Author

Nuhman Areekode

Browsing

മലപ്പുറം : മൃഗസംരക്ഷണ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി ഏര്‍പ്പെടുത്തിയ 2026 വര്‍ഷത്തെ സംസ്ഥാന-ജില്ലാതല മൃഗസംരക്ഷണ അവാര്‍ഡുകള്‍ക്കായി അപേക്ഷകള്‍ ക്ഷണിച്ചു. സംസ്ഥാന തലത്തില്‍ മികച്ച ക്ഷീരകര്‍ഷകന്‍, വാണിജ്യാടിസ്ഥാനത്തിലുള്ള മികച്ച ഡയറി ഫാം എന്നിവയ്ക്ക് ഒരു ലക്ഷം രൂപ വീതവും, മികച്ച സമ്മിശ്ര കര്‍ഷകന് ഒരു ലക്ഷം രൂപയും സമ്മാനമായി ലഭിക്കും. കൂടാതെ, മികച്ച പൗള്‍ട്രി കര്‍ഷകന്‍, യുവകര്‍ഷകന്‍, വനിതാ കര്‍ഷക/സംരംഭക എന്നിവര്‍ക്ക് അമ്പതിനായിരം രൂപ വീതവും അവാര്‍ഡ് നല്‍കും. ഒക്ടോബര്‍ 22 നകം അപേക്ഷിക്കണം. 

ജില്ലാതല അവാര്‍ഡുകളില്‍ മികച്ച ക്ഷീരകര്‍ഷകന് ഇരുപതിനായിരം രൂപയും മികച്ച സമ്മിശ്ര കര്‍ഷകന് പതിനായിരം രൂപയുമാണ് സമ്മാനത്തുക. അവാര്‍ഡുകളുടെ വിശദമായ മാനദണ്ഡങ്ങളും അപേക്ഷാ ഫോമും മൃഗസംരക്ഷണ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ ahd.kerala.gov.in-ലും സര്‍ക്കാര്‍ മൃഗാശുപത്രികളിലും ലഭ്യമാണ്.

അരീക്കോട്: ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ ഭൂമിയുടെ ന്യായവില പ്രശ്നത്തിന് പരിഹാരമാകുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് രണ്ടുതവണ ബഡ്ജറ്റിൽ തുക വകയിരുത്തിയിട്ടും നടപടി വൈകിയതിനെ തുടർന്ന് മലപ്പുറം കോൺഗ്രസ് കമ്മിറ്റി നേതാക്കൾ നിവലിലെ സ്ഥിതിഗതികൾ വിശദീകരിക്കുകയും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

തുടർന്ന് മന്ത്രി വിഷയം പരിഗണിക്കുകയും ഫയൽ ജില്ലാ കലക്ടർക്ക് കൈമാറി വിശദീകരണം തേടുകയും തുടർനടപടികൾ വേഗത്തിലാക്കാൻ നിർദേശം നൽകുകയും ചെയ്തു.

മന്ത്രിയുടെ നിർദേശത്തെ തുടർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വിഷയം വിശദമായി പരിശോധിക്കുകയും ചർച്ച നടത്തുകയും ചെയ്തു. ന്യായവില സംബന്ധിച്ച പ്രശ്നങ്ങൾക്കും പ്രദേശവാസികൾ നേരിടുന്ന ബുദ്ധിമുട്ടുകൾക്കും പരിഹാരം കാണുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

അരീക്കോട്: യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കി മലപ്പുറം, മഞ്ചേരി, അരീക്കോട്, കോഴിക്കോട് മേഖലകളെ ബന്ധിപ്പിച്ചുകൊണ്ട് കെ.എസ്.ആർ.ടി.സിയുടെ പുതിയ ഓർഡിനറി പ്രിയദർശിനി സർവീസ് ആരംഭിച്ചു. അരീക്കോട് – കുനിയിൽ പാലം – തൃക്കലയൂർ വഴിയാണ് ഈ പുതിയ സർവീസ് കടന്നുപോകുന്നത്. എടവണ്ണപ്പാറ, എളമരം, കീഴ്പറമ്പ്, വാഴക്കാട്, ആക്കോട്, ഫാറൂഖ് കോളേജ് തുടങ്ങിയ പ്രദേശങ്ങളിലുള്ളവർക്കും ഈ സർവീസ് ഏറെ പ്രയോജനകരമാകും. KSRTC അരീക്കോട് ഫാൻസ് ആണ് ഈ സമയവിവരപ്പട്ടിക പുറത്തുവിട്ടിട്ടുള്ളത്.

വിവിധ റൂട്ടുകളിലെ സമയവിവരങ്ങൾ താഴെ നൽകുന്നു:

മലപ്പുറം – അരീക്കോട് – കോഴിക്കോട്
(കുനിയിൽ പാലം – തൃക്കലയൂർ – കവിലട – ചെറുവാടി – മാവൂർ – മെഡി. കോളേജ് വഴി)

07:15 AM – മലപ്പുറം
07:45 AM – മഞ്ചേരി
08:15 AM – അരീക്കോട്
08:20 AM – ആസ്റ്റർ മിംസ് മദർ
08:30 AM – കുനിയിൽ
08:35 AM – തൃക്കലയൂർ
08:40 AM – ചെറുവാടി
08:55 AM – മാവൂർ
09:20 AM – മെഡി. കോളേജ്
09:45 AM – കോഴിക്കോട്

കോഴിക്കോട് – എടവണ്ണപ്പാറ – അരീക്കോട്
(മാവൂർ – എളമരം പാലം – കീഴ്പറമ്പ് പാലം – കുനിയിൽ പാലം)

10:20 AM – കോഴിക്കോട് പാളയം
10:40 AM – മെഡി. കോളേജ്
11:10 AM – മാവൂർ
11:15 AM – എളമരം പാലം
11:30 AM – എടവണ്ണപ്പാറ
11:45 AM – കീഴ്പറമ്പ്
11:50 AM – കുനിയിൽ
12:05 PM – അരീക്കോട്

