അരീക്കോട്: താഴത്തങ്ങാടി യുവധാര- ഡിവൈഎഫ്ഐ സംയുക്ത ആഭിമുഖ്യത്തിൽ വാർഡ് മെമ്പർ ജമീലാ ബാബുവിന്റെ അധ്യക്ഷതയിൽ കരിയർ ഗൈഡൻസ് ക്ലാസും, വിവിധ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കൽ ചടങ്ങും ഡോ. ലവീസ് വസീം ഉദ്ഘാടനം നിർവഹിച്ചു.
വിദ്യാർത്ഥികൾക്കുള്ള കരിയർ ഗൈഡൻസ് ക്ലാസ്സിന് നൗഷാദ് അരീക്കോട് നേതൃത്വം നൽകി. ചടങ്ങിൽ നോട്ട് ബുക്ക് വിതരണോത്ഘാടനം എഎസ്സി ബാങ്ക് ഡയറക്ടർ റിഷാബുദ്ധീൻ നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് അഷ്‌റഫ് ഒതുക്കുങ്ങൽ, സഹീർ എം.ടി, റമീസലി കരിമ്പിലാക്കൽ, സാബിത്ത് കരുവാട്ട്, പ്രശസ്ത ഗാനരചയിതാവ് താജുദ്ധീൻ അരീക്കോട്, ശറഫുദ്ധീൻ, മുജീബ്. എം, ഫൈസൽ പി.പി, ഫെബിൻ കെ, കുഞ്ഞാണി എം.പി തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ റഹ്മത്തുള്ള മാസ്റ്റർ നാലകത്ത് സ്വാഗതവും, റാസിഖ് എ.പി നന്ദിയും പറഞ്ഞു.
Comments are closed.