Category

KERALA

Category

സംസ്ഥാനത്തെ 39 റോഡ് വികസന പദ്ധതികൾക്കായി കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയത്തിൽ നിന്ന് 988.75 കോടി രൂപയുടെ അനുമതി ലഭിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ അറിയിച്ചു. സെൻട്രൽ റോഡ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് പദ്ധതിയിലുൾപ്പെടുത്തിയാണ് തുക അനുവദിച്ചത്. ഇതിലൂടെ സംസ്ഥാനത്തെ 486.33 കിലോമീറ്റർ റോഡുകൾ വികസിപ്പിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

കേന്ദ്രം അനുവദിച്ച തുകയിൽ 570 കോടി രൂപയും മലബാർ മേഖലയിലെ റോഡുകൾക്കാണ്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 21 റോഡ് പദ്ധതികൾക്കാണ് അനുമതി ലഭിച്ചത്. കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയുമായി മന്ത്രി പി.കെ ബഷീര്‍ നടത്തിയ ചർച്ചകളെ തുടർന്നാണ് പദ്ധതികൾക്ക് അനുകൂല തീരുമാനം ഉണ്ടായത്. മേജർ ഡിസ്ട്രിക്ട് റോഡുകൾ, ഓർഡിനറി ഡിസ്ട്രിക്ട് റോഡുകൾ, കോർപ്പറേഷൻ റോഡുകൾ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്.

പദ്ധതികൾക്ക് സംസ്ഥാന സർക്കാർ ഭരണാനുമതി നൽകിയിട്ടുണ്ട്. സാങ്കേതിക, സാമ്പത്തിക അനുമതികൾ ഉൾപ്പെടെയുള്ള തുടർനടപടികൾ സമയബന്ധിതമായി പൂർത്തിയാക്കി ഡിസംബറിൽ നിർമാണം ആരംഭിക്കും. ദേശീയപാതാ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും നിർമാണം. പദ്ധതികൾ പൂർത്തിയാകുന്നതോടെ ഗ്രാമീണ, നഗര റോഡുകളുടെ നിലവാരം ഉയർത്തുന്നതിനും ഗതാഗതബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാന സാക്ഷരതാമിഷൻ നടത്തുന്ന ഹയർസെക്കൻഡറി, പത്താം തരം തുല്യതാ കോഴ്സുകളിലേക്ക് 50 രൂപ പിഴയോടെ ഒക്ടോബർ 24 വരെ അപേക്ഷിക്കാം. ഹയർസെക്കൻഡറി തുല്യതയ്ക്ക് പത്താം ക്ലാസ് ജയിച്ചവർക്കും മുൻപ് ഹയർസെക്കൻഡറി പരാജയപ്പെട്ടവർക്കും അപേക്ഷിക്കാം.…

കോഴിക്കോട്: മലയാളത്തിന്‍റെ ഇതിഹാസ സാഹിത്യകാരൻ എം ടി വാസുദേവൻ നായർ (91) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. കഥാകൃത്ത്, നോവലിസ്റ്റ്, പത്രപ്രവർത്തകൻ, പത്രാധിപർ, തിരക്കഥാകൃത്ത്, സംവിധായകൻ, നിർമ്മാതാവ്, ലേഖകൻ, പ്രഭാഷകൻ, നാടകകൃത്ത്,…

സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ടും എട്ട് ജില്ലകളിൽ യെല്ലോ അലേർട്ടും തുടരുകയാണ്. പത്തനംതിട്ട ഇടുക്കി പാലക്കാട്‌ ജില്ലകളിലാണ് അതിശക്തമായ മഴ മുന്നറിയിപ്പ്.…

കോഴിക്കോട്: മറ്റ് കെഎസ്ആർടിസി ബസുകൾക്കൊപ്പം ഓടിത്തുടങ്ങാനൊരുങ്ങി നവകേരള യാത്രയ്ക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും ഉപയോഗിച്ച ആഡംബര ബസ്. കെഎസ്ആർടിസി സൂപ്പർ ഡീലക്സ് എസി സർവീസായി നിരത്തിലിറങ്ങാൻ തയാറെടുക്കുകയാണ് ബസിപ്പോൾ. രണ്ടാഴ്ചയ്ക്കുള്ളിൽ സൂപ്പർ ഡീലക്‌സ് എസി…

എസ്എസ്എൽസി പരീക്ഷ മുന്നൊരുക്കം ആരംഭിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എസ്എസ്എൽസി പരീക്ഷ മാർച്ച് 3 മുതൽ 26 വരെ നടക്കുമെന്ന് മന്ത്രി അറിയിച്ചു. എസ്എസ്എൽസി മോഡൽ പരീക്ഷ ഫെബ്രുവരി 17 മുതൽ…

ഒരു പവന്റെ വില 60000ന് അടുത്തേക്ക് ശരവേഗത്തില്‍ കുതിക്കുന്നതിനിടെ മാസത്തുടക്കത്തില്‍ വിലയില്‍ നേരിയ ആശ്വാസം. ഒരു പവന്‍ സ്വര്‍ണത്തിന് 560 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില…

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. നാളെ 2 ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് നാളെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ സംസ്ഥാനത്ത് അതിശക്ത…

കേരളത്തില്‍ റോഡപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ ഗതാഗത നിയമ ലംഘനങ്ങളും അതേ ഗൗരവത്തില്‍ ചര്‍ച്ചയാകണം. കഴിഞ്ഞ ഒരു വര്‍ഷം സംസ്ഥാനത്തുണ്ടായ ഗതാഗത നിയമലംഘന കേസുകളും അതിനായി നല്‍കിയ പിഴ തുകയും ഞെട്ടിക്കുന്നതാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ…

ഉത്സവ-വിവാഹ സീസണുകളിൽ ഉപഭോക്താക്കൾക്ക് കനത്ത തിരിച്ചടിയാകുകയാണ് സ്വർണ വിലക്കയറ്റം. ഇന്ന് ഒരു പവന് സ്വർണത്തിന് 120 രൂപ വര്‍ധിച്ച് 59,640 രൂപയിലെത്തി. ഗ്രാമിന് 15 രൂപയാണ് ഉയര്‍ന്നത്. 7455 രൂപയാണ് ഒരു ഗ്രാം…