അരീക്കോട് – എടവണ്ണപ്പാറ

12:40 PM – അരീക്കോട്
12:55 PM – കുനിയിൽ
01:00 PM – കീഴ്പറമ്പ്
01:15 PM – എടവണ്ണപ്പാറ

എടവണ്ണപ്പാറ – അരീക്കോട്

01:20 PM – എടവണ്ണപ്പാറ
01:35 PM – കീഴ്പറമ്പ്
01:40 PM – കുനിയിൽ
01:55 PM – അരീക്കോട്

അരീക്കോട് – എടവണ്ണപ്പാറ – കോഴിക്കോട്
(കുനിയിൽ – വാഴക്കാട് – ആക്കോട് – ഫാറൂഖ് കോളേജ്)

03:20 PM – അരീക്കോട്
03:35 PM – കുനിയിൽ
03:40 PM – കീഴ്പറമ്പ്
04:00 PM – എടവണ്ണപ്പാറ
04:05 PM – വാഴക്കാട്
04:20 PM – ആക്കോട്
04:45 PM – ഫാറൂഖ് കോളേജ്
05:30 PM – കോഴിക്കോട്

കോഴിക്കോട് – അരീക്കോട് – മഞ്ചേരി – മലപ്പുറം
(മെഡി. കോളേജ് – ചെറുവാടി – തൃക്കലയൂർ – കുനിയിൽ പാലം)

06:00 PM – കോഴിക്കോട് പാളയം
06:20 PM – മെഡി. കോളേജ്
06:50 PM – മാവൂർ
07:05 PM – ചെറുവാടി
07:15 PM – തൃക്കലയൂർ
07:20 PM – കുനിയിൽ
07:35 PM – അരീക്കോട്
08:05 PM – മഞ്ചേരി
08:30 PM – മലപ്പുറം

യാത്രക്കാർക്കുള്ള പ്രത്യേക നിർദ്ദേശങ്ങൾ

  • ബസ് സ്റ്റാൻഡ് ഇല്ലാത്ത പ്രദേശങ്ങളിൽ നൽകിയിട്ടുള്ളത് ഏകദേശ സമയക്രമം മാത്രമാണ്, അതിനാൽ ഇത്തരം സ്റ്റോപ്പുകളിൽ യാത്രക്കാർ അല്പം നേരത്തെ തന്നെ എത്തി കാത്തുനിൽക്കേണ്ടതാണ്.
  •  കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കുമായി കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയുമായി ബന്ധപ്പെടാവുന്ന നമ്പർ: 9188933803.

അരീക്കോട്: അരീക്കോട് വഴി കടന്നുപോകുന്ന കെ.എസ്.ആർ.ടി.സി ദീർഘദൂര സർവീസുകളുടെ പുതിയ സമയവിവരപ്പട്ടിക പ്രസിദ്ധീകരിച്ചു. യാത്രക്കാരുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായാണ് ഈ വിവരങ്ങൾ ക്രോഡീകരിച്ച് ജനങ്ങളിലേക്ക് എത്തിച്ചിരിക്കുന്നത്. മഞ്ചേരി, കോഴിക്കോട്, നിലമ്പൂർ, വയനാട്, മൈസൂർ, പാലക്കാട്, തൃശ്ശൂർ തുടങ്ങിയ പ്രധാന റൂട്ടുകളിലേക്കുള്ള ബസ് സമയങ്ങൾ താഴെ നൽകുന്നു.  

മഞ്ചേരി, പെരിന്തൽമണ്ണ, പാലക്കാട്, തൃശ്ശൂർ ഭാഗങ്ങളിലേക്ക്

 03:05 AM – പാലക്കാട് (SDLX – പെരിന്തൽമണ്ണ വഴി)  

 03:30 AM – എറണാകുളം (FP – കുന്നംകുളം, തൃശ്ശൂർ വഴി)  

 03:55 AM – ചാവക്കാട് (FP – കുന്നംകുളം, തൃശ്ശൂർ വഴി)  

 04:45 AM – എറണാകുളം (FP – കൊണ്ടോട്ടി, തൃശ്ശൂർ വഴി)  

 05:20 AM – വാഗമൺ, കുമളി (SF – കുന്നംകുളം, മൂവാറ്റുപുഴ വഴി)  

 05:40 AM – എറണാകുളം (FP – കുന്നംകുളം, തൃശ്ശൂർ വഴി)  

 06:05 AM – പാലക്കാട് (TT പ്രിയദർശിനി – പെരിന്തൽമണ്ണ വഴി)  

 06:20 AM – അങ്കമാലി, കോതമംഗലം (FP – ചാങ്കുവെട്ടി, എടപ്പാൾ വഴി)  

 06:40 AM – കോട്ടയം, ചേർത്തല (FP – കുന്നംകുളം, തൃശ്ശൂർ വഴി)  

 06:50 AM – തൊടുപുഴ, മൂവാറ്റുപുഴ (FP – കുന്നംകുളം, തൃശ്ശൂർ വഴി)  

 07:15 AM – തൃശ്ശൂർ (FP – കുന്നംകുളം വഴി)  

 07:30 AM – തിരുവനന്തപുരം (FP – മലപ്പുറം, പരപ്പനങ്ങാടി വഴി)  

 07:40 AM – തൊടുപുഴ (FP – കുന്നംകുളം വഴി)  

 08:00 AM – പാലക്കാട് (TT പ്രിയദർശിനി)  

 08:20 AM – പെരിന്തൽമണ്ണ (TT പ്രിയദർശിനി)  

 08:40 AM – തൃശ്ശൂർ (FP – കുന്നംകുളം വഴി)  

 08:45 AM – തിരുവനന്തപുരം (PSF – കുന്നംകുളം, ആലപ്പുഴ, കൊല്ലം വഴി)  

 08:50 AM – മലപ്പുറം (TT പ്രിയദർശിനി)  

 09:10 AM – പെരിന്തൽമണ്ണ (FP)  

 09:20 AM – പാലക്കാട് (FP)  

