അരീക്കോട്: അരീക്കോട് ആരോഗ്യ കൂട്ടായ്മയുടെ നേതൃത്വത്തിൽ കഴിഞ്ഞ 11 വർഷമായി അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടന്നുവരുന്ന വ്യായാമപരിശീലനം നവംബർ 15 ഞായറാഴ്ച മുതൽ പുനരാരംഭിക്കും. മഴക്കാല ഇടവേളക്ക് ശേഷം രാവിലെ 6.45-ന് അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയത്തിൽ പരിശീലനം തുടങ്ങാൻ കഴിഞ്ഞ ദിവസം ചേർന്ന ആരോഗ്യ കൂട്ടായ്മയുടെ രക്ഷാധികാരി – എക്സിക്യൂട്ടീവ് കമ്മിറ്റി യോഗമാണ് തീരുമാനിച്ചത്.

പുനരാരംഭിക്കുന്ന ആദ്യ ദിനത്തിൽ വ്യായാമത്തിന് ശേഷം, 55ഓളം രാഷ്ട്രങ്ങൾ സന്ദർശിച്ച യാത്രാവിവരണക്കാരൻ നൗഷാദ് അരീക്കോട് “യാത്രകളും ആരോഗ്യവും” എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സെടുക്കും.

യോഗത്തിൽ ആരോഗ്യ കൂട്ടായ്മ രക്ഷാധികാരി കണ്ണഞ്ചേരി അബ്ദുൽ ഹമീദ് സ്വാഗതവും കടൂരൻ കുഞ്ഞാപ്പു അധ്യക്ഷതയും വഹിച്ചു. ഭാരവാഹികളായ തൊടുവിൽ സലീം, എ. സമദ് മാസ്റ്റർ, അബ്ദുൽ മജീദ് സി.കെ, ചീമാടൻ ജാഫർ, ജാഫർ മുണ്ടമ്പ്ര, അഡ്വ: എം.ടി സഫീർ തുടങ്ങിയവർ സംസാരിച്ചു. ചീമാടൻ യൂസുഫ് നന്ദി പറഞ്ഞു. കൂടുതൽ വിവരങ്ങൾക്കും പുതിയതായി പങ്കാളികളാകാൻ താല്പര്യമുള്ളവർക്കും പ്രസ്തുത സമയത്ത് സ്റ്റേഡിയത്തിൽ എത്തിച്ചേരാവുന്നതാണ്.

Author

Muhmmed Nuhman P is the Chief Editor of Areekode News, a Malayalam digital news outlet based in Areekode, Malappuram. He holds an MSc in Electronic Media from Pondicherry University and reports on local, district, and Gulf news for Malayalam readers.

Comments are closed.