Category

LOCAL

Category

അരീക്കോട്: അറബിക് യുനി സ്പോക്കൺ അറബിക് അക്കാദമിയുടെ പത്താം വാർഷിക പ്രഖ്യാപനവും അരീക്കോട് പത്തനാപുരത്ത് നിർമ്മിച്ച പുതിയ ഓഫീസ് ഉദ്ഘാടനവും നടന്നു. സി ഇ ഒ സഈദ് അരീക്കോടിന്റെ അധ്യക്ഷതയിൽ ദുബായിയിലെ പ്രമുഖ വ്യവസായിയും തിലാൽ ബിസ്നെസ്സ് ഗ്രൂപ്പ് ചെയർമാനുമായ അബ്ദുസ്സലാം ഹസ്സൻ ഉദ്ഘാടനം നിർവ്വഹിച്ചു. മുഹമ്മദ് ഹസൻ യമൻ മുഖ്യാതിഥിയായി. കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ അറബിക് വിഭാഗം മേധാവി ഡോ: എ ഐ റഹ്മത്തുള്ള, കേരള ഹൈകോടതി അഭിഭാഷകൻ അഡ്വ: ഖാദർ കുഞ്ഞു, ഡോ: അബ്ദുൽ ഗഫൂർ, ഡോ : സന്തോഷ്, ഡോ:നസീമ, ഊർങ്ങാട്ടിരി പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെ ടി മുഹമ്മദ് കുട്ടി, ഹെൽത്ത് ഇൻസ്പെക്ടർ അമ്പായത്തിങ്ങൽ ശരീഫ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ത്വാഹാ പത്തനാപുരം, ശാഫി മുനവ്വിർ, ഹബീബുറഹ്മാൻ, സഫുവാൻ വി എന്നിവർ പങ്കെടുത്തു. തുടർന്ന് അവാർഡ് ദാന ചടങ്ങും വിവിധ കലാപരിപാടികളും നടന്നു. ആദിൽ സലാം സ്വാഗതവും സുഹൈൽ നന്ദിയും പറഞ്ഞു.

തെരട്ടമ്മൽ : ഊർങ്ങാട്ടിരി പഞ്ചായത്തിന് കീഴിൽ ജൻ ശിക്ഷൺ സൻസ്ഥാൻ മലപ്പുറം നടപ്പിലാക്കിയ നാല് മാസത്തെ സൗജന്യ ടൈലറിംഗ് പരിശീലനം പൂർത്തിയാക്കിയ പഠിതാക്കൾ ചേർന്ന് വസ്ത്ര വിഭവങ്ങളുടെ പ്രദർശനവും വിപണനവും സംഘടിപ്പിച്ചു. പരിപാടി…

കുനിയിൽ: ഭിന്നശേഷി ദിനാചരണത്തിൻ്റെ ഭാഗമായി അരുണോദയം വായനശാല യുടെ കീഴിൽ വെല്ലുവിളികളും പരിമിതികളും അതിജീവനത്തിന്റെ രസതന്ത്രമാക്കി മാറ്റി മൂന്ന് പതിറ്റാണ്ടിലധികം വ്യാപാരരംഗത്തെ നിറസാന്നിധ്യമായ ഫൈസൽ കിളിക്കോടനെ കീഴുപറമ്പ് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.പി.എ…

കാവനൂർ : കാവനൂർ സ്പർശം പാലിയേറ്റിവിന് നിർമിക്കാൻ പോകുന്ന കെട്ടിടത്തിന്റെ കുറ്റി അടിക്കൽ കർമ്മം സ്ഥലം എംഎൽഎ പി.കെ ബഷീർ നിർവഹിച്ചു. പദ്ധദിക്ക് ആവശ്യമായ സ്ഥലം കുഞ്ഞാൻ ഹാജിയാണ് സൗജന്യമായി വിട്ടു നൽകിയത്.…

ഊർങ്ങാട്ടിരി: പൂവത്തിക്കൽ കെ പി ഗോകുൽദാസിന്റെ കരൾ മാറ്റിവെക്കുന്ന ശസ്ത്രക്രിയക്ക് വേണ്ടി ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേനങ്ങാങ്ങളുടെ ആഭിമുഖ്യത്തിൽ നടത്തിയ ഫണ്ട് ശേഖരണത്തിന്റെ കളക്ഷൻ തുക ചികിത്സാ കമ്മിറ്റി രക്ഷധികാരിയും, പഞ്ചായത്ത്…

കാവനൂർ : കാവനൂർ പഞ്ചായത്ത് കേരളോത്സവം ഫുട്ബോൾ മത്സരങ്ങൾ സമാപിച്ചു. ആവേശകരമായ മത്സരത്തിൽ ടൗൺ ടീം കാവനൂർ ജേതാക്കളായി. റണ്ണേഴ്‌സ് കപ്പ് സോക്കർ സിറ്റി കുണ്ടൂസ് നേടി. പഞ്ചായത്ത് പ്രസിഡന്റ്‌ പി വി…

അരീക്കോട്: മലപ്പുറം ജില്ലാ സി. ഡിവിഷൻ ഫുട്ബോൾ ചാമ്പ്യൻ ഷിപ്പിൽ അരീക്കോട് എ എഫ് സി റണ്ണേഴ്സ് ആയി. ഇതോടെ ബി. ഡിവിഷനിലേക്കു യോഗ്യത നേടി. 7 ടീമുകൾ പങ്കെടുത്ത കളിയിൽ 16…

അരീക്കോട് : ആം ആദ്മി പാർട്ടിയുടെ പതിമൂന്നാം സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായി ഏറനാട് മണ്ഡലം പ്രവർത്തകർ അരീക്കോട് ചമ്രക്കാട്ടൂർ ഭിന്നശേഷിക്കാർ പഠിക്കുന്ന സ്കൂളിൽ സംഘടിപ്പിച്ച പരിപാടി ഏറെ ജനശ്രദ്ധയമായി. പാർട്ടിയിലെ കലാകാരന്മാർ, ഭിന്നശേഷിക്കാരായ കുട്ടികൾ,…

അരീക്കോട്: അറബിക് യുനി അക്കാദമിയുടെ 2025 വർഷത്തെ കലണ്ടറിന്റെ പ്രകാശനം ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് വെൽഫയർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ടി മുഹമ്മദ്‌ കുട്ടി നിർവ്വഹിച്ചു. ചടങ്ങിൽ അറബിക് യുനി എം.ഡി സഈദ് അരീക്കോട്…

അരീക്കോട്: സ്കൂൾ ബസ് ഡ്രൈവർക്ക് നെഞ്ചുവേദന വന്നതിനെ തുടർന്ന് വിദ്യാർത്ഥികളെ സുരക്ഷിതമായി സ്കൂളിൽ എത്തിച്ച കെഎസ്ആർടിസി ഡ്രൈവർ സൗത്ത് പുത്തലം സ്വദേശി എ കെ ഷബീറിനെ മലപ്പുറം ജില്ല സ്കൂൾ ബസ് ഡ്രൈവേഴ്സ്…