 09:55 AM – പാലക്കാട് (TT പ്രിയദർശിനി – പെരിന്തൽമണ്ണ വഴി)  

 10:45 AM – പാലക്കാട്, ചിറ്റൂർ (TT പ്രിയദർശിനി – പാണ്ടിക്കാട്, മേലാറ്റൂർ വഴി)  

 11:15 AM – പാലക്കാട് (TT പ്രിയദർശിനി – പെരിന്തൽമണ്ണ വഴി)  

 01:15 PM – വൈറ്റില – ചേർത്തല PSF (ഷൊർണൂർ – തൃശ്ശൂർ വഴി)  

 02:25 PM – പാലക്കാട് (TT പ്രിയദർശിനി – പെരിന്തൽമണ്ണ വഴി)  

 02:50 PM – മലപ്പുറം, പൊന്നാനി (LS പ്രിയദർശിനി – കൂട്ടിലങ്ങാടി വഴി)  

 03:00 PM – പാലക്കാട്, ചിറ്റൂർ (TT പ്രിയദർശിനി – പെരിന്തൽമണ്ണ വഴി)  

 03:30 PM – മലപ്പുറം, പൊന്നാനി (LS പ്രിയദർശിനി – കുറ്റിപ്പുറം വഴി)  

 03:35 PM – തൃശ്ശൂർ (SF – പെരിന്തൽമണ്ണ വഴി)  

 04:00 PM – പാലക്കാട് (TT പ്രിയദർശിനി – പെരിന്തൽമണ്ണ വഴി)  

 04:50 PM – തൃശ്ശൂർ (FP – പെരിന്തൽമണ്ണ, കുന്നംകുളം വഴി)  

 05:15 PM – എറണാകുളം, കോട്ടയം, അടൂർ (PSF – കുന്നംകുളം വഴി)  

 05:45 PM – ഗുരുവായൂർ (TT പ്രിയദർശിനി – പെരിന്തൽമണ്ണ വഴി)  

 06:30 PM – എറണാകുളം (PSF – മലപ്പുറം, എടപ്പാൾ, എറണാകുളം വഴി)  

 06:45 PM – പാലക്കാട് (TT പ്രിയദർശിനി – പെരിന്തൽമണ്ണ വഴി)  

 07:20 PM – പാലക്കാട് (TT പ്രിയദർശിനി – പെരിന്തൽമണ്ണ വഴി)  

 07:40 PM – പെരിന്തൽമണ്ണ (TT പ്രിയദർശിനി)  

 08:20 PM – തിരുവനന്തപുരം (PSF – ഷൊർണൂർ , പുനലൂർ വഴി)  

 09:00 PM – തിരുവനന്തപുരം മിന്നൽ (SDLX – വൈറ്റില – ആലപ്പുഴ വഴി )  

 09:00 PM – പെരിന്തൽമണ്ണ (PSF)  

 10:10 PM – തിരുവനന്തപുരം മിന്നൽ (SDLX – കോട്ടയം, കൊട്ടാരക്കര വഴി)  

 11:10 PM – തെങ്കാശി, കുമളി (SDLX – കൊണ്ടോട്ടി, തൃശ്ശൂർ, പുനലൂർ വഴി)  

 11:15 PM – കൊട്ടാരക്കര (PSF – കൊണ്ടോട്ടി, മൂവാറ്റുപുഴ, കോട്ടയം, തിരുവല്ല വഴി)  

 11:30 PM – പത്തനംതിട്ട (SDLX – കോട്ടയം, തിരുവല്ല വഴി)  

താമരശ്ശേരി, വയനാട്, മൈസൂർ ഭാഗങ്ങളിലേക്ക്

 01:30 AM – മാനന്തവാടി, തിരുനെല്ലി ക്ഷേത്രം (PSF – കൽപ്പറ്റ, പനമരം വഴി)  

 02:30 AM – മൈസൂർ (SDLX – സുൽത്താൻ ബത്തേരി, ഗുണ്ടൽപേട്ട് വഴി)  

 02:55 AM – സുൽത്താൻ ബത്തേരി (PSF – കൽപ്പറ്റ വഴി)  

 03:05 AM – മാനന്തവാടി (SDLX – കൽപ്പറ്റ വഴി)  

 03:55 AM – മാനന്തവാടി മിന്നൽ (SDLX)  

 04:05 AM – കണ്ണൂർ (PSF)  

 06:20 AM – താമരശ്ശേരി (FP)  

 06:20 AM – സുൽത്താൻ ബത്തേരി മിന്നൽ (DLX)  

 06:25 AM – മാനന്തവാടി (PSF – സുൽത്താൻ ബത്തേരി, ഗുണ്ടൽപേട്ട് വഴി)  

 06:50 AM – മാനന്തവാടി (PSF – കൽപ്പറ്റ, പനമരം വഴി)  

 07:05 AM – സുൽത്താൻ ബത്തേരി (FP – കൽപ്പറ്റ വഴി)  

 07:30 AM – മാനന്തവാടി, തിരുനെല്ലി ക്ഷേത്രം (FP)  

 07:35 AM – മുക്കം, ഓമശ്ശേരി, കൂടത്തായി, കോടഞ്ചേരി (LSD പ്രിയദർശിനി)  

 07:45 AM – സുൽത്താൻ ബത്തേരി (TT പ്രിയദർശിനി – കൽപ്പറ്റ വഴി)  

 08:20 AM – സുൽത്താൻ ബത്തേരി (TT പ്രിയദർശിനി – കൽപ്പറ്റ, പനമരം വഴി)  

 08:50 AM – സുൽത്താൻ ബത്തേരി (FP – കൽപ്പറ്റ വഴി)  

 09:15 AM – കൽപ്പറ്റ (TT പ്രിയദർശിനി)  

 09:55 AM – താമരശ്ശേരി (TT പ്രിയദർശിനി)  

 10:30 AM – താമരശ്ശേരി (LSD പ്രിയദർശിനി – ഞായറാഴ്ചകളിൽ ഇല്ല)  

