കീഴുപറമ്പ്: തൃക്കളയൂർ ശാഖ എംഎസ്എം കമ്മിറ്റി രണ്ട് ദിവസങ്ങളിലായി നടത്തിയ മോറൽ ക്ലാസും ഉന്നത വിജയികളെ ആദരിക്കലും തൃക്കളയൂർ മദ്രസയിൽ വെച്ചു നടന്നു. ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്തുകൊണ്ട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി റഹ്മാൻ സാഹിബ് ഉദ്ഘാടനം നിർവഹിച്ചു. നജീം റംസാൻ അധ്യക്ഷനായിരുന്നു. എൽഎസ്എസ്, യുഎസ്എസ്, എസ്എസ്എൽസി, പ്ലസ് ടു എന്നീ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ചടങ്ങിൽ ആദരിച്ചു. ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.കെ സഹ് ല മുനീർ, എം. അബൂബക്കർ മാസ്റ്റർ, എൻ. അബ്ദുൽ കരീം മാസ്റ്റർ, അബ്ദുൽ അസീസ് മാസ്റ്റർ, ഫായിദ് എ.വി, ഹുദൈഫ് കെ, നിബിൽ സി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മോറൽ ക്ലാസ്സിന് ശരീഫ് അൻസാരി വാവൂർ, അൻവർ ശകീബ് തൃക്കളയൂർ എന്നിവർ നേതൃത്വം നൽകി. റഫീഖ് ബാബു സ്വാഗതവും വി.പി ശിഹാബുദ്ധീൻ നന്ദിയും പറഞ്ഞു.
അരീക്കോട്: കൊഴക്കോട്ടൂർ പ്രതിഭ കലാ കായിക സാംസ്കാരിക വേദി ഈ വർഷം എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ചവരെ ആദരിക്കലും കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു. കെ.കെ രമേശ് ബാബുവിന്റെ…
അരീക്കോട്: ‘വേ ടു ഹെൽത്തി ലൈഫ്സ്റ്റൈൽ’ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് ആരോഗ്യസംരക്ഷണത്തിൻ്റെ പ്രാധാന്യത്തെ യുവ തലമുറയെ ഓർമ്മപ്പെടുത്താൻ സോളിഡാരിറ്റി യൂത്ത് മൂവ്മെൻ്റ് സംസ്ഥാന വ്യാപകമായി നടത്തുന്ന വെൽനസ് കാമ്പയിൻ 2024 ൻ്റെ അരീക്കോട്…
കീഴുപറമ്പ്: കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് വാർഡ് 10 അൻവാർ നഗർ എ.ഡി.എസ് എന്നിടം ഉദ്ഘാടന പരിപാടിയുടെ ഭാഗമായി വയോജന സംഗമവും സാംസ്കാരിക സദസും സംഗീത സായാഹ്നവും സംഘടിപ്പിച്ചു. പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടന…
മുക്കം: മുക്കം മാങ്ങാപ്പൊയിലിൽ കാർ അപകടത്തിൽ പെട്ടു യുവാവ് മരിച്ചു. എരഞ്ഞിമാവ് മാവ് സ്വദേശി ഫഹദ് സമാൻ 24 ആണ് മരിച്ചത്. നിർത്തിയിട്ട ടൂറിസ്റ്റു ബസിന്റെ പുറകിൽ ഇടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ…
കീഴുപറമ്പ്: കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ ഇരുപത്താറാം വാർഷികാഘോഷത്തിന്റെ ഭാഗമായി അരങ്ങ് 2024 ന്റെ ഔപചാരികമായ ഉദ്ഘാടന കർമ്മം കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.പി സഫിയ ഉസൈൻ നിർവഹിച്ചു. സിഡിഎസ് ചെയർപേഴ്സൺ…
മലപ്പുറം: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള് മലപ്പുറം ജില്ലയില് അന്തിമ ഘട്ടത്തില്. ജൂണ് നാലിന് നടക്കുന്ന വോട്ടെണ്ണലിനായി മലപ്പുറം ജില്ലയില് നാലു കേന്ദ്രങ്ങളാണ് നിശ്ചയിച്ചിട്ടുള്ളത്. പൊന്നാനി ലോക്സഭാ മണ്ഡലത്തിന്റെ വോട്ടെണ്ണല് കേന്ദ്രമായി തിരൂര്…
അരീക്കോട്: ‘അവധിക്കാലം നന്മയുടെ പൂക്കാലം’ എന്ന പ്രമേയത്തിൽ എംഎസ്എം അരീക്കോട് മണ്ഡലം കമ്മിറ്റി എട്ട് ദിവസങ്ങളിലായി സുല്ലമുസ്സലാം അറബിക് കോളജിൽ സംഘടിപ്പിച്ച ഇഖ്റഅ് മോറൽ സ്കൂൾ സമാപിച്ചു. മോറൽ സ്കൂളിന്റെ സമാപന ദിവസം…
വാഴക്കാട് : കേരള മാപ്പിള കലാ അക്കാദമി സ്ഥാപക നേതാവും പ്രഭാഷകനും എഴുത്തുകാരനുമായിരുന്ന പി.എച്ച് അബ്ദുള്ള മാസ്റ്ററുടെ അനുസ്മരണം കേരള മാപ്പിള കലാ അക്കാദമി എടവണ്ണപ്പാറ ചാപ്റ്റർ കമ്മിറ്റി സംഘടിപ്പിച്ചു. പരിപാടി ലക്ഷദ്വീപ്…
