര്യാതയായി. രോഗബാധിതയായി കോഴിക്കോട് ആശുപത്രിയിൽ വിദഗ്ധ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചക്ക് 12:10ഓടെ യാണ് വിയോഗം.

കൊഴക്കോട്ടൂർ : സിപിഐഎം താഴെ കൊഴക്കോട്ടൂർ കുഞ്ഞാലി മന്ദിരം നിർമാണ ഫണ്ടിലേക്ക് താഴെ കൊഴക്കോട്ടുർ പ്രവാസികൾ ഫണ്ട് കൈമാറി. ചടങ്ങിൽ വാർഡ് മെമ്പറും ചെയർമാനുമായ കൊല്ലത്തൊടി മുക്താർ, കൺവീനർ സുന്ദരൻ കുട്ടൻ കുന്നതൊടി. ബ്രാഞ്ച് സെക്രട്ടറി ഹരീഷ്, വാർഡ് മെമ്പർ സി.കെ അഷറഫ്, ചന്ദ്രൻ ആലുക്കൽ, മറ്റു സഖാക്കൾ എന്നിവർ ചേർന്ന് പ്രവാസികളായ ഉനൈസ്, മുനീബ് എന്നിവരിൽ നിന്ന് ഫണ്ട് ഏറ്റുവാങ്ങി.

അരീക്കോട്: ‘വേ ടു ഹെൽത്തി ലൈഫ്സ്റ്റൈൽ’ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് ആരോഗ്യസംരക്ഷണത്തിൻ്റെ പ്രാധാന്യത്തെ യുവ തലമുറയെ ഓർമ്മപ്പെടുത്താൻ സോളിഡാരിറ്റി യൂത്ത് മൂവ്മെൻ്റ് സംസ്ഥാന വ്യാപകമായി നടത്തുന്ന വെൽനസ് കാമ്പയിൻ 2024 ൻ്റെ അരീക്കോട് ഏരിയാ തല ഉദ്ഘാടനം ദേശീയ കായികതാരവും ഫിറ്റ്നസ് ട്രെയിനറുമായ റിബാസ് മൊസാഹി നിർവ്വഹിച്ചു. വാവൂർ ഫുട്ബോൾ മൈതാനത്ത് വെച്ച് നടന്ന ചടങ്ങിൽ തയ്‌ക്വാണ്ടോ പരിശീലകൻ ശിഹാബ് കുനിയിൽ, ഫാസിൽ അലി, സിയാദ്, സലാഹ് തുടങ്ങിയവർ സംസാരിച്ചു. ഏരിയാ പ്രസിഡൻ്റ് സമീറുല്ല കെ അധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന ഫുട്ബോൾ മത്സര വിജയികൾക്ക് നിസ്‌താർ കീഴുപറമ്പ, ശംസുദ്ധീൻ മനന്തല എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

കീഴുപറമ്പ്: കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് വാർഡ് 10 അൻവാർ നഗർ എ.ഡി.എസ് എന്നിടം ഉദ്ഘാടന പരിപാടിയുടെ ഭാഗമായി വയോജന സംഗമവും സാംസ്കാരിക സദസും സംഗീത സായാഹ്നവും സംഘടിപ്പിച്ചു. പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടന കർമ്മം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.പി സഫിയ ഹുസൈൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് പി.പി.എ റഹ്മാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ എംപി അബ്ദുറഹീം, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെസിഎ ശുക്കൂർ, അസിസ്റ്റൻറ് സെക്രട്ടറി അരവിന്ദൻ, എഡിഎസ് ചെയർപേഴ്സൺ ആയിഷ കെ.ടി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് മുൻ ഹെൽത്ത് ഇൻസ്പെക്ടറൂം റിസോഴ്സ് പേഴ്സനുമായ സി പി സുരേഷ് ക്ലാസ്സിന് നേതൃത്വം നൽകി. ശേഷം സമീർ സപ്പുവിന്റെ നേതൃത്വത്തിൽ സംഗീത സായാഹ്നം നടത്തി. സിഡിഎസ് ചെയർപേഴ്സൺ പി പി റംല ബീഗം സ്വാഗതവും
എഡിഎസ് മെമ്പർ സാബിത നന്ദിയും പറഞ്ഞു.

മുക്കം: മുക്കം മാങ്ങാപ്പൊയിലിൽ കാർ അപകടത്തിൽ പെട്ടു യുവാവ് മരിച്ചു. എരഞ്ഞിമാവ് മാവ് സ്വദേശി ഫഹദ് സമാൻ 24 ആണ് മരിച്ചത്.

നിർത്തിയിട്ട ടൂറിസ്റ്റു ബസിന്റെ പുറകിൽ ഇടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. പുലർച്ചെ 2 മണിയോടെയാണ് അപകടം നടന്നത്.

കീഴുപറമ്പ്: കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ ഇരുപത്താറാം വാർഷികാഘോഷത്തിന്റെ ഭാഗമായി അരങ്ങ് 2024 ന്റെ ഔപചാരികമായ ഉദ്ഘാടന കർമ്മം കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.പി സഫിയ ഉസൈൻ നിർവഹിച്ചു. സിഡിഎസ് ചെയർപേഴ്സൺ പി.പി റംല ബീഗം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജംഷീറാ ബാനു, ബ്ലോക്ക് ഡിവിഷൻ മെമ്പർ രത്നകുമാരി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ റഫീഖ് ബാബു, വിജയ ലക്ഷ്മി, തസ്ലീനാ ഷബീർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ സി എ ശുക്കൂർ, എം ഇ റഹ്മത്ത് മാസ്റ്റർ, പിസി ചെറിയാത്തൻ, ശശി, മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ കെ ടി ആയിഷ, സിഡിഎസ്സ് മെമ്പർമാരായ ബുഷറ, സുനീറ, ജുമൈല, ശർമിള, ഷാഹിന, മുൻ സി ഡി എസ് ചെയർ പേഴ്സൺ കാമറുനീസ ആർ പി രമാദേവി എന്നിവർ ആശംസകൾ അർപ്പിച്ചു. സിഡിഎസ് മെമ്പർ മഹറുന്നിസ സ്വാഗതവും അസിസ്റ്റൻറ് സെക്രട്ടറി അരവിന്ദൻ സാർ നന്ദിയും പറഞ്ഞു. തുടർന്ന് വാർഡുകൾ തമ്മിൽ ഇരുപതോളം ഇനങ്ങളിലായി കലാ മത്സരങ്ങൾ നടന്നു.