 10:35 AM – മാനന്തവാടി (TT പ്രിയദർശിനി – കൽപ്പറ്റ, പനമരം വഴി)  

 11:20 AM – താമരശ്ശേരി (LSD പ്രിയദർശിനി – ഞായറാഴ്ചകളിൽ ഇല്ല)  

 11:30 AM – മാനന്തവാടി (FP – കൽപ്പറ്റ വഴി)  

 01:05 PM – സുൽത്താൻ ബത്തേരി (TT പ്രിയദർശിനി – കൽപ്പറ്റ വഴി)  

 02:05 PM – മാനന്തവാടി (PSF – പടിഞ്ഞാറത്തറ വഴി)  

 02:05 PM – സുൽത്താൻ ബത്തേരി (TT പ്രിയദർശിനി – കൽപ്പറ്റ വഴി)  

 03:20 PM – സുൽത്താൻ ബത്തേരി (FP – കൽപ്പറ്റ വഴി)  

 04:00 PM – കൊയിലാണ്ടി (TT പ്രിയദർശിനി – താമരശ്ശേരി, ബാലുശ്ശേരി വഴി)  

 04:20 PM – സുൽത്താൻ ബത്തേരി (FP – കൽപ്പറ്റ വഴി)  

 04:30 PM – മാനന്തവാടി (PSF – കൽപ്പറ്റ, പടിഞ്ഞാറത്തറ വഴി)  

 04:50 PM – സുൽത്താൻ ബത്തേരി (FP – കൽപ്പറ്റ വഴി)  

 05:45 PM – കൽപ്പറ്റ (TT പ്രിയദർശിനി)  

 06:05 PM – താമരശ്ശേരി (TT പ്രിയദർശിനി)  

 06:10 PM – താമരശ്ശേരി (FP)  

 06:30 PM – തിരുവമ്പാടി (FP – ഓമശ്ശേരി വഴി)  

 07:00 PM – മാനന്തവാടി (FP – കൽപ്പറ്റ വഴി)  

 07:45 PM – താമരശ്ശേരി (FP)  

 07:50 PM – മാനന്തവാടി (FP)  

 08:40 PM – തിരുവമ്പാടി (FP – കൂടരഞ്ഞി വഴി)  

 09:00 PM – സുൽത്താൻ ബത്തേരി (PSF – കൽപ്പറ്റ വഴി)  

 09:40 PM – മൈസൂർ (SF – മാനന്തവാടി, കുട്ട വഴി)  

 10:45 PM – തൃശ്ശൂർ – മൈസൂർ (SF – മാനന്തവാടി, കുട്ട, ഹുൻസൂർ വഴി)  

 11:30 PM – മാനന്തവാടി, മൈസൂർ (SDLX – മാനന്തവാടി, കുട്ട, ഹുൻസൂർ വഴി)  

കോഴിക്കോട് ഭാഗത്തേക്ക് (ചെറുവണ്ണൂർ / എടവണ്ണപ്പാറ വഴി)

 06:00 AM – കോഴിക്കോട് (ORD പ്രിയദർശിനി – ചെറുവണ്ണൂർ വഴി)  

 06:30 AM – കോഴിക്കോട് (ORD പ്രിയദർശിനി – എടവണ്ണപ്പാറ, രാമനാട്ടുകര വഴി)  

 06:40 AM – കോഴിക്കോട് (ORD പ്രിയദർശിനി – എടവണ്ണപ്പാറ, ഫറോക്ക് വഴി)  

 06:55 AM – കോഴിക്കോട് (ORD പ്രിയദർശിനി – ചെറുവണ്ണൂർ വഴി)  

 07:20 AM – കോഴിക്കോട് (ORD പ്രിയദർശിനി – ചെറുവണ്ണൂർ, കുറ്റിപ്പാലം, ഫറോക്ക് വഴി)  

 07:45 AM – കോഴിക്കോട് (ORD പ്രിയദർശിനി – ചെറുവണ്ണൂർ വഴി)  

 09:00 AM – കോഴിക്കോട് (ORD പ്രിയദർശിനി – ചെറുവണ്ണൂർ വഴി)  

 09:40 AM – കോഴിക്കോട് (ORD പ്രിയദർശിനി – ചെറുവണ്ണൂർ വഴി)  

 12:01 PM – കോഴിക്കോട് (ORD പ്രിയദർശിനി – ചെറുവണ്ണൂർ വഴി)  

 01:05 PM – കോഴിക്കോട് (ORD പ്രിയദർശിനി – ചെറുവണ്ണൂർ വഴി)  

 01:35 PM – കോഴിക്കോട് (ORD പ്രിയദർശിനി – ചെറുവണ്ണൂർ വഴി)  

 02:55 PM – കോഴിക്കോട് (ORD പ്രിയദർശിനി – ചെറുവണ്ണൂർ വഴി)  

 04:55 PM – കോഴിക്കോട് (ORD പ്രിയദർശിനി – ചെറുവണ്ണൂർ വഴി)  

നിലമ്പൂർ, വഴിക്കടവ്, വണ്ടൂർ ഭാഗത്തേക്ക്

 07:05 AM – മെഡിക്കൽ കോളേജ്, വണ്ടൂർ (ORD പ്രിയദർശിനി)  

 09:45 AM – നിലമ്പൂർ, വഴിക്കടവ് (ORD പ്രിയദർശിനി)  

 10:05 AM – നിലമ്പൂർ (ORD പ്രിയദർശിനി)  

 10:30 AM – നിലമ്പൂർ (ORD പ്രിയദർശിനി)  

 11:35 AM – നിലമ്പൂർ (ORD പ്രിയദർശിനി)  

 12:40 PM – നിലമ്പൂർ (ORD പ്രിയദർശിനി)  

 04:15 PM – നിലമ്പൂർ, വഴിക്കടവ് (ORD പ്രിയദർശിനി)  

 04:40 PM – വണ്ടൂർ, കാളികാവ് (ORD പ്രിയദർശിനി)  

 05:05 PM – നിലമ്പൂർ (ORD പ്രിയദർശിനി)  

