തിരുവനന്തപുരം : സ്‌മാർട്ട് പരിഷ്കാരങ്ങളുമായി മോട്ടോർ വാഹന വകുപ്പ് മുന്നോട്ടു പോകുന്നതിനിടെ സംസ്ഥാനത്ത് പുതുതായി ഡ്രൈവിങ് ലൈസൻസ് എടുക്കുന്നവരുടെ എണ്ണം കുറയുന്നെന്ന് കണക്കുകൾ. 2010 മുതൽ 2024 വരെയുള്ള കണക്കുകൾ അടിസ്ഥാനപ്പെടുത്തി മോട്ടോർ വാഹനവകുപ്പ് തയാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളത്.…

പി പി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജി തള്ളി. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ദിവ്യ ആസൂത്രിതമായി യാത്രയയപ്പ് യോഗത്തിലെത്തി വ്യക്തിഹത്യ നടത്തിയെന്നും, പ്രേരണക്കുറ്റം നിലനിൽക്കുമെന്നുമാണായിരുന്നു പ്രോസിക്യൂഷൻ വാദം. കേരള മനസാക്ഷിയെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു എഡിഎം…

മലപ്പുറം: വയനാട് ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി പത്രിക നൽകിയതിനു ശേഷം പ്രിയങ്ക ഗാന്ധി ഇന്ന് ആദ്യമായി ജില്ലയിൽ. പ്രചാരണത്തിന്റെ ഭാഗമായി ഏറനാട്, വണ്ടൂർ, നിലമ്പൂർ മണ്ഡലങ്ങളിലെ കോർണർ യോഗങ്ങളിൽ അവർ പങ്കെടുക്കും. യുഡിഎഫിന്റെ മുതിർന്ന നേതാക്കൾ പ്രിയങ്കയ്ക്കൊപ്പം വേദി പങ്കിടും. ഉച്ചയ്ക്കു…

മലപ്പുറം: രോഗികളുടെ എണ്ണം വർദ്ധിക്കുമ്പോഴും സായാഹ്ന ഒ.പികൾ ഇല്ലാതെ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ കുടുംബാരോഗ്യ കേന്ദ്രങ്ങൾ. ഒൻപത് ഗ്രാമപഞ്ചായത്തുകളിലെയും രണ്ട് നഗരസഭകളിലെയും ഉൾപ്പെടെ 11 കുടുംബാരോഗ്യ കേന്ദ്രങ്ങളിലാണ് രോഗികൾക്ക് ആശ്വാസമാകേണ്ട സായാഹ്ന ഒ.പികൾ ഇല്ലാത്തത്. കീഴുപറമ്പ്, ചെറുകാവ്, കൂട്ടിലങ്ങാടി,…

കാസർഗോഡ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് തെയ്യം കെട്ട് മഹോത്സവത്തിനിടെ വെടിപ്പുരയ്ക്ക് തീപിടിച്ച് അപകടം. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ കുളിച്ച് തോറ്റം ചടങ്ങിനിടെയാണ് അപകടം ഉണ്ടായത്. പരുക്കേറ്റവരെ ആദ്യം നീലേശ്വരം, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലെ വിവിധ സ്വകാര്യ ആശുപത്രികളിലും കാഞ്ഞങ്ങാട് ജില്ലാ…

ഇറാൻ്റെ തിരിച്ചടി ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇസ്രയേൽ മന്ത്രിസഭാ യോ​ഗം ചേ‌ർന്നത് ഭൂ​ഗ‍ർഭ കേന്ദ്രത്തിൽ. ഇസ്രയേലി ഇൻ്റലിജൻസ് ഏജൻസിയായ ഷിൻ ബിറ്റിൻ്റെ സുരക്ഷാ മുന്നറിയിപ്പിനെ തുടർന്നാണ് മന്ത്രിസഭാ യോ​ഗം ജറുസലേമിലെ സ‍ർക്കാർ സമുച്ചയത്തിലെ സുരക്ഷിതമായ ഭൂ​ഗ‍ർഭ കേന്ദ്രത്തിൽ യോ​ഗം…

ന്യൂഡൽഹി: രാജ്യത്തെ ജനസംഖ്യ ഔദ്യോഗികമായി നിർണയിക്കാനുള്ള സെൻസസ് അടുത്തവർഷം ആരംഭിച്ചേക്കും. 2021-ൽ നടക്കേണ്ടിയിരുന്ന സെൻസസാണ് നാല് വർഷം വൈകി ആരംഭിക്കുന്നത്. കണക്കെടുപ്പ് 2026-ൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉന്നത വൃത്തങ്ങൾ പറഞ്ഞു. സെൻസസിന് പിന്നാലെ ലോക്സഭാ മണ്ഡലങ്ങളുടെ പുനർനിർണയവുമുണ്ടാകും. ഇത്…

ദോഹ: രാജ്യത്ത് മഴക്കാലം ആരംഭിച്ചതോടെ വിവിധ പ്രദേശങ്ങളിൽ പുൽമേടുകൾ സജീവമാകുന്നു. മൂടൽമഞ്ഞും മഴവില്ലും നിറഞ്ഞ ഈ പച്ചപ്പുള്ള ഭൂപ്രദേശങ്ങൾ വിനോദസഞ്ചാരികൾക്കും സന്ദർശകർക്കും ആകർഷക കേന്ദ്രങ്ങളായി മാറിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ, പരിസ്ഥിതി കൃത്യമായി സംരക്ഷിക്കണമെന്നുള്ള നിർദേശവുമായി ഖത്തർ പരിസ്ഥിതി കാലാവസ്ഥാ…

മലപ്പുറം: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റ്ക ഉല്പന്നങ്ങള്‍ കര്‍ശനമായി നിയന്ത്രിക്കാന്‍ ജില്ലാ കലക്ടര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായി ജില്ലാകലക്ടര്‍ വി.ആര്‍ വിനോദ് അറിയിച്ചു. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്‍ ജില്ലയില്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി…

കൊച്ചി: എട്ടുപേർ കൊല്ലപ്പെട്ട കളമശ്ശേരി ഭീകരാക്രമണക്കേസില്‍ പ്രതി ഡൊമിനിക് മാർട്ടിനെതിരെ ചുമത്തിയ യുഎപിഎ വകുപ്പുകൾ ഒഴിവാക്കി. 2023 ഒക്ടോബർ 29ന് കളമശ്ശേരി സാമ്ര കൺവെൻഷൻ സെന്‍ററില്‍ നടത്തിയ സ്ഫോടനത്തിൽ എട്ട് പേരാണ് കൊല്ലപ്പെട്ടത്. തമ്മനം സ്വദേശി ഡൊമനിക് മാർട്ടിനാണ്…