മലപ്പുറം : മൃഗസംരക്ഷണ മേഖലയില് മികച്ച പ്രവര്ത്തനം കാഴ്ചവെക്കുന്ന കര്ഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി ഏര്പ്പെടുത്തിയ 2026 വര്ഷത്തെ സംസ്ഥാന-ജില്ലാതല മൃഗസംരക്ഷണ അവാര്ഡുകള്ക്കായി അപേക്ഷകള് ക്ഷണിച്ചു. സംസ്ഥാന തലത്തില് മികച്ച ക്ഷീരകര്ഷകന്, വാണിജ്യാടിസ്ഥാനത്തിലുള്ള മികച്ച ഡയറി ഫാം എന്നിവയ്ക്ക് ഒരു ലക്ഷം രൂപ വീതവും, മികച്ച സമ്മിശ്ര കര്ഷകന് ഒരു ലക്ഷം രൂപയും സമ്മാനമായി ലഭിക്കും. കൂടാതെ, മികച്ച പൗള്ട്രി കര്ഷകന്, യുവകര്ഷകന്, വനിതാ കര്ഷക/സംരംഭക എന്നിവര്ക്ക് അമ്പതിനായിരം രൂപ വീതവും അവാര്ഡ് നല്കും. ഒക്ടോബര് 22 നകം അപേക്ഷിക്കണം.
ജില്ലാതല അവാര്ഡുകളില് മികച്ച ക്ഷീരകര്ഷകന് ഇരുപതിനായിരം രൂപയും മികച്ച സമ്മിശ്ര കര്ഷകന് പതിനായിരം രൂപയുമാണ് സമ്മാനത്തുക. അവാര്ഡുകളുടെ വിശദമായ മാനദണ്ഡങ്ങളും അപേക്ഷാ ഫോമും മൃഗസംരക്ഷണ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ ahd.kerala.gov.in-ലും സര്ക്കാര് മൃഗാശുപത്രികളിലും ലഭ്യമാണ്.