 05:10 PM – നിലമ്പൂർ (FP)  

 06:05 PM – നിലമ്പൂർ, വഴിക്കടവ്, മലപ്പുറം (ORD പ്രിയദർശിനി)  

 06:25 PM – നിലമ്പൂർ (FP)  

 06:30 PM – നിലമ്പൂർ (ORD പ്രിയദർശിനി)  

 08:10 PM – നിലമ്പൂർ, വഴിക്കടവ്, മലപ്പുറം (ORD പ്രിയദർശിനി)  

യാത്രക്കാർ ശ്രദ്ധിക്കേണ്ട പ്രധാന വിവരങ്ങൾ

  •  സൗജന്യ നിരക്ക്: TT, LSD, ORD സർവീസുകളിൽ സ്ത്രീകൾക്ക് പ്രിയദർശിനി സർവീസ് വഴി സൗജന്യ യാത്ര ലഭ്യമാണ്.
  • അവധി ദിനങ്ങൾ: നക്ഷത്രചിഹ്നമുള്ള (***) സർവീസുകൾ സർക്കാർ അവധി ദിവസങ്ങളിൽ ഉണ്ടായിരിക്കില്ല.
  • സമയമാറ്റം: ഗതാഗതക്കുരുക്ക് കാരണം സമയത്തിൽ മാറ്റമുണ്ടാകാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ 5-10 മിനിറ്റ് മുൻപെങ്കിലും ബസ് സ്റ്റോപ്പിൽ എത്തിച്ചേരുക.
  • രാത്രിയാത്ര: വൈകുന്നേരം 7:00 മണി മുതൽ രാവിലെ 7:00 മണി വരെയുള്ള സർവീസുകൾക്കായി YMB വായനശാല പരിസരത്ത് കാത്തുനിൽക്കേണ്ടതാണ്. 
  • ഓൺലൈൻ ബുക്കിംഗ്: ടിക്കറ്റുകൾ റിസർവ് ചെയ്യുന്നതിനായി onlineksrtcswift.com സന്ദർശിക്കുകയോ Ente KSRTC Neo-OPRS ആപ്പ് ഉപയോഗിക്കുകയോ ചെയ്യുക. 
  • ലൈവ് ട്രാക്കിംഗ്: ബസിന്റെ തത്സമയ വിവരങ്ങൾക്കും സീറ്റ് ലഭ്യത അറിയുന്നതിനും Chalo-Live BusTracking App ഇൻസ്റ്റാൾ ചെയ്യാം.
  • വാട്സ്ആപ്പ് വഴി വിവരങ്ങൾ ലഭിക്കാൻ 9447071021 എന്ന നമ്പറിലേക്ക് ‘Hi’ എന്ന് മെസ്സേജ് അയക്കുക. 

കെ.എസ്.ആർ.ടി.സി ഡിപ്പോ ഹെൽപ്പ്‌ലൈൻ നമ്പറുകൾ

 താമരശ്ശേരി: 9188933811  

 പെരിന്തൽമണ്ണ: 9188933806  

 തിരുവമ്പാടി: 9188933812  

 നിലമ്പൂർ: 9188933805  

 മലപ്പുറം: 9188933803  

 കോഴിക്കോട്: 9188933809  

 സുൽത്താൻ ബത്തേരി: 9188933819  

 മാനന്തവാടി: 9188933818  

 കൽപ്പറ്റ: 9188933816  

 പാലക്കാട്: 9188933800  

 തൃശ്ശൂർ: 9188933797

ഡൽഹി: ഡൽഹിയിൽ മുഖ്യമന്ത്രി പിണറായി വിജയനെയും മറ്റ് സിപിഐഎം നേതാക്കളെയും കസ്റ്റഡിയിലെടുത്തതിന് പിന്നാലെയുണ്ടായ സംഭവങ്ങളിൽ അന്വേഷണം നടത്താൻ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി മുഖ്യമന്ത്രി. കസ്റ്റഡിയിലെടുത്തതിന് ശേഷമുള്ള നടപടികളും നേതാക്കൾ നേരിട്ട ബുദ്ധിമുട്ടുകളും പരിശോധിക്കാനാണ് നിർദേശം. ഡൽഹിയിലെ കേരളത്തിന്റെ റെസിഡന്റ് കമ്മീഷണറുമായി ബന്ധപ്പെട്ടും ആവശ്യമായ വിവരങ്ങൾ ശേഖരിക്കാനും മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്.

പിണറായി വിജയനെ കസ്റ്റഡിയിലെടുത്ത ശേഷം ഏകദേശം മൂന്നര മണിക്കൂറോളം പൊലീസ് വാഹനത്തിൽ വിവിധയിടങ്ങളിൽ കൊണ്ടുനടന്നതായും ഇതിനിടെ അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ.

രാവിലെ 11 മണിയോടെ പിണറായി വിജയനെയും മറ്റ് നേതാക്കളെയും കസ്റ്റഡിയിലെടുത്ത ഡൽഹി പൊലീസ്, മൂന്നര മണിക്കൂറിന് ശേഷമാണ് മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചതെന്നാണ് റിപ്പോർട്ടുകൾ. വാഹനത്തിലുണ്ടായിരുന്ന കെ. എൻ. ബാലഗോപാലും ജോൺ ബ്രിട്ടാസും നടപടിക്കെതിരെ പ്രതിഷേധിച്ചെങ്കിലും പൊലീസ് അവഗണിച്ചുവെന്നാണ് നേതാക്കളുടെ ആരോപണം.

പിണറായി വിജയന്റെ ഭക്ഷണവും മരുന്നും ലഭിക്കുന്നതിൽ തടസ്സമുണ്ടായതായും ഒപ്പമുണ്ടായിരുന്ന നേതാക്കൾ ലൈവ് വീഡിയോയിലൂടെ ആരോപിച്ചു. പ്രായമായ നേതാവിനോട് പൊലീസ് അനുചിതമായ രീതിയിലാണ് പെരുമാറിയതെന്നും അവർ വിമർശിച്ചു.

