കുനിയിൽ: അൽ അൻവാർ സ്കൂളിൽ വിദ്യാർത്ഥികൾക്കായി നടപ്പിലാക്കിയ ‘സൗഹൃദത്തണൽ’ പദ്ധതി ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് വിശ്രമിക്കാനും സൗഹൃദം പങ്കുവെച്ച് സന്തോഷത്തോടെ സമയം ചെലവഴിക്കാനുമായി പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ഇരിപ്പിടത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബൂബക്കർ മാസ്റ്റർ കാരങ്ങാടൻ നിർവഹിച്ചു. സ്കൂൾ പ്രസിഡന്റ് ഗഫൂർ കുറുമാടൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ പ്രിൻസ്, സ്കൂൾ മാനേജർ മുഹമ്മദലി മാസ്റ്റർ, ട്രഷറർ ഷബീർ ബാബു, അബ്ദുറസാഖ്, പി.ടി.എ പ്രസിഡന്റ് അസൈൻ വി.പി, എം.ടി.എ പ്രസിഡന്റ് സഹ്ല കെ.സി, പി.ടി.എ മെമ്പർ ഷാഫിന, പ്രധാനാധ്യാപകരായ യൂസുഫ് കെ, ചന്ദ്രദാസ്, സ്റ്റാഫ് സെക്രട്ടറി അബ്ദുൽ ലത്തീഫ്, തസ്ലീന എം.കെ എന്നിവർ സംസാരിച്ചു. റുഖിയ എ.പി, റസീന ടി.പി, ഫഹ്മിന ടി, സമീറ കെ, ശിഫ കെ.ടി, ഹസ്ന എം.ടി, ഫസൽ, അമീർ സി.പി, മുഹമ്മദ് ആസിം തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Comments are closed.