ഇതിനിടെ സിപിഐഎം ജനറൽ സെക്രട്ടറി എം. എ. ബേബി, സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ, പി. കെ. ശ്രീമതി, കെ. കെ. ശൈലജ തുടങ്ങിയ നേതാക്കളെയും ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കേരള ഹൗസിൽ നിന്ന് മാർച്ചിന് തയ്യാറെടുക്കുന്നതിനിടെയായിരുന്നു നടപടി.

സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം വിജു കൃഷ്ണൻ, സിഐടിയു നേതാക്കൾ, എസ്.എഫ്.ഐ ദേശീയ അധ്യക്ഷൻ ആദർശ് സജി എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

സംഭവത്തിൽ പൊലീസിന്റെ നടപടിക്രമങ്ങളും കസ്റ്റഡിക്ക് ശേഷമുള്ള സാഹചര്യങ്ങളും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അന്വേഷണത്തിലൂടെ വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അരീക്കോട് : എഴുപത്തിയഞ്ച് വർഷം പൂർത്തിയാക്കുന്ന കൊഴക്കോട്ടൂർ എ.യു.പി സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഈ വർഷം നടപ്പിലാക്കുന്ന എഴുപത്തിയഞ്ച് കർമ്മ പരിപാടികൾ പ്രഖ്യാപിച്ചു. മുഴുവൻ രക്ഷിതാക്കൾക്കും ഡിജിറ്റൽ സാക്ഷരത ഉറപ്പാക്കുക, സ്കൂളിലെ മുഴുവൻ ക്ലാസ്സ് റൂമുകളും മൾട്ടിമീഡിയ സംവിധാനത്തിലേക്ക് മാറ്റുക, കൂടാതെ ആധുനിക സൗകര്യങ്ങളോടു കൂടിയ കമ്പ്യൂട്ടർ, ഗണിത ലാബുകൾ സജ്ജമാക്കുക തുടങ്ങിയ ശ്രദ്ധേയമായ പദ്ധതികളാണ് ഈ അധ്യയന വർഷം നടപ്പിലാക്കാൻ ലക്ഷ്യമിടുന്നത്.

സ്കൂളിൽ നടന്ന പി.ടി.എ ജനറൽ ബോഡി യോഗത്തിൽ വെച്ച് പി.ടി.എ പ്രസിഡന്റും മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗവുമായ കെ.ടി. അഷ്റഫ് ഈ പ്രവർത്തന പദ്ധതികളുടെ ഔദ്യോഗിക പ്രകാശനം നിർവഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ എ.ഡബ്ല്യു. അബ്ദുറഹ്മാൻ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. എം.ടി.എ പ്രസിഡൻ്റ് ലത, സ്കൂൾ പ്രധാന അധ്യാപിക എ.കെ. സന്ധ്യ, സ്റ്റാഫ് സെക്രട്ടറി എ. ശ്രീകല തുടങ്ങിയവരും പ്രസ്തുത യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു.

തിരുവനന്തപുരം: ലഹരിമാഫിയക്കെതിരെയുള്ള പോരാട്ടത്തിന്റെ കഥ പറയുന്ന ‘ഡെയ്ഞ്ചറസ് വൈബ്’ (Dangerous Vibe) എന്ന സിനിമ ജൂൺ 29 തിങ്കളാഴ്ച കേരള നിയമസഭയിൽ പ്രദർശിപ്പിക്കും. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള നിയമസഭാ സമാജികർക്കായി സ്പീക്കറുടെ പ്രത്യേക അനുമതിയോടെയാണ് ഈ സവിശേഷ പ്രദർശനം ഒരുക്കിയിരിക്കുന്നത്. കൊടിയത്തൂർ സ്വദേശിയായ ഫൈസൽ ഹുസൈൻ ആണ് ചിത്രത്തിന്റെ കഥയും സംവിധാനവും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത്.

Dangerous vibeസംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ലഹരിവേട്ട പദ്ധതിയായ ‘ഓപ്പറേഷൻ തൂഫാൻ’ പശ്ചാത്തലമാക്കി, ലഹരിമാഫിയകളുടെ വേരറുക്കാൻ പോരാടുന്ന പോലീസ് ഓഫീസറുടെ കഥയാണ് ചിത്രം ദൃശ്യവൽക്കരിക്കുന്നത്. സമൂഹത്തിലേക്ക് ശക്തമായ ലഹരിവിരുദ്ധ സന്ദേശം എത്തിക്കുക എന്ന ലക്ഷ്യത്തോടെ നിർമ്മിച്ച ഈ ചിത്രത്തിന് 40 മിനിറ്റാണ് ദൈർഘ്യം. ‘ഹിറ്റ് മീഡിയ ക്രിയേറ്റീവ് ഫാക്ടറി’യുടെ ബാനറിലാണ് ചിത്രം പുറത്തിറങ്ങുന്നത്.

അപ്പുണ്ണി ശശി, ജയരാജ് കോഴിക്കോട് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവർക്കൊപ്പം അൻഷി, പനാലി ജുനൈസ്, ഹരിത്, ഇന്ദിര, അർഷാദ് തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു. സിനിമയിൽ ഒരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞതിലും അത് നിയമസഭയിൽ പ്രദർശിപ്പിക്കുന്ന വാർത്ത അറിഞ്ഞതിലും ഏറെ സന്തോഷമുണ്ടെന്ന് ചിത്രത്തിൽ വേഷമിട്ട അയ്യൂബ് മണ്ണിൽ തൊടി വ്യക്തമാക്കി. ചിത്രത്തിന്റെ പ്രിവ്യൂ ഷോ നേരത്തെ കോഴിക്കോട് എ.ആർ.സി. കൊറോണേഷൻ തിയേറ്ററിൽ വെച്ച് നടന്നിരുന്നു. നിയമസഭയിലെ പ്രദർശനത്തിന് ശേഷം വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംസ്ഥാനവ്യാപകമായും ചിത്രത്തിന്റെ പ്രത്യേക പ്രദർശനങ്ങൾ സംഘടിപ്പിക്കാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്.

അരീക്കോട് : യാത്രക്കാരുടെ സൗകര്യാർത്ഥം അരീക്കോട് നിന്നും തൃശൂർ ഭാഗത്തേക്കും തിരിച്ചുമുള്ള കെ.എസ്.ആർ.ടി.സി ബസുകളുടെ ഏറ്റവും പുതിയ സമയവിവരങ്ങൾ ലഭ്യമാക്കി. അരീക്കോട് നിന്നും പെരിന്തൽമണ്ണ വഴി തൃശൂർ ഭാഗത്തേക്ക് പുലർച്ചെ 3.25 മുതൽ രാത്രി 11.30 വരെ നിരവധി സർവീസുകളാണ് നിലവിലുള്ളത്. പുലർച്ചെ 3.25-ന് കുന്നംകുളം വഴിയുള്ള താമരശ്ശേരി – എറണാകുളം ഫാസ്റ്റ് പാസഞ്ചറോടെയാണ് ഈ റൂട്ടിലെ പ്രതിദിന സർവീസുകൾ ആരംഭിക്കുന്നത്. തുടർന്ന് തിരുവമ്പാടി, ആനക്കാംപൊയിൽ, സുൽത്താൻ ബത്തേരി, കൂമ്പാറ, മാനന്തവാടി, മുത്തപ്പൻപുഴ എന്നിവിടങ്ങളിൽ നിന്നായി പാലാ, കട്ടപ്പന, ചേർത്തല, മൂലമറ്റം, തൃശൂർ, തിരുവനന്തപുരം, തൊടുപുഴ ഭാഗങ്ങളിലേക്ക് രാവിലെ 8.45 വരെ തുടർച്ചയായ സർവീസുകളുണ്ട്. ഉച്ചയ്ക്ക് ശേഷം 1.15 മുതൽ രാത്രി 11.30 വരെ മൈസൂർ, മാനന്തവാടി, സുൽത്താൻ ബത്തേരി, തിരുനെല്ലി, കൽപ്പറ്റ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും തൃശൂർ, എറണാകുളം, കോട്ടയം, പത്തനംതിട്ട, കുമളി, കൊട്ടാരക്കര എന്നിവിടങ്ങളിലേക്കായി മിന്നൽ, സൂപ്പർ ഡീലക്സ് ഉൾപ്പെടെയുള്ള മികച്ച സർവീസുകളും യാത്രക്കാർക്ക് പ്രയോജനപ്പെടുത്താം. ഇതിൽ മിക്ക ബസുകളും കുന്നംകുളം, ഷൊർണ്ണൂർ വഴിയാണ് കടന്നുപോകുന്നത്.

തൃശൂരിൽ നിന്നും അരീക്കോട് ഭാഗത്തേക്കും സമാനമായ രീതിയിൽ യാത്രാ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. അർദ്ധരാത്രി 12.01-ന് ഷൊർണ്ണൂർ വഴിയുള്ള പത്തനംതിട്ട – മൈസൂർ സൂപ്പർ ഡീലക്സിലാണ് മടക്കയാത്രയിലെ സർവീസുകൾ തുടങ്ങുന്നത്. പിന്നാലെ കൊട്ടാരക്കര, കുമളി, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നുള്ള സുൽത്താൻ ബത്തേരി, മാനന്തവാടി, കൽപ്പറ്റ ബസുകൾ പുലർച്ചെ 4.15 വരെ അരീക്കോട് ഭാഗത്തേക്ക് സർവീസ് നടത്തുന്നുണ്ട്. പകൽ സമയങ്ങളിൽ രാവിലെ 11.20 മുതൽ രാത്രി 10.20 വരെ തൃശൂർ, തിരുവനന്തപുരം, എറണാകുളം, പാലാ, ഇരിങ്ങാലക്കുട, പത്തനംതിട്ട തുടങ്ങിയ ഡിപ്പോകളിൽ നിന്നും സുൽത്താൻ ബത്തേരി, താമരശ്ശേരി, തിരുവമ്പാടി, മാനന്തവാടി, ബംഗളൂരു, തിരുനെല്ലി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ്, സ്വിഫ്റ്റ് എ.സി സീറ്റർ സർവീസുകളും തൃശൂരിൽ നിന്നും അരീക്കോട് വഴി കടന്നുപോകുന്നുണ്ട്.

റോഡിലെ ഗതാഗത കുരുക്കുകൾ കാരണം ബസുകളുടെ സമയക്രമത്തിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. യാത്രക്കാർക്ക് ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനായി കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റായ ‘onlineksrtcswift.com’ സന്ദർശിക്കുകയോ, ‘Ente KSRTC Neo-OPRS’ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കുകയോ ചെയ്യാവുന്നതാണ്. സർവീസുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കുമായി താമരശ്ശേരി (9188933811), പെരിന്തൽമണ്ണ (9188933806), തിരുവമ്പാടി (9188933812), തൃശൂർ (9188933797) എന്നീ കെ.എസ്.ആർ.ടി.സി ഡിപ്പോകളിലെ ഹെൽപ്പ്‌ലൈൻ നമ്പറുകളിൽ പൊതുജനങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ്.

അരീക്കോട്: കേരള മാപ്പിള കലാ അക്കാദമി അരീക്കോട് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ജനറൽ ബോഡി യോഗവും ‘കൂട്ടും പാട്ടും’ എന്ന പേരിൽ കലാവിരുന്നും സംഘടിപ്പിച്ചു. അരീക്കോട് സലാം പാർക്കിൽ വെച്ച് നടന്ന പരിപാടി അക്കാദമി സംസ്ഥാന വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ പൂവത്തിക്കൽ ഉദ്ഘാടനം ചെയ്തു. ലത്തീഫ് സി. അധ്യക്ഷനായ ചടങ്ങിൽ അഡ്വക്കറ്റ് സഫീർ എം.ടി. സ്വാഗതം ആശംസിച്ചു.

ജനറൽ സെക്രട്ടറി അബ്ദുനാസർ മാടത്തിങ്ങൾ യോഗത്തിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. അമേരിക്കൻ-ഇസ്രായേൽ സാമ്രാജ്യത്വ ശക്തികളുടെ നിഷ്ഠൂരമായ ആക്രമണങ്ങളിൽ നിന്നും സമൂഹത്തെ രക്ഷിക്കണമെന്ന പ്രാർത്ഥനയോടെയാണ് റിപ്പോർട്ട് അവതരിപ്പിച്ചത്. ജില്ലാ പ്രസിഡന്റ് പി.എം. ലുഖ്മാൻ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. ചാപ്റ്ററിന്റെ കീഴിൽ വളർന്നുവരുന്ന യുവ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനായി വരും ദിവസങ്ങളിൽ വിവിധയിനം കലാപരിപാടികൾ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.

ചടങ്ങിൽ റസാക്ക് കെ., ഷീജ പി.സി., എം.എ. സുഹൈൽ, മഹ്ബൂബ് എം.പി. (കുഞ്ഞാണി), ഹുസ്സൈൻ കുനിയിൽ, സാവിത്രി ടീച്ചർ, ജസീല മാമ്പുഴ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. തുടർന്ന് നടന്ന ‘കൂട്ടും പാട്ടും’ സംഗീത വിരുന്നിൽ ലുകുമാൻ ബാബു വി.പി., സലാം കൊന്നലത്ത്, സലീന എം.പി., ലുകുമാൻ പി.എം., എം.എ. സുഹൈൽ, അഷ്‌റഫ്‌ ടി.വി., സഫീർ എം.ടി., അഷ്‌റഫ്‌ കോഴിക്കോട്, അജ്മൽ ചീമാടൻ, യാസിർ കെ. എന്നിവർ ഗാനങ്ങൾ ആലപിച്ചു.

നഗരങ്ങളിൽ ജോലി ചെയ്യാൻ ഗ്രാമങ്ങളിൽ നിന്ന് പലരും കുടിയേറാറുണ്ട്. പക്ഷേ, ജോലി കിട്ടിയാലും അവരുടെ ജീവിതം പലപ്പോഴും ജോലി മാത്രമായിത്തീരും. അവർക്കു സ്വയം അന്വേഷിക്കാനും, പുതിയ കാര്യങ്ങൾ കാണാനുമുള്ള അവസരം കുറവായിരിക്കും. ഇതാണ് മൈ അസ്ലി ഫ്രെഷ് എന്ന കമ്പനി ശ്രദ്ധിച്ച ഒരു യാഥാർത്ഥ്യം.

ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന ഈ ഫിഷ് ആൻഡ് മീറ്റ് ബ്രാൻഡ്, തൊഴിലാളികൾക്ക് ജോലി മാത്രമല്ല, ജീവിതം അനുഭവിക്കാനും വളരാനുമുള്ള അവസരം നൽകുന്ന ‘വർക്ക് & എക്സ്പ്ലോർ’ എന്ന പുതിയ സംരംഭം ആരംഭിച്ചിരിക്കുകയാണ്.

ഈ പദ്ധതിയിലൂടെ ജീവനക്കാർക്ക് പ്രതിമാസമായി ഒരു എക്സ്പ്ലോറേഷൻ അലവൻസ്, പെയ്ഡ് അവധികൾ, കൂടാതെ തങ്ങളുടെ താൽപര്യങ്ങൾ പിന്തുടരാനും പുതിയ കഴിവുകൾ പഠിക്കാനുമുള്ള സഹായവും ലഭിക്കും. അതായത്, ജോലി ജീവിതം മനുഷ്യത്വബോധത്തോടെ ആസ്വദിക്കാനുള്ള ഒരു അവസരമാണിത്.

ഈ ആശയം രൂപപ്പെട്ടത് കമ്പനി സ്ഥാപകനായ.ജമനുദീൻ പി യുടെ സ്വന്തം അനുഭവത്തിൽ നിന്നാണ്. ഗ്രാമത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് കുടിയേറി, അദ്ദേഹം തന്റെ ബിസിനസ്സ് ആരംഭിച്ചെങ്കിലും, രണ്ടുവർഷത്തോളം നഗരത്തെ ശരിയായി കാണാനോ അതിന്റെ സാധ്യതകൾ മനസിലാക്കാനോ അവസരം ലഭിച്ചില്ല. “ജീവിതം ജോലിയായി മാത്രം തീരരുത്” എന്ന ബോധ്യം തന്നെയാണ് അദ്ദേഹത്തെ ‘എക്സ്പ്ലോർ ബെംഗളൂരു’ എന്ന ആശയത്തിലേക്ക് നയിച്ചത്.

അദ്ദേഹം വിശ്വസിക്കുന്നത് ലളിതമാണെങ്കിലും ശക്തമാണ് — ഒരു കമ്പനിയുടെ കടമ ജോലി സൃഷ്ടിക്കുന്നതിൽ മാത്രം അവസാനിക്കരുത്; ഓരോ തൊഴിലാളിക്കും സ്വപ്നം കാണാനും വളരാനും അവസരം നൽകണം.

മൈ അസ്ലി ഫ്രെഷ് ഇതിനകം തന്നെ ഉപഭോക്താക്കളിൽ വിശ്വാസം നേടിയ ഒരു ബ്രാൻഡാണ്. അവർ ഓർഡറിന് ശേഷം മാത്രമേ മീറ്റും ഫിഷും മുറിച്ചുകൊടുക്കൂ, കൂടാതെ ഉപഭോക്താവിന്റെ ഇഷ്ടാനുസൃത കട്ട് രീതിയും തിരഞ്ഞെടുക്കാനാകും. സമയബന്ധിത ഡെലിവറിയും അവരുടെ ശക്തമായ വാഗ്ദാനമാണ്.

WhatsApp: +918618800300

https://api.aslifresh.com/redirect?place=malay6w-0821d2